"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Wikify}}
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
Line 4 ⟶ 5:
മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ഒരു " ദുരന്ത കഥാപാത്രം " ആണ് രുക്മി . ഇദ്ദേഹം കൃഷ്ണന്റെ അളിയനും , രുക്മിണിയുടെ സഹോദരനും ആയിരുന്നു . സകലരാലും അപമാനിക്കപ്പെട്ടു , തിരസ്കൃതനായി ജീവിച്ച ഇദ്ദേഹത്തെ , അവസാനം കൃഷ്ണസോദരനായ ബലരാമൻ വധിക്കുന്നു . ഭഗവാൻ കൃഷ്ണനും , ഇദ്ദേഹത്തെ വളരെയധികം അപമാനിക്കുന്നുണ്ട് . കൃഷ്ണന്റെ സങ്കല്പ്പമനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം . കൃഷ്ണന്റെ ഭാര്യാസഹോദരൻ എന്ന പരിഗണന ഒരിടത്തും ഇദ്ദേഹത്തിനു ലഭിക്കുന്നില്ല .
എന്തുകൊണ്ടാണ് , ബന്ധുവായ ഇദ്ദേഹത്തെ കൃഷ്ണൻ വെറുത്തത്?കൃഷ്ണനോട് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും , ഇദ്ദേഹത്തെ വധിക്കാൻ കൃഷ്ണൻ എന്തിനു അദൃശ്യപ്രേരണ നല്കുന്നു ?അര്ജുനനെക്കൊണ്ടും , കൌരവരെക്കൊണ്ടും ഇദ്ദേഹത്തെ അപമാനിക്കുന്നു ?നമുക്ക് പരിശോധിക്കാം .
 
-------------------------------------------------------------------------
ആദ്യം തന്നെ പറയട്ടെ , രുക്മി സാധാരണക്കാരനല്ല . അദ്ദേഹം കൌണ്ടിനപുരിയുടെ രാജാവായ ഭീഷ്മകന്റെ മൂത്ത പുത്രനാണ് . ഇദ്ദേഹത്തിന്റെ അനുജത്തിയായി രുക്മിണി ജനിച്ചു . രുക്മിണി സാക്ഷാൽ മഹാലക്ഷ്മി തന്നെയാണ് . അപ്പോൾ ലക്ഷ്മിയുടെ ജ്യേഷ്ട്ടനെന്ന പദവിയാണ്‌ രുക്മിക്ക് .
ജനനം മുതൽക്കു തന്നെ , ഇദ്ദേഹം വലിയ അഭിമാനിയും ,സത്യവാനും , കോപിഷ്ട്ടനും , പരാക്രമിയുമായിരുന്നു. ഇദ്ദേഹത്തിനു രുക്മിണിയോടു വളരെ വാത്സല്യമുണ്ടായിരുന്നു . എന്നാലും രുക്മിയുടെ അഭിമാനവും ക്രോധവും പ്രശസ്തമാണ്. ഭീഷ്മകന് സ്വന്തം മകന്റെ ധൈര്യത്തിലും , പരാക്രമത്തിലും , സത്യത്തിലും വലിയ മതിപ്പായിരുന്നു . ഇത്തരത്തിൽ രുക്മി നാടെങ്ങും പ്രശസ്തിയാര്ജിച്ചു.
 
-------------------------------------------------------------------------
വിദ്യാഭ്യാസം :-
 
