"നിലയ്ക്കൽ പ്രക്ഷോഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Nilakkal Agitation}}
{{mergeMerge fromto|നിലക്കൽനിലയ്ക്കൽ പ്രക്ഷോഭം}}
1983 മാർച്ച് 24-ന് ഒരു ക്രിസ്ത്യൻ പാതിരി (റെവ. മാത്യു അതിയാകുളം) <ref>http://www.hinduismtoday.com/modules/smartsection/makepdf.php?itemid=279</ref> തന്റെ ഇടവകയിലെ രണ്ടംഗങ്ങൾ [[തോമാശ്ലീഹ]] 57 AD-യിൽ [[നിലയ്ക്കൽ മഹാദേവക്ഷേത്രം|നിലയ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്ത്]] സ്ഥാപിച്ച ഒരു കൽക്കുരിശ് കണ്ടെത്തി എന്നവകാശപ്പെട്ടു. ഈ സ്ഥലം 18 മലകൾ ചേർന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നാണ് ഹിന്ദുക്കൾ കണക്കാക്കുന്നത്. പാതിരി ഇവിടെ പള്ളി നിർമ്മിക്കാനുള്ള അവകാശവാദം നടത്തിയപ്പോൾ [[ഹിന്ദു]] സംഘടനകൾ സംയുക്തമായി അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു. ഇത് ആറു മാസം നീണ്ടു നിൽക്കുകയും പള്ളിയുടെ സ്ഥാനം മാറ്റുന്നതിൽ അവസാനിക്കുകയും ചെയ്തു. പള്ളി ആ സ്ഥലത്ത് സ്ഥാപിക്കാൻ പാടില്ല എന്നാവശ്യപ്പെട്ട് നടന്ന സമരത്തെയാണ് നിലയ്ക്കൽ പ്രക്ഷോഭം എന്ന് വിളിക്കുന്നത്.
[[Image:Nilakkal_agitation.jpg|thumb|right|240px| നിലക്കൽ സ്ഥാപിക്കപ്പെട്ട കുരിശ് , നിലക്കൽ പ്രക്ഷോഭം]]
 
==ചരിത്രം==
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ തോമാശ്ലീഹാ [[കേരളം|കേരളത്തിൽ]] വന്നിരുന്നുവെന്നും അദ്ദേഹം കേരളത്തിൽ എട്ടു പള്ളികൾ സ്ഥാപിച്ചിരുന്നുവെന്നും [[കേരളം|കേരളത്തിലെ]] ക്രിസ്ത്യാനികൾക്കിടയിൽ പണ്ടുമുതൽക്കേ ഉണ്ടായിരുന്ന വിശ്വാസമാണ്. ഇതിനെ സാധൂകരിക്കത്തക്ക ചരിത്രരേഖകളോന്നുമില്ലെങ്കിലും ഈ വിശ്വാസം റെമ്പാൻ പാട്ടിലും വീരാടിയാൻ പാട്ടിലും മറ്റും കാണാവുന്നതാണ്. <ref>http://ukstcf.org.uk/nilakkal.html</ref>. നിലയ്ക്കലിൽ തോമാശ്ലീഹ ഒരു ദേവാലയം സ്ഥാപിച്ചിരുന്നെന്നും അവിടെ ആയിരത്തിയൊരുനൂറ് ആൾക്കാരെ [[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] ചേർത്തുവെന്നും വിശ്വാസമുണ്ട്.
==1983-ൽ നടന്നത്==
1983 മാർച്ച് 24-ന് ക്രിസ്ത്യൻ പുരോഹിതനായ മാത്യു അതിയാകുളം അദ്ദേഹത്തിന്റെ ഇടവകയിലെ രണ്ടംഗങ്ങൾ കല്ലിന്റെ ഒരു കുരിശ് നില്യ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്ത് കണ്ടെത്തിയെന്നും അത് തോമാശ്ലീഹ 57 A.D. യിൽ സ്ഥാപിച്ചതാണെന്നും അവകാശപ്പെട്ടു രംഗത്തുവന്നു. അന്നുതന്നെ സ്ഥലത്ത് ഒരു ഓലപ്പുര നിർമ്മിക്കപ്പെടുകയും പ്രാർത്ഥനയും മറ്റും ആരംഭിക്കുകയും ചെയ്തു. പലർക്കും ഈ അവകാശവാദത്തിൽ സത്യമുണ്ടെന്ന് തോന്നിയിരുന്നില്ല. പുതുതായി നിർമിച്ച കുരിശാണിതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുമെന്ന് ആരോപണമുയർന്നിരുന്നു. കുരിശ് നിലവിലുണ്ടോ എന്നുപോലും സംശയമുണ്ടായിരുന്നു. കുരിശ് ഇവിടെ സ്ഥാപിച്ച് ഫോട്ടോ എടുത്തതായി പള്ളി നേതാക്കൾ അവകാശപ്പെട്ടുവെങ്കിലും കുരിശ് മോഷണം പോയതായി നാലുദിവസം കഴിഞ്ഞ് പള്ളിയധികാരി പോലീസിൽ പരാതിപ്പെട്ടതായി ''ദി സാൻ ഫ്രാൻസിസ്കോ എക്സാമിനർ'' എന്ന പത്രത്തിന്റെ ലേഖകൻ റിപ്പോർട്ട് ചെയ്തു. മേയ് 19-ന് കേരള സർക്കാർ റിസർവ് വനപ്രദേശത്തു നിന്ന് ഒരു ഹെക്ടർ ഭൂമി ഇവിടെ പള്ളി നിർമ്മിക്കാനായി നൽകാൻ തീരുമാനമെടുത്തു. <ref>http://www.hinduismtoday.com/modules/smartsection/makepdf.php?itemid=279</ref>
 
