"ഭാഗവത സപ്താഹ യജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
കേരളത്തിൽ നടത്തിവരുന്ന ഒരു [[ഹിന്ദുമതം|ഹൈന്ദവ]] ആചാരമാണ് ''''ഭാഗവത സപ്താഹ യജ്ഞം''''. [[ഹൈന്ദവഗ്രന്ഥങ്ങൾ|ഹൈന്ദവഗ്രന്ഥങ്ങളിൽ]] പ്രമുഖമായ [[ശ്രീമഹാഭാഗവതം]] ഏഴു ദിവസങ്ങൾ കൊണ്ട് പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന [[യജ്ഞം|യജ്ഞ]]മാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗത്തിനുഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്. <ref> http://sv2.mathrubhumi.com/nri/pravasibharatham/article_156897/ </ref> <ref> [http://enewskerala.com/index.php?id=9055&menu=Religion&view=full&article=rel_News&news=News&date= ശ്രീവല്ലഭ ക്ഷേത്രത്തിൽ സപ്താഹ യജ്ഞം ആരംഭിച്ചു ] </ref> <ref> http://www.mangalam.com/thiruvananthapuram/25416 </ref>
 
പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഭാഗവതസപ്താഹം നടത്തപ്പെടാറുണ്ട്.
 
==ഉദ്ഭവം==
ഭാഗവതസപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് [[മഹാഭാരതം|മഹാഭാരതത്തിൽ]] പരാമർശിച്ചിട്ടുള്ള [[പരീക്ഷിത്ത്]] രാജാവിന്റെ കഥയാണ്. [[തക്ഷകൻ|തക്ഷകസർപ്പത്തിന്റെ]] ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസിലാക്കിമനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു.
 
ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.
"https://ml.wikipedia.org/wiki/ഭാഗവത_സപ്താഹ_യജ്ഞം" എന്ന താളിൽനിന്ന് ശേഖരിച്ചത്