"ബ്രാഹ്മണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ഹിന്ദു]] [[ശ്രുതി]] സാഹിത്യത്തിന്റെ ഒരു ഭാഗമാണ് '''ബ്രാഹ്മണം''' (Devanagari: ब्राह्मणम्). ഇത് നാലു് [[വേദം|വേദങ്ങളുടെ]] ഒരു വ്യാഖ്യാനമാണ്. ഓരോ ബ്രാഹ്മണവും നാല് വേദങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു പ്രത്യേക [[ശാഖ]]യുടെ വ്യാഖ്യാനമായിരിക്കും. സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത് ബ്രാഹ്മണങ്ങൾ ഉണ്ട്. [[ഋഗ്വേദം|ഋഗ്വേദത്തെപ്പറ്റി]] രണ്ട്, [[യജുർവേദം|യജുർവേദത്തെപ്പറ്റി]] ആറ്, [[സാമവേദം|സാമവേദത്തെപ്പറ്റി]] പത്ത്, പിന്നെ ഒരെണ്ണം [[അഥർവവേദം|അഥർവവേദത്തെക്കുറിച്ച്]]. ബ്രാഹ്മണങ്ങൾ എഴുതപ്പെട്ടത് വേദിക് സംസ്കാരത്തിൽ നാഗരികത വളർന്നു വരുന്ന ഒരു കാലഘട്ടത്തിലായിരുന്നു. ഇവ വേദങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു. വേദങ്ങളിൽനിന്ന് വ്യത്യസ്തമായി ബ്രാഹ്മണങ്ങൾക്ക് പ്രധാനമായും ഗദ്യരൂപമാണുള്ളത്. <ref>Arthur Anthony Macdonell (1900). "Brāhmaṇas". A History of Sanskrit Literature. New York: D. Appleton and company.</ref><ref>http://en.wikisource.org/wiki/A_History_of_Sanskrit_Literature/Chapter_8</ref>
 
ബാഹ്മണങ്ങളുടെ ഉള്ളടക്കം മൂന്ന് വർഗങ്ങളായി തരംതിരിക്കാം. ഇവ വിധി, അർത്ഥവാദം, ഉപനിഷദ് അഥവാ വേദാന്തം. '''വിധി''' ബലികർമങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട രീതികളെപ്പറ്റി പ്രതിപാദിക്കുന്നു. '''അർത്ഥവാദം''' വേദങ്ങളിലെ ശ്ലോകങ്ങളുടെ അർത്ഥത്തെ വിശദീകരിക്കുന്നു<ref>https://en.wikisource.org/wiki/Page%3AA_history_of_Sanskrit_literature_(1900)%2C_Macdonell%2C_Arthur_Anthony.djvu/215</ref> ഏറ്റവും പൗരാണികമായ ബ്രാഹ്മണം 900 ബി സി യിലും ഏറ്റവും പുതിയവ 700 ബി സി യിലും രചിക്കപെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.
 
==ബ്രാഹ്മണങ്ങളുടെ പട്ടിക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2373661" എന്ന താളിൽനിന്ന് ശേഖരിച്ചത്