2000-ഓളം ഹിന്ദുക്കൾ ഇതിനെതിരേ പ്രകടനം നടത്തുകയും അതിനെതിരേയുണ്ടായ പോലീസ് നടപടിയിൽ പലർക്കും പരിക്കേല്ക്കുകയും ചെയ്തു. ഇതിനെതിരേ കേരളമാകമാനം പ്രതിഷേധമുണ്ടായി. പലയിടത്തും പ്രതിഷേധം അക്രമാസക്തമാവുകയും പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്തു. രണ്ട് ക്രിസ്ത്യൻ പള്ളികൾക്കെതിരേ ബോംബാക്രമണവുമുണ്ടായി. {{തെളിവ്}} <br/>
 
[[സ്വാമി സത്യാനന്ദ സരസ്വതി]] , [[കുമ്മനം രാജശേഖരൻ]] എന്നിവരുടെ നേതൃത്വത്തിൽ ഹിന്ദു സംഘടനകൾ സംയുക്തമായി പള്ളി ആ സ്ഥാനത്ത് സ്ഥാപിക്കുന്നതിനെതിരായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു .
 
==ഒത്തു തീർപ്പ്==
പ്രതിഷേധങ്ങൾക്കിടയിൽ പള്ളി സ്ഥാപിക്കാൻ പ്രബുദ്ധരായ ചില ക്രിസ്ത്യാനികൾക്കുതന്നെ താല്പര്യമില്ലയിരുന്നു. ഡോ. സി.പി.മാത്യു ''ദി ഹിന്ദു'' ദിനപ്പത്രത്തിന് 1983 ജൂൺ 4-ന് ഇങ്ങനെയൊരു കത്തയച്ചിരുന്നു.
<blockquote>"ഒരു കുരിശിന്റെ ആകൃതിയിലുള്ള ഒരു കരിങ്കൽ കഷണം സംസ്ഥാനത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന്റെ വേരറുക്കാൻ പോകുകയാണ്. ഈ കല്ലിനെന്തെങ്കിലും പ്രാധാന്യമുണ്ടെങ്കിൽ, അത് പുരാവസ്തു വകുപ്പിനു മാത്രമാണ്. ചില ഇടുങ്ങിയ മനസുള്ള ക്രിസ്ത്യാനി തീവ്രചിന്താഗതിക്കാർ (പുരോഹിതരും അൽമായരും) ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ക്രിസ്ത്യാനികൾക്ക് പൊതുവിൽ ഇതിനോട് താല്പര്യമില്ല. എന്താണൊരു ക്രിസ്ത്യാനിക്ക് മുഖ്യം? ഒരു കഷണം കരിങ്കല്ലോ ക്രിസ്തു നമുക്കു തന്ന പാഠങ്ങളോ? "</blockquote>
 