-------------------------------------------------------------------------
ആയുധവിദ്യ പഠിക്കാനായി , രുക്മി ശ്രേഷ്ട്ടനായ ഒരു ആചാര്യനെ അന്വേഷിച്ചു നടന്നു . ദ്രോണനേക്കാളും, പരശുരാമനെക്കാളും ശ്രേഷ്ട്ടനായ ആരെങ്കിലുമുണ്ടോ എന്നായി രുക്മിയുടെ അന്വേഷണം .അപ്പോഴാണ്‌ " ദ്രുമാ " എന്ന് വിളിക്കപ്പെടുന്ന ഒരു കിംപുരുഷൻ [ ചൈനാക്കാരൻ ] , ഗന്ധമാദന പര്വ്വതത്തില് ഭാര്യയോടും മക്കളോടുമൊപ്പം വന്നിട്ടുണ്ടെന്നും , അദ്ദേഹം മുന്പറഞ്ഞ രണ്ടുപെരെക്കാളും ജ്ഞാനിയാണെന്നും രുക്മി ഋഷിമാരിൽ നിന്നും അറിഞ്ഞത് .
ഉടനെ അദ്ദേഹം ഗന്ധമാദനത്തിലേക്ക് പോയി .
Line 16 ⟶ 17:
ആയുധാഭ്യാസത്തിന് ശേഷം , സന്തുഷ്ട്ടനായ ദ്രുമാവ്, രുക്മിക്ക് " വിജയാ " എന്ന ചാപവും , ഒരു ചട്ടയും ദാനം ചെയ്തു .ഈ വിജയാ ചാപം , അര്ജുനന്റെ ഗാണ്ടീവത്തേക്കാളും ശ്രേഷ്ട്ടമായിരുന്നു.
ഇത്രയുമായപ്പോൾ , രുക്മിയുടെ ഗര്വ്വും വര്ദ്ധിച്ചു .
 
---------------------------------------------------------------
കൃഷ്ണനും രുക്മിയും :-
 
---------------------------------------------------------------
ആ സമയത്താണ് , രുക്മിണിയെ കൃഷ്ണൻ അപഹരിക്കുന്നത് .രുക്മി ഇത് നല്ലൊരു അവസരമായി കരുതി . തന്റെ രഹസ്യവിദ്യകൾ പ്രദർശിപ്പിച്ചു കൃഷ്ണനെ തോല്പ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിനു ഉറപ്പായിരുന്നു .അതുകൊണ്ട് , തന്റെ ചാപം കയ്യിലെടുത്തു അദ്ദേഹം ഇങ്ങനെ പ്രതിജ്ഞ ചെയ്തു ." കൃഷ്ണനെ വധിച്ചു , രുക്മിണിയെയും കൊണ്ടല്ലാതെ ഞാൻ ഇനി കൌണ്ടിനത്തിൽ കാലു കുത്തുകയില്ല ."
ഇത്രയും പറഞ്ഞു , രുക്മി കൃഷ്ണനോട് യുദ്ധത്തിനു പുറപ്പെട്ടു .കൃഷ്ണന്റെ പുറകെയെത്തിയ രുക്മി , അദേഹത്തെ കപടനെന്നും , പെണ്ണ്പിടിയനെന്നും അന്തസ്സ് ഇല്ലാത്തവനെന്നും പറഞ്ഞു അപമാനിച്ചു .എന്നിട്ട് യുദ്ധം തുടങ്ങി .
 
യുദ്ധം :-
 
-----------------
യുദ്ധത്തില് രുക്മിയുടെ തന്ത്രങ്ങൾ ഓരോന്നായി പരാജയപ്പെട്ടു .ദ്രുമായോട് പഠിച്ച വിദ്യകളൊന്നും വിലപ്പോയില്ല .അവസാനം രുക്മി തോറ്റു .
കൃഷ്ണൻ രുക്മിയെ മര്മ്മങ്ങള് തോറും എയ്തു വൃണപ്പെടുത്തി അപമാനിച്ചു .അവസാനം രുക്മിയെ കൊല്ലാനായി , അസ്ത്രം കയ്യിലെടുത്തപ്പോൾ , രുക്മിണി കരഞ്ഞുകൊണ്ട് ഭഗവാന്റെ കാലുപിടിച്ചു , "തന്റെ ജ്യേഷ്ട്ടനെ കൊല്ലരുതേ" എന്ന് നിലവിളിച്ചു .കൃഷ്ണൻ രുക്മിയെ വെറുതെ വിട്ടു .
അപമാനം :-
 
