ആഫ്രോ-അമേരിക്കൻ ശിൽപിയും, നവോത്ഥാനനേതാവും, അദ്ധ്യാപികയുമാണ് അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ് എന്ന അഗസ്റ്റാ സാവേജ്(ജനനം ഫെബ്രുവരി 29, 1892 – മരണം മാർച്ച് 27, 1962). ന്യൂയോർക്കിലെ ഹാർലെം എന്ന പ്രദേശവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട ഹാർലെ നവോത്ഥാനപ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ കലാകാരന്മാർക്കുള്ള ഒരു പാഠപുസ്തകമാണ് അഗസ്റ്റയുടെ പണിപ്പുര.

അഗസ്റ്റാ സാവേജ്
AugustaSavage.jpg
അഗസ്റ്റാ സാവേജ്, ഹാർലെമിലുള്ള അവരുടെ പണിപ്പുരയിൽ
ജനനം
അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ്

(1892-02-29)ഫെബ്രുവരി 29, 1892
ഗ്രീൻ ഗ്രോവ് സ്പ്രിങ്സ്, ഫ്ലോറിഡ
മരണംമാർച്ച് 27, 1962(1962-03-27) (പ്രായം 70)[1]
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംകൂപ്പർ യൂണിയൻ
അറിയപ്പെടുന്നത്കല
അറിയപ്പെടുന്ന കൃതി
ഗാമിൻ
ഡബ്ലിയു.ഇ.ബി.ഡുബോയിസ്
ലിഫ്റ്റ് എവരി വോയിസ് ആന്റ് സിങ്
പ്രസ്ഥാനംഹാർലെ നവോത്ഥാനം

ആദ്യകാലജീവിതംതിരുത്തുക

1962 ഫെബ്രുവരി 29 ന് അമേരിക്കയിലെ ഫ്ലോറിഡയിലാണ് അഗസ്റ്റാ ജനിച്ചത്. എഡ്വേഡ് ഫെൽസും, കൊർണേലിയ മർഫിയും ആയിരുന്നു മാതാപിതാക്കൾ.[2] തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അഗസ്റ്റാ കളിമൺ ശിൽപങ്ങൾ ഉണ്ടാക്കുമായിരുന്നു, എന്നാൽ ഇത് മാതാപിതാക്കളുടെ ശകാരത്തിനു വഴിവെക്കാനേ കാരണമായുള്ളു. തീരെ യാഥാസ്ഥിതിക കുടുംബമായതിനാലും, പിതാവ് ഒരു മതപ്രഭാഷകനായിരുന്നാലും, ഇത്തരം ശിൽപങ്ങൾ നിർമ്മിക്കുന്നത് പാപകർമ്മമാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. എന്നാൽ അഗസ്റ്റാ നിർമ്മിച്ച കന്യാമറിയത്തിന്റെ ശിൽപം കണ്ട്, എഡ്വേഡ് മകളെ അഭിനന്ദിക്കുകയും, താൻ മകളെ മുമ്പ് വഴക്കു പറഞ്ഞതിൽ പശ്ചാത്തപിക്കുകയും ചെയ്തു. അഗസ്റ്റയുടെ കഴിവുകൾ കണ്ട സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ഓരോ ശിൽപത്തിനും ഒരു അമേരിക്കൻ ഡോളർ വീതം പാരിതോഷികമായി നൽകികൊണ്ട് അവളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.

1907 ൽ അഗസ്റ്റാ ഫെൽസ്, ജോൺ ടി മൂറിനെ വിവാഹം കഴിച്ചു. ഏക മകളായ ഐറിൻ കോൺ മൂറിന്റെ ജനനത്തിനുശേഷം അധികം വൈകാതെ ജോൺ മരണമടഞ്ഞു. ഭർത്താവിന്റെ മരണശേഷം, അഗസ്റ്റാ കുട്ടിയേയും കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോന്നു. അഗസ്റ്റാ വീണ്ടും ശിൽപനിർമ്മാണത്തിലേക്കു തിരിഞ്ഞു. 1921 ൽ ന്യൂയോർക്കിലുള്ള കൂപ്പർ യൂണിയൻ ആർട്ട് സ്കൂളിൽ അഗസ്റ്റക്ക് പ്രവേശനം ലഭിച്ചു. 1924 ൽ അഗസ്റ്റക്ക് ബിരുദം പൂർത്തിയാക്കാൻ സാധിച്ചു.[3]

