"ഹഖാമനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q389688 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 285:
സൊരാസ്ട്രിയൻമതം അക്കമീനിയൻ സാമ്രാജ്യത്തിൽ പൂർണമായി അംഗീകൃതമായില്ലെങ്കിലും അത് സാമാന്യം സുശക്തമായി അക്കാലത്തുതന്നെ വ്യാപിക്കാൻ തുടങ്ങി. അവിടെ മതസ്വാതന്ത്ര്യം അനുവദിച്ചിരുന്നു.
 
[[സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയൻ]] പരമ്പരാഗത ഗ്രന്ഥങ്ങളായ ഗാഥാകളിൽ പരാമർശിക്കപ്പെടുന്ന ആചാരങ്ങളല്ല പിന്തുടർന്നിരുന്നത് എന്നതുകൊണ്ടൂം, [[സറാത്തുസ്ത്ര|സറാത്തുസ്ത്രക്ക്]] എവിടെയും പ്രാധാന്യം നൽകാത്തതുകൊണ്ടും യാഥാസ്തിതികയാഥാസ്ഥിതിക സൊറോസ്ട്രിയൻ മതവിശ്വാസമല്ല ഹഖാമനികൾക്കുണ്ടായിരുന്നതെന്ന് കണക്കാക്കുന്നു. എങ്കിലും ഹഖാമനികളുടെ മതത്തിന്, പ്രത്യേകിച്ച് [[ദാരിയസ്|ദാരിയസിന്റെ]] കാലം മുതൽ സൊറോസ്ട്രിയൻ മതാചാരങ്ങളുമായി നല്ല സാമ്യമുണ്ട്. 1933-34 കാലയളവിൽ [[പെഴ്സെപോളിസ്|പെഴ്സെപോളിസിലെ]] ഖനനങ്ങളിൽ നിന്ന് കണ്ടെത്തിയ [[ഈലമൈറ്റ്]] ലിഖിതങ്ങൾ (ഇവ [[ദാരിയസ് ഒന്നാമൻ]], [[ക്സെർക്സെക്സ്]], [[അർട്ടാക്സെർക്സെസ് ഒന്നാമൻ]] എന്നിവരുടെ കാലത്തെയാണ് - 509-458 ബി.സി.ഇ.), ഹഖാമനി കാലത്തെ മതപരമായ ആചാരങ്ങളിലേക്ക്ക് വെളിച്ചം വീശുന്നതാണ്. നിരവധി ദൈവങ്ങളുടേയ്യും പൂജാരികളുടേയും മതപരമായ ചടങ്ങുകളേയ്യും പറ്റി ഇതിൽ നിന്ന് അറീയാൻ സാധിച്ചിട്ടുണ്ട്. [[അഹൂറ മസ്ദ|അഹൂറ മസ്ദയടക്കമുള്ള]] [[അവെസ്ത|അവെസ്തൻ]] ദൈവങ്ങൾക്ക് ബലിയർപ്പിക്കപ്പെട്ടിരുന്നു. ഇതിനു പുറമേ‌ നദികളുടേയും മലകളുടേയും പ്രദേശങ്ങളുടേയും പേരിലുള്ള ദൈവങ്ങൾക്കും ബലിയർപ്പിക്കപ്പെട്ടിരുന്നു.<ref name=bpe2>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=3-The Achaemenids and Avesta (P.(. SkjærvФ (Harvard University) - Introduction|pages=52-53|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA52#v=onepage&q&f=false}}</ref>
=== കല, സാഹിത്യം ===
അക്കമീനിയൻ ചക്രവർത്തിമാർ സാഹിത്യാദി കലകളെയും ശിൽപ്പകലകളെയും പ്രോൽസാഹിപ്പിച്ചു. പേർസിപ്പൊലിസിലുള്ള ശിൽപ്പവേലകൾ പേർഷ്യൻ ശിൽപ്പകലയ്ക്ക് ഉത്തമോദാഹരണമാണ്. [[ക്യൂനിഫോം|ക്യൂനിഫോമിൽ]] എഴുതിയിട്ടുള്ള സാഹിത്യമാണ് അക്കാലത്ത് പ്രചരിച്ചിരുന്നത്. ലേഖനവിദ്യ സാമ്രാജ്യത്തിന്റെ വിദൂര പ്രവിശ്യകളിലും പ്രചരിച്ചു. സാമ്രാജ്യത്തിലുടനീളം റോഡുകൾ നിർമിച്ചിരുന്നു. സന്ദേശവാഹകന്മാർ മുഖേനയുള്ള വാർത്താവിനിമയ സമ്പ്രദായം നിലവിലിരുന്നു. അരമായ ഭാഷയാണ് അവിടെ പ്രയോഗത്തിലിരുന്നത്. ഈ സാമ്രാജ്യത്തിന്റെ 2500-ാ വാർഷികം 1971-ൽ ഇറാനിൽ സാഘോഷം കൊണ്ടാടി.
"https://ml.wikipedia.org/wiki/ഹഖാമനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്