"നരസിംഹവർമൻ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 9:
മഹാമല്ലൻ എന്ന സ്ഥാനപ്പേരിനുടമയായ നരസിംഹവർമൻ ദക്ഷിണേന്ത്യയിലെ പ്രബലശക്തികളായ ചേര-ചോള-കളഭ്രരെയും പരാജയപ്പെടുത്തി എന്നാണ് അനുമാനം.
 
ജനക്ഷേമതത്പരനായിരുന്ന നരസിംഹവർമൻ രാജ്യത്ത് പല പരിഷ്കാരങ്ങളും പ്രാബല്യത്തിൽ വരുത്തി. പ്രധാന തുറമുഖമായ മാമല്ലാപുരം ([[മഹാബലിപുരം]]) വിപുലീകരിച്ചതും പല സൗകര്യങ്ങളും ഏർപ്പെടുത്തിയതും ഇദ്ദേഹമാണ്. നവീനമായ ഒരു വാസ്തുവിദ്യാ ശൈലിയുടെ ആവിഷ്കർത്താവ് എന്ന നിലയിലും നരസിംഹവർമൻ ശ്രദ്ധേയനായി. ഇദ്ദേഹത്തിന്റെ കാലത്ത് ക്ഷേത്രനിർമാണകലക്ഷേത്രനിർമ്മാണകല വളരെ പുരോഗമിച്ചിരുന്നു. നരസിംഹവർമന്റെ രക്ഷാധികാരത്തിൽ നിർമിക്കപ്പെട്ടനിർമ്മിക്കപ്പെട്ട മഹാബലിപുരത്തെ ഗുഹാക്ഷേത്രങ്ങളിലെ വ്യാളീസ്തംഭങ്ങൾ പഴയ ശൈലിയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ഭംഗിയായി കൊത്തിയെടുത്തിരുന്നു. ഒറ്റപ്പാറയിൽ കൊത്തിയുണ്ടാക്കിയ മഹാബലിപുരത്തെ ക്ഷേത്രരൂപങ്ങൾ രഥങ്ങൾ എന്ന പേരിലാണറിയപ്പെടുന്നത്. (ഇദ്ദേഹം നിർമിച്ച ഗുഹാക്ഷേത്രങ്ങളിൽ ഗ്രന്ഥാക്ഷരത്തിലും തമിഴ്ലിപിയിലും ഉള്ള ശാസനങ്ങൾ ഉണ്ട്.) കരിങ്കല്ലുകൊണ്ട് ക്ഷേത്രങ്ങൾ നിർമിക്കുന്നനിർമ്മിക്കുന്ന രീതിക്ക് പ്രചാരം നല്കിയത് ഇദ്ദേഹമാണ്. മഹാബലിപുരത്തെ പ്രസിദ്ധമായ എഴ് ക്ഷേത്രഗോപുരങ്ങൾ (പഗോഡകൾ) പണിയിച്ചതുവഴി നരസിംഹവർമന്റെ നാമം എന്നെന്നും സ്മരിക്കപ്പെടുന്നു.
 
നരസിംഹവർമന്റെ ഭരണകാലത്താണ് പ്രസിദ്ധ ചീനഭിക്ഷുവായ [[ഹ്യൂൻസാങ്]] പല്ലവ സാമ്രാജ്യം സന്ദർശിച്ചത് (640). പല്ലവ സാമ്രാജ്യത്തിന്റെ വിസ്തൃതിയും പ്രൗഢിയും വർധിപ്പിച്ച ജനോപകാരതത്പരനായിരുന്ന നരസിംഹവർമൻ 668-ൽ മരണമടയുകയും തുടർന്ന് ഇദ്ദേഹത്തിന്റെ പുത്രൻ [[മഹേന്ദ്രവർമൻ II]] ഭരണമേല്ക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/നരസിംഹവർമൻ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്