"ദക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 27:
==ഐതിഹ്യം==
===ദക്ഷനും പ്രജാസൃഷ്ടിയും===
ബ്രഹ്മാവിന്റെ നിർദേശത്താൽനിർദ്ദേശത്താൽ [[ദേവൻ|ദേവന്മാർ]], [[അസുരൻ|അസുരന്മാർ]], [[ഋഷി|ഋഷികൾ]], [[ഗന്ധർവൻ|ഗന്ധർവന്മാർ]], [[നാഗം|നാഗങ്ങൾ]] തുടങ്ങിയവരെ ദക്ഷൻ സൃഷ്ടിച്ചെങ്കിലും ഇവരുടെ സംഖ്യ പരിമിതമായതിനാൽ പ്രജാസൃഷ്ടിയുടെ ഉദ്ദിഷ്ടഫലം ലഭിച്ചില്ല. വിന്ധ്യപർവതത്തിൽ തപസ്സനുഷ്ഠിച്ച ദക്ഷന്റെ മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷനായി അസിക്നിയെ പത്നിയായി നല്കി. ദക്ഷന് പില്ക്കാലത്ത് മനുവിന്റെ പുത്രിയായ പ്രസൂതിയെയും പത്നിയായി ലഭിച്ചു. അസിക്നിയിൽ ജനിച്ച അയ്യായിരം പുത്രന്മാർ ഹര്യശ്വന്മാർ എന്ന പേരിലറിയപ്പെട്ടു. പ്രജാസൃഷ്ടിയിൽ തന്നെ സഹായിക്കാൻ ദക്ഷൻ അഭ്യർഥിച്ചെങ്കിലും ഇവർ നാരദന്റെ ഉപദേശം സ്വീകരിച്ച് ലൌകികജീവിതം ഉപേക്ഷിച്ച് സത്യാന്വേഷകരായി ലോകം ചുറ്റി നടന്നു. ദക്ഷന് പിന്നീടുണ്ടായ ആയിരം പുത്രന്മാർ ശബലാശ്വന്മാർ എന്ന പേരിലറിയപ്പെട്ടു. ഇവരും ജ്യേഷ്ഠന്മാരുടെ മാർഗംമാർഗ്ഗം പിന്തുടർന്നു. കുപിതനായ ദക്ഷൻ നാരദനെ 'ഒരിടത്തും സ്ഥിരമായി വസിക്കാതെ ലോകം ചുറ്റി നടക്കാനിടവരും' എന്നു ശപിച്ചു. പിന്നീട് ദക്ഷന് അസിക്നിയിൽ അറുപത് പുത്രിമാരാണുണ്ടായത്. ഇവരെയും പ്രസൂതിയിൽ ജനിച്ച ഇരുപത്തിനാലു പുത്രിമാരെയും കശ്യപൻ, ചന്ദ്രൻ, ധർമദേവൻ തുടങ്ങിയവർക്ക് വിവാഹം ചെയ്തു നല്കി. സതിയെ പരമശിവനാണു നല്കിയത്.
===പരമശിവനോടുള്ള വിദ്വേഷം===
ദക്ഷന് പരമശിവനോട് വിദ്വേഷമുണ്ടാകുന്നതിനു കാരണമായി വ്യത്യസ്ത കഥകൾ പുരാണങ്ങളിൽ വർണിക്കുന്നുണ്ട്. അതിൽ പ്രസിദ്ധമായത് ഇതാണ്: പ്രജാപതിമാർ ഒരു യാഗം നടത്തി. [[ത്രിമൂർത്തികൾ|ത്രിമൂർത്തികൾ]] (ബ്രഹ്മാവ്, വിഷ്ണു, പരമശിവൻ) അവിടെ സന്നിഹിതരായിരുന്നു. യജ്ഞവേദിയിലേക്ക് ദക്ഷൻ കടന്നുവന്നപ്പോൾ ദേവന്മാർ ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു. തന്റെ ജാമാതാവായ ശിവൻ എഴുന്നേല്ക്കാതിരുന്നതു കണ്ട ദക്ഷനു കോപമുണ്ടായി. ശിവന്റെ ഈശ്വരഭാവത്തെ അനുസ്മരിക്കാതെ ദക്ഷൻ ശിവനെ അപമാനിതനാക്കാൻ ഉപായമാലോചിച്ചു.
"https://ml.wikipedia.org/wiki/ദക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്