------------------
രുക്മിയെ കൊന്നില്ലെങ്കിലും , കൃഷ്ണൻ അദ്ദേഹത്തെ ഒരു വസ്ത്രം കൊണ്ട് പിടിച്ചു കെട്ടി .എന്നിട്ട് , അദ്ദേഹത്തിൻറെ തലമുടിയെ അവിടവിടെയായി വടിച്ച്‌ 5 കുടുമകള് ഉണ്ടാക്കി .മീശയെ ചിന്നഭിന്നമാകി വികൃതമാക്കി.ഇതുകണ്ട് രുക്മിണി പോലും ചിരിച്ചു പോയി .
ശേഷം പെണ്ണിൻറെ ദയവുകൊണ്ട് രക്ഷപ്പെടുന്നവനെന്നും , ആണത്തമില്ലാത്തവനെന്നും പറഞ്ഞു കളിയാക്കി .രുക്മി തീര്ത്തും അപമാനിതനായി .
ഒടുവിൽ ബലരാമൻ വന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത് .
 
----------------------------------------------------------
രുക്മിയും ശിവനും :-
 
----------------------------------------------------------
കൃഷ്ണനാൽ അപമാനിതനായ രുക്മി , തിരികെ കൌണ്ടിനത്തില് പോയില്ല .അദ്ദേഹം അവിടെത്തന്നെ , ഒരു രാജ്യമുണ്ടാക്കി വസിച്ചു .അതാണ്‌ " ഭോജകടം ".
പിന്നീട് രുക്മി ശിവനെ തപസ്സു ചെയ്തു .ശിവൻ പ്രത്യക്ഷനായി , ഒരു ചാപം നല്കി .എന്നാൽ ഈ ചാപം വിഷ്ണുവിനോട് വിലപ്പോവില്ലെന്നും , എന്നാലും രുക്മിക്ക് വിഷ്ണുവിൽ നിന്നല്ലാതെ മരണമുണ്ടാകില്ലെന്നും വരം നല്കി .
 
----------------------------------------------------------
കൃഷ്ണനോട് തോറ്റ രുക്മിക്ക് , വീണ്ടും കൃഷ്ണനോട് സ്നേഹബന്ധം സ്ഥാപിച്ചു അഭിമാനം രക്ഷിക്കണം എന്ന് തോന്നി .ഇതറിഞ്ഞ കൃഷ്ണൻ രുക്മിയെ കൊല്ലുവാൻ തന്നെ തീരുമാനിച്ചു . എന്നാലും , പാണ്ടവര് രുക്മിയെ ക്ഷണിച്ചു വരുത്തി ഉപച്ചരിച്ചു .
ഈ സമയത്ത് അഭിമാനിയായ രുക്മി , അർജുനന് യുദ്ധത്തിൽ എപ്പോഴെങ്കിലും ഭയമുണ്ടായാൽ , താൻ സഹായിക്കാം എന്ന് പറഞ്ഞു ...അതുകേട്ടു അര്ജുനൻ കൃഷ്ണനെ നോക്കിയിട്ട് , രുക്മിക്ക് ചുട്ട മറുപടി നല്കി ." എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല .ഞാൻ ഒറ്റയ്ക്ക് അസുരന്മാരെ വധിച്ചു .ഗന്ധര്വ്വന്മാരെ തോല്പ്പിച്ചു , ദേവന്മാരെ തോല്പ്പിച്ചു .ആ എനിക്ക് എന്തിനാണ് നിന്റെ സഹായം ? "
Line 43 ⟶ 44:
നാണംകെട്ട രുക്മി , ഭോജകടത്തിൽ പോയി വസിച്ചു .
എല്ലാം കൃഷ്ണന്റെ അദൃശ്യ സങ്കൽപ്പമായിരുന്നു .
 
