"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
മ്യൂണിക് സർവകലാശാലയിൽ നിന്നും [[നരവംശശാസ്ത്രം|നരവംശപഠനത്തിലും]] വൈദ്യപഠനത്തിലും ഡോക്ടറേറ്റ് നേടിയ മെൻഗെളെ ഒരു ഗവേഷകനായിട്ടാണ് തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1937ൽ അദ്ദേഹം നാസി പാർട്ടിയിലും 1938ൽ എസ്. എസ് യിലും ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു ബറ്റാലിയൻ മെഡിക്കൽ ഉദ്യോഗസ്ഥനായിട്ടാണ് തുടക്കത്തിൽ അദ്ദേഹത്തെ നിയമിച്ചതെങ്കിലും 1943 ന്റെ തുടക്കത്തിൽ തടങ്കൽപ്പാളയസേവനത്തിലേക്കു മാറ്റുകയും അവിടെ നിന്നു ഓഷ്‌വിറ്റ്സിലേക്കു നിയമിക്കുകയും ചെയ്തു. അവിടെ അദ്ദേഹം കണ്ടത് മനുഷ്യരിൽ ജനിതക ഗവേഷണങ്ങൾ നടത്താനുള്ള അവസരമാണ്. അദ്ദേഹത്തിന്റെ തുടർന്നുള്ള പരീക്ഷണങ്ങൾ - അവയിൽ മുഖ്യമായത് ഇരട്ടകളുടെ മുകളിലുള്ള പരീക്ഷണങ്ങളാണ് - ഇരകളുടെ ആരോഗ്യമോ സുരക്ഷയോ കണക്കിലെടുക്കാതെയുള്ളവയായിരുന്നു.
 
യുദ്ധാനന്തരം ചില മുൻ എസ് എസ് അംഗങ്ങളുടെ സഹായത്തോടെ 1949 ജൂലൈയിൽ മെൻഗെളെ [[അർജന്റീന|അർജന്റീനയിലേക്ക്]] തിരിച്ചു. [[പശ്ചിമ ജർമ്മനി]], [[ഇസ്രായേൽ]] തുടങ്ങിയ രാജ്യങ്ങളുടെയും [[Simon Wiesenthal|സൈമൺ വെസെന്താൽ]] തുടങ്ങിയ നാസിവേട്ടക്കാരുടെയും നിരന്തരനിരന്തരമായ പരിശ്രമങ്ങളിൽഅന്വേഷണശ്രമങ്ങളിൽ നിന്നും രക്ഷപെടാൻ തുടക്കത്തിൽ [[Buenos Aires|ബ്യുണസ് അയേഴ്സിന്റെ]] ചുറ്റിലും ജീവിച്ച ഇദ്ദേഹം 1959ൽ [[പരഗ്വെ]]യിലേക്കും 1960ൽ [[ബ്രസീൽ|ബ്രസീലിലേക്കും]] കടന്നു. 1979ൽ ബ്രസീൽ തീരത്തു നിന്നു നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിക്കുകയും ഒരു വ്യാജപ്പേരിൽ മറവുചെയ്യപ്പെടുകയുമാണുണ്ടായത്. 1985ൽ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയും [[ഫോറൻസിക് സയൻസ്|ഫോറൻസിക് പരിശോധന]] വഴി സംശയാതീതമായി തിരിച്ചറിയുകയും ചെയ്തു.
 
==ആദ്യകാല ജീവിതവും വിദ്യാഭ്യാസവും==
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്