"അരാൽ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) Fixing dates in citations |
||
വരി 24:
|cities = ([[Aral]])}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഒരു [[തടാകം|തടാകമാണ്]] '''ആറൽ കടൽ'''. ഈ തടാകത്തിന്റെ വടക്ക് ഭാഗം [[കസാഖിസ്ഥാൻ|കസാഖിസ്ഥാനിലും]] തെക്ക് ഭാഗം [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബെക്കിസ്ഥാനിലുമായാണ്]] വ്യാപിച്ചുകിടക്കുന്നത്. ആറൽ എന്ന പേരിന് [[ദ്വീപ്|ദ്വീപുകളുടെ]] [[കടൽ]] എന്നാണർത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു.
മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം [[സോവിയറ്റ് യൂണിയൻ]] കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.<ref name="ENS wire">{{cite news|url=http://www.ens-newswire.com/ens/aug2008/2008-08-01-01.asp |title=The Kazakh Miracle: Recovery of the North Aral Sea |publisher=Environment News Service |date=2008-08-01 |accessdate=2010-03-22}}</ref>.
ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് [[അമു ദര്യ]], [[സിർ ദര്യ]] എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു.
മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു.
== അവലംബം ==
<references/>
{{List of seas}}
[[വർഗ്ഗം:ഏഷ്യയിലെ തടാകങ്ങൾ]]
|