"മൈക്രോക്രെഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
മൈക്രോക്രെഡിറ്റ് അല്ലെങ്കിൽ മൈക്രോഫിനാൻസ് എന്നത് സാധാരണ ജനങ്ങൾക്കും ദരിദ്രർക്കും ചെറുവായ്പകൾ നൽകുന്ന ഒരു സംവിധാനമാണ്. ജാമ്യവസ്തുവോ, ഈടോ, സ്ഥിരവരുമാനമോ, മെച്ചപ്പെട്ട തിരിച്ചടവു ചരിത്രമോ ഇല്ലാത്ത ദരിദ്രർക്ക് ഇന്ന് നിലവിലുള്ള ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്ക് ചെറുവായ്പകൾ നൽകി സ്വയം പര്യാപ്‌തരാക്കുക എന്നതാണ് മൈക്രോക്രെഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങൾ നടത്തുന്നത് ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, [[അയൽക്കൂട്ടം|അയൽക്കൂട്ട]]ങ്ങൾ, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടുള്ള സംഘങ്ങൾ, [[സൊസൈറ്റി]]കൾ, ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവരാണ്. [[നോബൽ സമ്മാനം|നോബൽസമ്മാന]] ജേതാവായ പ്രൊഫ: [[മുഹമ്മദ് യൂനുസ്]] സ്ഥാപിച്ച [[ബംഗ്ലാദേശ്]] [[ഗ്രാമീൺ ബാങ്ക്]] മൈക്രോക്രെഡിറ്റ് രംഗത്ത് ലോകപ്രശസ്തമായ ഒരു മാതൃകയാണ്.
 
ദുർബല വിഭാഗങ്ങൾക്കിടയിൽ ഈടില്ലാത്ത ഹൃസ്വകാലഹ്രസ്വകാല വായ്പ നൽകിക്കൊണ്ട് മൈക്രോഫിനാൻസ് വ്യവസായം വളർച്ചയുടെ പുതിയ വഴിത്തിരിവിലാണ്. 1970-കളിലാണ് മൈക്രോഫിനാൻസ് ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ മൈക്രോഫിനാൻസ് കമ്പനികൾ പ്രവർത്തിക്കുന്നത് ആന്ധ്രാപ്രദേശിലാണ്. രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ 45%-ത്തോളം പേരും ഇന്നും ബാങ്കിങ് സേവനങ്ങൾ ലഭിക്കാത്തവരാണ്. മുഖ്യധാരയിൽ നിന്നും വേറിട്ടുനിൽക്കുന്ന ഇക്കൂട്ടരെ തേടിപ്പിടിച്ച് മൈക്രോഫിനാൻസ് കമ്പനികളിലൂടെ ധനകാര്യ സേവനങ്ങൾ നൽകിവരുന്നു.ഗ്രാമ വികസനത്തിൽ മൈക്രോ ഫിനാൻസിന്റെ പങ്കു മുൻ‌നിർത്തി പുതിയ ബാങ്കിങ്ങ് ലൈസൻസുകൾ അനുവദിക്കുമ്പോൾ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് ഭാരതീയ റിസർവ്വ് ബാങ്ക് മുൻ‌ഗണന നൽകുന്നുണ്ട്.
 
=== ആരംഭം ===
വരി 37:
സ്വയം സഹായ സംഘത്തിലെ അംഗങ്ങൾ ആഴ്ച തോറും നിശ്ചിത തുക സമ്പാദ്യമായി ശേഖരിക്കുകയും അത് സംഘാംഗങ്ങൾക്കിടയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനോ ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിനോ വായ്പയായി വിതരണം ചെയ്യുന്നു. ഓരോ എസ്.എച്ച്.ജി-ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കും. എല്ലാ പണമിടപാടുകളും പ്രസ്തുത അക്കൗണ്ടിലൂടെ നടത്തുകയും ചെയ്യുന്നു. സംഘാംഗങ്ങൾക്കാവശ്യമായ വലിയ തുകകൾ ബാങ്കിൽ നിന്നും സംഘം വായ്പയായി എടുക്കുന്നു. സംഘം ബാങ്കിൽ നിന്നും എടുത്ത് സംഘാംഗങ്ങൾക്ക് നൽകുന്ന വായ്പയ്ക്ക് നിശ്ചിത ശതമാനം അധിക പലിശ ഈടാക്കുകയും അത് സംഘത്തിന്റെ വരുമാനമായി കണക്കാക്കുകയും ചെയ്യുന്നു. വായ്പാ തിരിച്ചടവ് സംഘാംഗങ്ങൾ സംഘത്തിലടക്കുകയും സംഘം അത് ബാങ്കിൽ തിരിച്ചടക്കുകയും ചെയ്യുന്നു.
==== ജെ.എൽ.ജി മാതൃക (Joint Liability Group Model) ====
20 മുതൽ 25 പേരടങ്ങുന്ന സംഘത്തിൽ 5 പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളായി വിഭാഗിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു വ്യക്തിക്ക് നൽകുന്ന വായ്പ ആ ഗ്രൂപ്പിലെ മറ്റ് നാല് വ്യക്തികളുടെ കൂട്ടായ ഉത്തരവാദിത്വത്തിൽഉത്തരവാദിത്തത്തിൽ നൽകുന്നു. ഈ മാതൃകയിൽ ബാങ്കുകൾ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങൾ സംഘാംഗങ്ങൾക്കും വായ്പ നൽകുന്നു. സംഘാംഗങ്ങൾ എടുത്ത വായ്പകൾ ആഴ്ച തോറുമുള്ള സംഘം കൂടിവരവിൽ സ്ഥാപന പ്രതിനിധികളെ ഏൽപ്പിക്കുകയും സ്ഥാപനം അത് ബാങ്കിൽ തിരിച്ചടയ്ക്കുകയും ചെയ്യുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മൈക്രോക്രെഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്