[[Image:സമരം_൧.jpg|thumb|right|240px| RSS പ്രചാരക് കൃഷ്ണൻ കുട്ടി മുറിവേറ്റവരെ സഹായിക്കുന്നു]]
സ്വാമി സത്യാനന്ദ വിശ്വേശ്വര തീർത്ഥ (ഉടുപ്പിയിലെ പേജാവർ മഠത്തിന്റെ തലവൻ), വിദ്യാനന്ദ സരസ്വതി എന്നിവർ 1983 ജൂലൈ 18-ന് പള്ളി തോമാശ്ലീഹ സ്ഥാപിച്ചതാണെന്ന് സംശയലേശമന്യേ തെളിയിച്ചാൽ എതിർപ്പ് പിൻവലിക്കാമെന്നും അത്തരമൊരു തെളിവില്ലാത്ത സ്ഥിതിക്ക് 18 കുന്നുകൾ ഉൾപ്പെടുന്ന അയ്യപ്പന്റെ പൂങ്കാവനത്തിൽ കുരിശ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.
 
 
 
 
 
 
ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പതിനെട്ട് മലകളുടെ ഭാഗമായ നിലക്കലിൽ പുരാതനം എന്ന് തോനപ്പെടുന്ന ഒരു കുരിശിൻറെ ഭാഗങ്ങൾ 1983 മാർച്ച് 24ന് കണ്ടെടുത്തു. സെന്റ്‌ തോമസ്‌ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അരപ്പള്ളിയുടെ സ്ഥാനമായി കരുതപ്പെട്ടിരുന്ന നിലക്കലിൽ തന്നെയാണ് കുരിശ് കണ്ടെടുക്കപ്പെട്ടത്.<ref name=nilakkal4/> എന്നാൽ അങ്ങനെ ഒരു പള്ളിയോ കുരിശോ അവിടെ ഇല്ലായിരുന്നു എന്നും ശബരിമല പൂങ്കാവനം കയ്യേറി പള്ളി പണിയാനുള്ള നീക്കത്തിൻറെ ഭാഗമാണ് അവിടെ കണ്ടെത്തിയ കുരിശ് എന്ന് ആരോപിച്ച് [[കുമ്മനം രാജശേഖരൻ]] , [[സത്യാനന്ദ സരസ്വതി]] എന്നിവരുടെ നേതൃത്വത്തിൽ ഹിന്ദുക്കൾ നടത്തിയ സമരമാണ് നിലക്കൽ പ്രക്ഷോഭം.പ്രക്ഷോഭത്തിനോടുവിൽ പൂങ്കാവനത്തിൻറെ അതിർത്തിക്ക് വെളിയിൽ പള്ളി സ്ഥാപിക്കാൻ ഇരുകൂട്ടരും വ്യവസ്ഥയിൽ എത്തിയതോടെ സമരത്തിനും പരിസമാപ്തിയായി<ref name=nilakkal3/>
 
==കുരിശ് കണ്ടെടുക്കലും ആരാധനയും==
1983 മാർച് 24ന് ആണ് ശബരിമല നിലക്കലിൽ കാലപ്പഴക്കം തോന്നിക്കുന്ന ഒരു കുരിശിൻറെ ഭാഗങ്ങൾ കണ്ടെടുക്കുന്നത്. സെന്റ്‌ തോമസ്‌ അരപ്പള്ളി സ്ഥാപിച്ചു എന്ന് ക്രിസ്തീയ വിശ്വാസികൾ കരുതിപ്പോന്ന നിലക്കലിൽ <ref name=nilakkal4/> മഹാദേവ ക്ഷേത്രത്തിനു 200 മീറ്റർ അകലെയായിരുന്നു കുരിശ് കണ്ടെടുത്തത്. മാത്യൂ അന്തിയകുളം എന്ന ക്രൈസ്തവ പുരോഹിതൻറെ നേതൃത്വത്തിൽ അവിടെ കുടിൽ കെട്ടി ആരാധന ആരംഭിച്ചു. പ്രമുഖ പത്രങ്ങളിൽ എല്ലാം തന്നെ അതെപറ്റി വാർത്ത വരുകയും അവിടെ പുതിയ പള്ളി പണിയണം എന്നുള്ള ആവശ്യം ഉന്നയിക്കപ്പെടുകയും ചെയ്തു.
<ref name=nilakkal2/>
 