-----------------------------------------------------------------
സകലരോടും അമര്ഷംകൊണ്ട രുക്മി , ഭോജകടത്തില് ഒതുങ്ങിക്കഴിഞ്ഞു.സ്വന്തം രാജ്യത്തിലെ പ്രജകള് പോലും അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് സംസാരിച്ചു .ഇതും രുക്മിക്ക് അരോചകമായി .
 
----------------------------------------------------------------
രുക്മിയുടെ മരണം :-
 
----------------------------------------------------------------
അദ്ദേഹത്തിൻറെ ദുരവസ്ഥ കണ്ടു മനസ്സലിഞ്ഞ കലിംഗ രാജാവ് ,രുക്മിയെ സമീപിച്ചു , ബലരാമനെ ചൂതിനു വിളിക്കാൻ ഉപദേശിച്ചു . ബലരാമന് ചൂത് വലിയ നിശ്ചയമില്ലെന്നും , അതിനാൽ , ചൂതില് തോല്പ്പിച്ചു അപമാനിക്കാമെന്നും അറിയിച്ചു .
ഇതനുസരിച്ച് ,ബലരാമൻ ചൂതിനു വന്നു . ഓരോ കളിയിലും ബലരാമൻ തോറ്റു. അവസാനം ഒരു കോടി നിഷ്ക്കം പണയം വച്ച് ഒരു കളി നടത്തി . അതില് ബലരാമൻ ജയിക്കുന്നു . എന്നാൽ രുക്മി സമ്മതിച്ചില്ല .
" ഞാൻ ജയിച്ചിരിക്കുന്നു " എന്ന് പറഞ്ഞു രുക്മി അട്ടഹസിച്ചു .കലിംഗ രാജാവും ഇതിനെ അനുകൂലിച്ചു.
ആ സമയം ഒരു അശരീരി കേട്ടു." മഹാനായ ബലരാമാനാണ് ജയിച്ചത്‌ ."
എന്നിട്ടും രുക്മി അംഗീകരിച്ചില്ല .
ഇതിൽ കോപം പൂണ്ട ബലരാമൻ , ഒരു ഇരുംപുലക്കയെടുത്തു , രുക്മിയെ തല്ലിക്കൊന്നു .
 
----------------------------------------------------------------
രുക്മിയുടെ മരണത്തിൽ , ദുഖിതയായ രുക്മിണിയെ, കൃഷ്ണൻ സാന്ത്വനിപ്പിച്ചു .
 
----------------------------------------------------------------
രുക്മിയുടെ പൂര്വ്വജന്മം :-
 
----------------------------------------------------------------
രുക്മി പൂവ്വജന്മത്തിൽ , "ക്രോധവശൻ " എന്ന അസുരനായിരുന്നു . അതുകൊണ്ടാകാം , കൃഷ്ണൻ പോലും രുക്മിയുടെ വധം ആഗ്രഹിച്ചത്‌ .
ഭഗവാന്റെ ഉദ്ദേശം തന്നെ അസുരനിഗ്രഹം ആയിരുന്നല്ലോ ?.കൂടാതെ തന്റെ രഹസ്യവിദ്യകൾ പ്രദർശിപ്പിച്ചു ജനങ്ങളുടെ കയ്യടി വാങ്ങണമെന്ന ആഗ്രഹമാണ് രുക്മിയില് മുന്നിട്ടു നിന്നത് . അഭിമാനിയായ രുക്മി , തികഞ്ഞൊരു " ദുരഭിമാനിയും " കൂടയായിരുന്നു എന്ന് വേണം കരുതാൻ . അതുകൊണ്ടാണല്ലോ ഇത്രയധികം മര്ക്കടമുഷ്ട്ടിയും മറ്റും കാണിക്കുന്നത് ?.അതുകൊണ്ടാകാം , ശ്രീകൃഷ്ണൻ രുക്മിയെ വെറുത്തത് !.കൂടാതെ ബലരാമനെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചപ്പോഴാണ് രുക്മിക്ക് മരണമുണ്ടായത് എന്നതും നാം ഓർക്കേണ്ടതാണ്.
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്