"അർമ്മഗദോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 4:
ബൈബിളിൽ [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാട്‌ പുസ്തകം]] 16:16-ലാണ് അർമ്മഗദോൻ എന്ന പദം പരാമർശിക്കപ്പെടുന്നത്. അന്ത്യകാലത്ത് നന്മയും തിന്മയും തമ്മിൽ സംഘട്ടനം നടക്കുമെന്നും ഒടുവിൽ ദൈവത്തിന്റെ സ്വർഗീയസേനകൾ സാത്താനെ പരാജയപ്പെടുത്തുമെന്നും ആ സംഘട്ടനം അർമഗദോനിൽ വച്ചായിരിക്കുമെന്നും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.{{Ref_label|൧|൧|none}} ബൈബിളിൽ മറ്റൊരിടത്തും ഇങ്ങനെയൊരു സ്ഥലത്തെപ്പറ്റി പരാമർശമില്ല. അർമഗദോൻ എന്ന പേരിൽ ഭൂമിശാസ്ത്രപരമായി ഒരു സ്ഥലം ഉള്ളതായി അറിവില്ല. എങ്കിലും പരോക്ഷമായി ചില പരാമർശങ്ങൾ കാണുന്നുണ്ട്. ''ഹർ, മെഗിദ്ദോ'' എന്നീ രണ്ടു ഹീബ്രൂവാക്കുകൾ ചേർന്നാണ് ഹർമഗെദ്ദോൻ അഥവാ അർമഗദോൻ എന്ന പദമുണ്ടായതെന്ന് ചില ഹീബ്രുപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ''മെഗിദ്ദോവിലെ കുന്ന്'' എന്നാണ് ഈ പദത്തിനർഥം. ''മെഗിദ്ദോ'' എന്ന പേരിൽ ഒരു പലസ്തീൻ നഗരമുണ്ട്. ബി.സി. 1468-ൽ തുത്ത്മോസിസ് മൂന്നാമന്റെ<ref>http://egyptopia.com/Guide+and+Information+for+Tomb+of+Thuthmosis+III+%28KV+34%29_30_100_29_11901_en.html Tomb of Thuthmosis III (KV 34)</ref> കാലം മുതൽ 1917-ൽ മെഗിദ്ദോവിലെ അല്ലെൻബി പ്രഭുവിന്റെ കാലംവരെ മെഗിദ്ദോയിൽ നിരവധി ഭീകരയുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഈ സ്ഥലത്തിന്റെ തന്ത്രപ്രാധാന്യമാണ് ഇതിനെ പലപ്പോഴും യുദ്ധഭൂമിയാക്കിത്തീർത്തിട്ടുള്ളത്.
 
സഹസ്രാബ്ദവിശ്വാസം പുലർത്തുന്ന ക്രിസ്തീയ വിഭാഗങ്ങൾ യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ [[എതിർക്രിസ്തു|എതിർക്രിസ്തുവിനെയും]] സാത്താനെയും അർമ്മഗദോനിലെ യുദ്ധത്തിൽ വെച്ച് പരാജയപ്പെടുത്തുകയും തുടർന്ന് സാത്താനെ സഹസ്രാബ്ദക്കാലം എന്നറിയപ്പെടുന്ന ആയിരം വർഷത്തേക്ക് അഗാധത്തിൽ തടവിലിടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. <ref>[httphttps://www.watchtowerjw.org/een/20080401bible-teachings/questions/battle-of-armageddon/article_01.htm What isIs the Battle of Armageddon?] watchtowerwww.jw.org . Retrieved 1 May 2012.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അർമ്മഗദോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്