==നിലയ്ക്കൽ കർമ്മസമിതി==
[[സത്യാനന്ദ സരസ്വതി]] , [[കുമ്മനം രാജശേഖരൻ]] ഇവരുടെ നേതൃത്വത്തിൽ ഏപ്രിൽ 14 നു നടത്തിയ നാമജപയാത്രയോടെ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു.ഏപ്രിൽ 24 ന് ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം പി. കേരളവർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം പൂർണ്ണ ഹോട്ടൽ ആഡിറ്റോറിയത്തിൽ നടന്നു.[[പി. പരമേശ്വരൻ]] , ദേവസ്വം പ്രസിഡന്റ് റ്റി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ്, ജെ.ശിശുപാലൻ, എൻ.എസ്സ്.എസ്സ്. ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, അയ്യപ്പസേവാസംഘം പ്രസിഡന്റ് ഡി.ദാമോദരൻപോറ്റി. എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി അഡ്വ.സാംബശിവൻ, വെള്ളാള മഹാസഭാപ്രസിഡന്റ് പി.ആർ.രാജഗോപാൽ തുടങ്ങി 27 ഹിന്ദുസംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. നിലയ്ക്കൽ നിന്നും കുരിശുമാറ്റുന്നതുവരെ വ്യാപകമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാനും ആക്ഷൻ കൗൺസിൽ രൂപീകരിക്കുവാനും നിശ്ചയിച്ചു [[സത്യാനന്ദ സരസ്വതി]] ചെയർമാനും [[കുമ്മനം രാജശേഖരൻ]] ജനറൽ കൺവീനറും ജെ.ശിശുപാലൻ കൺവീനറുമായി 31പേർ അടങ്ങുന്ന നിലയ്ക്കൽ കർമ്മസമിതി രൂപീകരിച്ചു. ഏപ്രിൽ 28 നു ചെങ്ങന്നൂരിൽ കർമ്മ സമിതി ആദ്യ യോഗം ചേർന്നു.<ref name=nilakkal3/>
 
==സർക്കാർ സമീപനം==
ഹിന്ദുക്കൾക്ക് ഒരു സംഘടനയും നേതാവും ഇല്ലാത്തത് കൊണ്ട് ഈ വിഷയം ആരുമായും ചർച്ച ചെയ്യാൻ പറ്റില്ല എന്നായിരുന്നു മുഖ്യമന്ത്രി [[കെ. കരുണാകരൻ]] നിലപാട് എടുത്തത്. ഏപ്രിൽ 24 നു നിലക്കൽ കർമ്മ സമിതി ആദ്യ നിവേദനം സർക്കാരിന് സമർപ്പിച്ചു. എന്നാൽ നിലക്കൽ കർമ്മ സമിതി ഹിന്ദുക്കളുടെ ഏകീകൃത നേതൃസമിതിയാണെന്ന വാദം കരുണാകരൻ സ്വീകരിച്ചില്ല. ഏപ്രിൽ 29 നു നിലക്കലിൽ പള്ളി പണിയാൻ കുരിശ് കണ്ടെത്തിയ സ്ഥലത്ത് മൂനര ഏക്കർ അനുവദിച് സർക്കാർ ഉത്തരവിട്ടു<ref name=nilakkal3/> <ref name=nilakkal2/>
 
