"ഡയറി ഫാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മൃഗപരിപാലനം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 4:
വൻതോതിലുള്ള ക്ഷീരോത്പാദനം പ്രധാന ലക്ഷ്യമാക്കി [[പശു|കന്നുകാലികളെ]] പറ്റങ്ങളായി വളർത്തുന്ന സ്ഥലമാണ് '''ഡയറി ഫാം'''. ഇത് അറിയപെടുനത് ഗോശാല എന്നാണ്.
 
[[പാൽ]], പാൽപ്പാട മുതലായവ സൂക്ഷിക്കുകയും വെണ്ണയും മറ്റു ക്ഷീരോത്പന്നങ്ങളും നിർമിക്കുകയുംനിർമ്മിക്കുകയും ചെയ്യുന്ന സ്ഥലത്തെയാണ് ഡയറി എന്ന പേരു കൊണ്ട് വിവക്ഷിക്കുന്നത്. ക്ഷീരോത്പാദനശാല എന്നോ ക്ഷീരോത്പന്നങ്ങൾ വിപണനം നടത്തുന്ന സ്ഥലം എന്നോ ഇതിനെ നിർവചിക്കാം.
 
കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികവും ചെറുകിട കർഷകരോ, സ്വന്തമായി അധികം ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികളോ ആയിരിക്കും. ഒന്നോ രണ്ടോ കറവപ്പശുക്കളെ വളർത്തി അതിൽ നിന്നും, മറ്റു ചെറിയ തൊഴിലുകളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ ജീവിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഒരു മുഴുവൻ സമയ സംരംഭം എന്ന നിലയിൽ ഒരു ഡയറി ഫാം സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ നടത്തിക്കൊണ്ടു പോകുവാൻ കുറഞ്ഞത് 8-10 കറവപ്പശുക്കളും അവയ്ക്കു വേണ്ട തീറ്റപ്പുല്ല് കൃഷി ചെയ്യുവാൻ കുറഞ്ഞത് ഒരു ഹെക്ടർ സ്ഥലവും ആവശ്യമാണ്.
വരി 18:
കറവയുള്ള പശുക്കളും കറവ വറ്റിയ പശുക്കളും തമ്മിലുള്ള അനുപാതം 4:1 അല്ലെങ്കിൽ 5:1 എന്ന ക്രമത്തിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാൽ വിപണനം മാത്രമാണ് ലക്ഷ്യമെങ്കിൽ 10 ലിറ്ററിൽ കൂടുതൽ പാൽ നൽകുന്ന പശുവിനെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം അതിന്റെ പാലുത്പാദനശേഷിയാണെങ്കിലും, പശുവിന്റെ ആരോഗ്യം, ആദ്യപ്രസവം നടന്ന പ്രായം, പ്രസവങ്ങൾ തമ്മിലുള്ള കാലദൈർഘ്യം എന്നിവയും ഇതോടൊപ്പം കണക്കിലെടുക്കേണ്ടതുണ്ട്. കഴിയുന്നതും ഒന്നാമത്തേയോ രണ്ടാമത്തേയോ പ്രസവത്തിലെ ഇളം കറവയിലുള്ള പശുക്കളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. നമ്മുടെ കാലാവസ്ഥയ്ക്ക് സങ്കരയിനം പശുക്കളാണ് ഏറ്റവും യോജിച്ചത്.
 
പ്രധാനമായും പാൽ വിൽപ്പനയിലൂടെയാണ് ഡയറി ഫാമിൽ വരുമാനം ലഭിക്കുന്നത്. പ്രായം ചെന്ന പശുക്കളേയും കന്നുകുട്ടികളേയും വിൽപന നടത്തിയും വരുമാനമുണ്ടാക്കാം. പുൽക്കൃഷിക്കായി മുഴുവൻ ചാണകവും ഉപയോഗിക്കുന്നില്ലെങ്കിൽ അതും ഒരു വരുമാനമാർഗമായിരിക്കുംവരുമാനമാർഗ്ഗമായിരിക്കും.
 
===ഡയറി ഫാം വിജയകരമായി നടത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ===
വരി 29:
# ശാസ്ത്രീയമായ പ്രജനന പരിപാടികൾ പ്രയോജനപ്പെടുത്തണം.
# കൃത്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം.
# അത്യാവശ്യ സാഹചര്യങ്ങളിൽ വിദഗ്ധവിദഗ്ദ്ധ ചികിത്സക്കായി, മൃഗചികിത്സാ വിദഗ്ധരുടെവിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കണം.
 
==കേരളത്തിൽ==
"https://ml.wikipedia.org/wiki/ഡയറി_ഫാം" എന്ന താളിൽനിന്ന് ശേഖരിച്ചത്