"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) വിമതൻ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 96:
തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയൻ കിഴക്കേജർമ്മനി 1989 വരെ കൈയ്യടക്കി വയ്ക്കുകയുണ്ടായി. 1953-ൽ സ്റ്റാലിൻ്റെ മരണശേഷം [[നികിതാ ക്രുഷ്ചേവ്]] ആണ് അധികാരത്തിലേക്ക് വന്നത്. ക്രുഷ്ചേവ് സാമൂഹിക സാമ്പത്തിക രംഗത്ത് ഉദാരവത്കരണം കൊണ്ടുവരുകയുണ്ടായി. ഡീ-സ്റ്റാലിനീകരണം എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടത്. യുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയനും [[അമേരിക്ക|അമേരിക്കയുമായിരുന്നു]] ആഗോള ശക്തികളായി ഉയന്ന് വന്നത്. ഈ രണ്ട് വൻശക്തികളുടെ മത്സരമാണ് ശേഷം [[ശീതയുദ്ധം|ശീതയുദ്ധത്തിന്]] വഴിതെളിച്ചത് <ref>[http://countrystudies.us/russia/12.htm ശീതയുദ്ധം]</ref>. ശീതയുദ്ധകാലത്ത് ശാസ്ത്ര-സാങ്കേതികരംഗത്തും ബഹിരാകാശരംഗത്തും ആയുധസാങ്കേതികവിദ്യയിലും അത്യധികം മുന്നേറ്റങ്ങൾ കൈവരിക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച [[സ്പുട്നിക്]] ആയിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം. തുടർന്ന് സോവിയറ്റ് യുണിയൻ [[ലെയ്ക]] എന്ന ഒരു നായയെയും ബഹിരാകാശത്തേക്ക് അയയ്ക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ്റെ [[യൂറി ഗഗാറിൻ]] ആയിരുന്നു ആദ്യമായി ബഹിരാകാശത്തിലെത്തിയ മനുഷ്യൻ. എന്നാൽ 1962-ലെ [[ക്യൂബൻ മിസൈൽ പ്രതിസന്ധി|ക്യൂബൻ മിസൈൽ പ്രതിസന്ധിയായിരുന്നു]] ശീതയുദ്ധകാലത്തെ എറ്റവും തീക്ഷണമായ സംഭവവികാസം<ref>[http://www.theguardian.com/commentisfree/2012/oct/15/cuban-missile-crisis-russian-roulette ക്യൂബൻ മിസൈൽ പ്രതിസന്ധി]</ref>.
 
1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഘനിസ്റ്റാനിൽ സൈന്യം വിന്യസിക്കുക വഴി [[സോവിയറ്റ് അഫ്ഗാൻ യുദ്ധം|സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിലേക്ക്]] നയിക്കുകയും ചെയ്തു. 1980-കളുടെ അന്ത്യത്തിൽ അധികാരത്തിൽ വന്ന [[മിഖായേൽ ഗോർബച്ചേവ്]] [[സ്കാന്റനെവിയൻ രാജ്യങ്ങൾ]] പിന്തുടർന്ന് വന്ന [[സോഷ്യലിസ്റ്റ്‌ ജനാധിപത്യം]] കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇത് സോവിയറ്റ് യൂണിയന്റെ പല ഭാഗങ്ങളിലും വിഘടനവാദികളുടേയും ദേശിയവാദികളുടേയും വിപ്ലവത്തിനു വഴിവെച്ചു. തുടർന്ന് 1991-ൽ സോവിയറ്റ് യൂണിയൻ [[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷനായും]] മറ്റു ചെറു-കിഴക്കെ യൂറോപ്യൻ രാജ്യങ്ങളായും വിഘടിച്ചു.
 
പല കാലഘട്ടങ്ങളിലായി സോഷിലസത്തിന് വത്യസ്ഥ രാഷ്ട്രീയ വ്യഖ്യാനങ്ങൾ നൽകിക്കൊണ്ട് പല നേതാക്കൾ യുണിയനെ ‌ഭരിച്ചു. എന്നാൽ സാമ്പത്തിക രാഷ്ട്രീയ ‌മേഖലകളിലൊന്നും അവർക്ക് മുന്നെറ്റങ്ങളുണ്ടാക്കാൻ സാധിച്ചില്ലാ എന്നു‌മാത്രമല്ല, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയിലെക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. ചരിത്രത്തിൽ പല‌‌ സാമ്രാജ്യങ്ങളുടെയും ഉയർച്ചയും തകർച്ചയും കണ്ട ലോകം , അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയൊട്കൂടി ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെയും അവസാത്തെ‌യും സോഷിലിസ്റ്റ്‌‌ സാമ്രാജ്യത്തിന്റെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്..‌
 
== അവലംബം ==
"https://ml.wikipedia.org/wiki/സോവിയറ്റ്_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്