==വിവാദം==
മഹാദേവ ക്ഷേത്രവും കുരിശ് കണ്ടെത്തിയ സ്ഥലവും കെഎഫ്സി യുടെ സ്ഥലത്തായിരുന്നു നിലനിന്നത്.കുരിശ് കണ്ടെത്തിയ സ്ഥലം മുൻകാലങ്ങളിൽ കാർഷീക വൃത്തിക്ക് ഉപയോഗിച്ചിരുന്ന ഇടം ആണ് എന്നും അവിടെ അങ്ങനെ ഒന്ന് ഇല്ലായിരുന്നു എന്നും ആ കുരിശിനു തീരെ കാലപ്പഴക്കം ഇല്ല എന്നും അസിസ്റ്റനട്ട് ഫാം മാനേജർ പരമേശ്വരൻ നായർ സാക്ഷ്യപ്പെടുത്തുന്നു.ചരിത്രകാരനും ചർച്ച് ഹിസ്റ്ററി അസോസിയേഷൻ സെക്ട്രട്ടരി ജനറലും ആയിരുന്ന പ്രഫസർ ജോൺ ഓച്ചൻ തുരുത്തിൻറെ നേതൃത്വത്തിൽ പഠനം നടത്തിയ ആർക്കിയോളജിക്കൽ ടീമും കണ്ടെത്തപ്പെട്ട കുരിശിന് പതിനെട്ടാം സെഞ്ച്വറിക്ക് അപ്പുറം പഴക്കം ഇല്ലാത്തതിനാൽ സെന്റ്‌ തോമസുമായി ഒരു ബന്ധവും ഇല്ലാത്തതാണ് എന്ന് കണ്ടെത്തി <ref name=nilakkal2/>
 
==പ്രക്ഷോഭം==
സർക്കാർ ഭൂമി അനുവദിച്ചതിനെ തുടർന്ൻ ഏപ്രിൽ 30 നിലക്കൽ ദിനമായി പ്രഖ്യാപിക്കപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും പോതുസേമ്മേളനങ്ങളും നടന്നു. പ്രക്ഷോഭത്തെ തുടർന്ന് പുതിയ സ്ഥലത്തേക്ക് കുരിശ് മാറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.ജൂൺ നാലിന് പുതിയ സ്ഥലത്തേക്ക് മാർച് നടന്നു. തുടർന്നുണ്ടായ പോലീസ് നടപടിയിലും വെടിവെപ്പിലും നൂറോളം ആളുകൾക്ക് പരുക്ക് പറ്റുകയും 250 പേർ അറസ്റ്റിൽ ആകുകയും ചെയ്തു. സംസ്ഥാനത്ത് ആകെ നടന്ന പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലായി<ref name=nilakkal1/>. <ref name=nilakkal2/>.പോലീസ് മർദനത്തിൽ ഗുരുതരമായി പരുക്ക് പറ്റിയ കൊരംബാല ചന്ദ്രൻ പിള്ള ആറു മാസങ്ങൾക്ക് ശേഷം മരിച്ചു. ജൂലൈ 6 നു നിലക്കൽ പ്രക്ഷോഭം സർക്കാർ നിരോധിച്ചു <ref name=nilakkal3/>.
 
==പ്രശ്നപരിഹാരം==
സർവ്വോദയ നേതാവ് എം.ജി.മന്മഥൻ ഒത്ത് തീർപ് വ്യവസ്ഥകളുമായി വന്നതിനെ ക്രിസ്ത്യൻ ചർച്ച് ആക്ഷൻ കൗൺസിലും നിലക്കൽ കർമ്മസമിതിയും അംഗീകരിച്ചു. സത്യാനന്ദസരസ്വതി, ജെ.ശിശുപാലൻ,കുമ്മനം രാജശേഖരൻ, ഡി.ദാമോദരൻപോറ്റി, പി.പരമേശ്വരൻ , എം.ഡി.ജോസഫ്, ഫാദർ ആന്റണി നിരപ്പേൽ ജോൺ മടക്കക്കുഴി, കെ.യു.ജോൺ എന്നിവർ ജൂൺ 27 നു ആദ്യ ചർച്ച നടത്തി. ജൂലൈ 5 നു നടന്ന അടുത്ത യോഗവും വിജയിച്ചില്ല.ആഗസ്റ്റ്‌ 12 നു നിച്ഛയിച്ച ചർച്ചയും വിജയിക്കാതിരുന്നതോടെ ആഗസ്റ്റ്‌ 28 തിരുവോണ ദിനം ഉപവസിക്കാൻ സത്യാനന്ത സരസ്വതി തീരുമാനിച്ചു. അതോടെ പടവാളർ സെമിനാരിയിൽ 7 ക്രൈസ്തവ സഭകളുടെ മേലദ്ധ്യക്ഷന്മാർ യോഗം ചേർന്ന് ഹിന്ദുവികാരം മാനിച്ചുകൊണ്ടേ പള്ളിപണിയാവൂ എന്ന് വ്യക്തമാക്കുകയുണ്ടായി. ആ യോഗം നിയോഗിച്ച ബിഷപ്പുമാരുടെ ഉന്നത നേതൃ സമിതി കൊല്ലത്ത് ആഗസ്റ്റ് 19-ന് യോഗം ചേർന്നു. നിലയ്ക്കൽ ആക്ഷൻ കമ്മിറ്റിയുടെ അതിർത്തി നിർണ്ണയ പ്ലാൻ അനുസരിച്ച് കുരിശുമാറ്റി സ്ഥാപിക്കാൻ ബിഷപ്പുമാരുടെ നേതൃയോഗം തീരുമാനിച്ചു. ഈ യോഗത്തിൽ 9 വിവിധസഭാ മേലദ്ധ്യക്ഷന്മാരുടെ സഭാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.ഇതിന്റെ അടിസ്ഥാനത്തിൽ നിലയ്ക്കൽ പ്രക്ഷോഭം താൽക്കാലികമായി പിൻവലിച്ചു. കർമ്മ സമിതിയുടെയും ബിഷപ്‌ കൌൺസിലിൻറെയും നേതൃത്വത്തിൽ ശബരിമല പൂന്കാവനത്തിനു വെളിയിൽ പള്ളിക്ക് സ്ഥലം കണ്ടെത്തിയതോടെ പ്രക്ഷോഭം അവസാനിച്ചു<ref name=nilakkal3/> <ref name=nilakkal5/>
 
