"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 42:
 
==ആദ്യകാല ജീവിതം==
ഭിഷഗ്വരനായിരുന്ന അഘോരെനാഥ് ചഥോപാധ്യായയുടേയും, ബറാദ സുന്ദരീദേവിയുടേയും മകനായി 1880 ഒക്ടോബർ 31 നാണ് വീരേന്ദ്രനാഥ് ജനിച്ചത്. ബീരേൻ എന്നായിരുന്നു കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. നിസ്സാം കോളേജിൽ പ്രൊഫസ്സറായിരുന്നു പിതാവ് അഘോരെനാഥ്. കവയത്രിയുംകവയിത്രിയും, ഗായികയുമായിരുന്നു മാതാവ് സുന്ദരീദേവി. വീരേന്ദ്രന്റെ മുതിർന്ന സഹോദരിയായിരുന്നു സരോജനി നായി‍ഡു.
 
മികച്ച വിദ്യാഭ്യാസമായിരുന്നു പിതാവ് തന്റെ മക്കൾക്ക് നൽകിയത്. വീരേൻ വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. മദ്രാസ് സർവ്വകലാശാലയിൽ നിന്നും വീരേൻ മെട്രിക്കുലേഷൻ പാസ്സാവുകയും, കൽക്കട്ട സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കുകയും ചെയ്തു. ദേശീയപ്രസ്ഥാനത്തോട് ഏറെ അടുത്തു പ്രവർത്തിച്ചിരുന്ന സഹോദരി മൃണാളിനിയിലൂടെ വീരേനും, ദേശീയപ്രസ്ഥാനത്തിലേക്കു നയിക്കപ്പെട്ടു. ശ്രീ.അരബിന്ദോയുടെ കുടുംബവുമായി വീരേന് അടുത്ത ബന്ധമുണ്ടായിരുന്നു.
വരി 63:
 
==മരണം==
1934 മാർച്ച് 18 ന് വീരേൻ ലെനിൻ സ്മാരക പ്രഭാഷണം നടത്തിയിരുന്നു.<ref>''ഡോക്യുമെന്റ്സ് ഓഫ് ദ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ'', വോള്യം-1</ref> ജോസഫ് സ്റ്റാലിൻ തന്റെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിനു വേണ്ടി നടത്തിയ നടപടികളിൽപ്പെട്ട് 1937 ജൂലൈ 15 ന് വീരേനും അറസ്റ്റ് ചെയ്യപ്പെട്ടു. 1937ഓഗസ്റ്റ് 31 ന് വധിക്കപ്പെടേണ്ടവരുടേതായി തയ്യാറാക്കിയ 184 പേരുടെ പട്ടികയിൽ വീരേന്റെ പേരും ഉണ്ടായിരുന്നു. ഈ പട്ടികയിൽ സ്റ്റാലിൻ ഉൾപ്പടെയുള്ളവർഉൾപ്പെടെയുള്ളവർ ഒപ്പു വെച്ചിരുന്നു. 1937 സെപ്റ്റംബർ രണ്ടിന് വീരേൻ വധിക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്