"അഗസ്റ്റാ സാവേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
1923 ൽ ഫ്രഞ്ച് സർക്കാർ നടത്തിയ ഒരു വേനൽക്കാല കോഴ്സിലേക്ക് അഗസ്റ്റാ അപേക്ഷിച്ചുവെങ്കിലും, അധിക യോഗ്യത ഉണ്ടായിരുന്നിട്ടുപോലും, കറുത്ത വർഗ്ഗക്കാരിയായിപോയി എന്ന കാരണത്താൽ ഫ്രഞ്ച് സർക്കാർ അവർക്ക് പ്രവേശനം നിഷേധിച്ചു. ഇത് അഗസ്റ്റയെ വല്ലാതെ നിരാശയിലാഴ്ത്തി.<ref>ബേർഡൻ & ഹെൻഡേഴ്സൺ, ''AHOAAA'', പുറങ്ങൾ;169–170</ref> തന്റെ കഴിവുകളെ അവഗണിച്ച് തൊലിയുടെ നിറത്തെ മാത്രം കണക്കിലെടുത്തുകൊണ്ട് പ്രവേശനം നിഷേധിച്ച അധികാരികൾക്കെതിരേ സമരം ചെയ്യാൻ അഗസ്റ്റ തീരുമാനിച്ചു. ഈ സംഭവം, മാധ്യമശ്രദ്ധ പിടിച്ചു പറ്റി. സംഭവത്തെക്കുറിച്ചറിഞ്ഞ പ്രശസ്ത ശിൽപിയായ ഹെന്റ്രി ആറ്റ്കിൻസ് മക്നീൽ തന്റെയൊപ്പം ചേർന്നു പ്രവർത്തിക്കാൻ ക്ഷണിക്കുകയുണ്ടായി.
 
കൂപ്പർ സ്കൂളിലെ പഠനത്തിനുശേഷം, കുടുംബത്തെ സഹായിക്കാനായി മറ്റു ചില ജോലികളും ചെയ്യാൻ അഗസ്റ്റ നിർബന്ധിതയായി. പിതാവ് അപ്പോഴേക്കും പക്ഷാഘാതം വന്നു കിടപ്പിലായിരുന്നു. കുടുംബത്തിന്റെ ചുമതല അഗസറ്റയിൽ വന്നു ചേർന്നു. കൊടുങ്കാറ്റിൽ വീടു നഷ്ടപ്പെട്ട അഗസ്റ്റയും കുടുംബവും ഫ്ലോറിഡയിൽ നിന്നും ചെറിയ ഒരു നഗരത്തിലേക്കു താമസം മാറി. പിന്നീടാണ് അഗസ്റ്റയുടെ ലോകശ്രദ്ധയാകർഷിച്ച പല ശിൽപങ്ങളും പിറവിയെടുത്തത്.
 
==അവലംബം==
"https://ml.wikipedia.org/wiki/അഗസ്റ്റാ_സാവേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്