==ഇതും കാണുക==
*[[നിലയ്ക്കൽ]]
 
ജൂലൈ 21-ന് വടവട്ടൂരിൽ വിവിധ സഭകളിൽപ്പെട്ട 21 ബിഷപ്പുമാർ ഒത്തു ചേരുകയും നിർമ്മാണം അന്തരീക്ഷം ശാന്തമാകുന്നതുവരെ നീട്ടിവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ജൂലൈ 23-ന് വിദ്യാനന്ദ സരസ്വതി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ആഗസ്റ്റ് 19-ൻ 15 ബിഷപ്പുമാരടങ്ങിയ സബ് കമ്മിറ്റി പണിയാനുദ്ദേശിക്കുന്ന പള്ളിയുടെ സ്ഥാനം മഹദേവർ ക്ഷേത്രത്തിൽ നിന്ന് 4 കിലോമീറ്റർ ദൂരേയ്ക്ക് മാറ്റാമെന്ന് തീരുമാനിച്ചു. മാറ്റിപ്പണിഞ്ഞ പള്ളിയുടെ സിൽവർ ജൂബിലി 2011-ൽ ആഘോഷിക്കപ്പെട്ടു. <ref>http://theindianawaaz.com/index.php?option=com_content&view=article&id=1281&catid=48</ref>
==അവലംബം==
{{reflist}}|refs
<ref name=nilakkal1>{{cite web|title=RSS ABPS Resolution|url=http://www.archivesofrss.org/Resolutions/1981%20-%201990/956205.htm}}</ref>
<ref name=nilakkal2>{{cite web|title=Indiatoday Nilakkal |url=http://indiatoday.intoday.in/story/nilakkal-in-kerala-set-for-a-hindu-christian-confrontation/1/371657.html
}}</ref>
<ref name=nilakkal3>{{cite web|title=നിലയ്ക്കൽ പ്രക്ഷോഭം|url=http://punnyabhumi.com/news-20411}}</ref>
 
<ref name=nilakkal4>{{cite web|title=analogical-review-on-st-thomas-cross |url=http://www.nasrani.net/2008/02/29/analogical-review-on-st-thomas-cross-the-symbol-of-nasranis/#ixzz3Nudva6lA
}}</ref>
 
<ref name=nilakkal5>{{cite web|title=Article published in 1983|url=http://www.hinduismtoday.com/modules/smartsection/makepdf.php?itemid=279}}</ref>
 
 
}}
[[വർഗ്ഗം:കേരളത്തിലെ സമരങ്ങൾ]]
"https://ml.wikipedia.org/wiki/നിലയ്ക്കൽ_പ്രക്ഷോഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്