1923 ൽ ഫ്രഞ്ച് സർക്കാർ നടത്തിയ ഒരു വേനൽക്കാല കോഴ്സിലേക്ക് അഗസ്റ്റാ അപേക്ഷിച്ചുവെങ്കിലും, അധിക യോഗ്യത ഉണ്ടായിരുന്നിട്ടുപോലും, കറുത്ത വർഗ്ഗക്കാരിയായിപോയി എന്ന കാരണത്താൽ ഫ്രഞ്ച് സർക്കാർ അവർക്ക് പ്രവേശനം നിഷേധിച്ചു. ഇത് അഗസ്റ്റയെ വല്ലാതെ നിരാശയിലാഴ്ത്തി.[4] തന്റെ കഴിവുകളെ അവഗണിച്ച് തൊലിയുടെ നിറത്തെ മാത്രം കണക്കിലെടുത്തുകൊണ്ട് പ്രവേശനം നിഷേധിച്ച അധികാരികൾക്കെതിരേ സമരം ചെയ്യാൻ അഗസ്റ്റ തീരുമാനിച്ചു. ഈ സംഭവം, മാധ്യമശ്രദ്ധ പിടിച്ചു പറ്റി. സംഭവത്തെക്കുറിച്ചറിഞ്ഞ പ്രശസ്ത ശിൽപിയായ ഹെന്റ്രി ആറ്റ്കിൻസ് മക്നീൽ തന്റെയൊപ്പം ചേർന്നു പ്രവർത്തിക്കാൻ ക്ഷണിക്കുകയുണ്ടായി.

കൂപ്പർ സ്കൂളിലെ പഠനത്തിനുശേഷം, കുടുംബത്തെ സഹായിക്കാനായി മറ്റു ചില ജോലികളും ചെയ്യാൻ അഗസ്റ്റ നിർബന്ധിതയായി. പിതാവ് അപ്പോഴേക്കും പക്ഷാഘാതം വന്നു കിടപ്പിലായിരുന്നു. കുടുംബത്തിന്റെ ചുമതല അഗസറ്റയിൽ വന്നു ചേർന്നു. കൊടുങ്കാറ്റിൽ വീടു നഷ്ടപ്പെട്ട അഗസ്റ്റയും കുടുംബവും ഫ്ലോറിഡയിൽ നിന്നും ചെറിയ ഒരു നഗരത്തിലേക്കു താമസം മാറി. പിന്നീടാണ് അഗസ്റ്റയുടെ ലോകശ്രദ്ധയാകർഷിച്ച പല ശിൽപങ്ങളും പിറവിയെടുത്തത്.[5]

1923 ൽ അഗസ്റ്റാ പത്രപ്രവർത്തകനായ റോബർട്ട് ലിങ്കൺ പോസ്റ്റണെ വിവാഹം കഴിച്ചുവെങ്കിലും, 1924 ൽ പോസ്റ്റൺ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞു. 1925 ൽ റോമിലെ റോയൽ അക്കാദമി ഓഫ് ഫൈൻ ആർട്ട്സിൽ സ്കോളർഷിപ്പോടെ അഗസ്റ്റക്കു പ്രവേശനം ലഭിച്ചുവെങ്കിലും, സ്കോളർഷിപ്പു തുക കൊണ്ട് യാത്രാചെലവും, താമസചെലവും മതിയാകാതെ വരുമെന്നതിനാൽ അഗസ്റ്റ അവിടെ തുടർന്നില്ല. മതിയായ പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാതെ പോയ അഗസ്റ്റയുടെ കഥ ആഫ്രിക്കൻ-അമേരിക്കൻ കമ്യൂണിറ്റിയിൽ പരക്കുകയും, അഗസ്റ്റയെ സഹായിക്കാനായി കമ്യൂണിറ്റിയിലെ സ്ത്രീകൾ പണം സമാഹരിക്കാൻ തുടങ്ങുകയും ചെയ്തു.

അവലംബംതിരുത്തുക

  1. ഹാരിസ് ലോപസ്,, ജാനെറ്റ് വിറ്റാലെ, (2003). ഹാർലെം റിനൈസ്സൻസ് (1 പതിപ്പ്.). അമേരിക്ക: ഗെയിൽ. പുറം. 551. ISBN 978-0787666187.CS1 maint: extra punctuation (link)
  2. അഗസ്റ്റാ സാവേജ്. By: കൽഫാടോവിച്, മാർട്ടിൻ ആർ., അമേരിക്കൻ നാഷണൽ ബയോഗ്രഫി (ഓക്സഫ്ഡ് സർവ്വകലാശാല പ്രസ്സ്), 2010
  3. അഗസ്റ്റാ സാവേജ്. By: കൽഫാടോവിച്, മാർട്ടിൻ ആർ., അമേരിക്കൻ നാഷണൽ ബയോഗ്രഫി (ഓക്സഫ്ഡ് സർവ്വകലാശാല പ്രസ്സ്), 2010
  4. ബേർഡൻ & ഹെൻഡേഴ്സൺ, AHOAAA, പുറങ്ങൾ;169–170
  5. ചലഞ്ച് ഓഫ് ദ മോ‍ഡേൺ: ആഫ്രിക്കൻ അമേരിക്കൻ ആർട്ടിസ്റ്റ്സ് 1925–1945. 1. ന്യൂയോർക്ക്: ദ സ്റ്റുഡിയോ മ്യൂസിയം ഇൻ ഹാർലെ , ന്യൂയോർക്ക്. 2003. ISBN 0-942949-24-2.
"https://ml.wikipedia.org/w/index.php?title=അഗസ്റ്റാ_സാവേജ്&oldid=2428370" എന്ന താളിൽനിന്ന് ശേഖരിച്ചത്