"ടർബലേറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q212798 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 12:
==ശരീരഘടന==
 
ടർബലേറിയകളുടെ ശരീരം അണ്ഡാകാരമോ ദീർഘാകാരമോ വർത്തുളമോ ആവാം. ഇവയ്ക്ക് ഒരു മി.മീ. മുതൽ 50 സെ. മീ. വരെ നീളമുണ്ടാകും. വലുപ്പംവലിപ്പം കൂടിയ സ്പീഷീസ് വർണശബളമാണ്. ചെറിയ ഇനങ്ങളധികവും കറുപ്പോ, തവിട്ടോ ചാരനിറമോ ഉള്ളവയായിരിക്കും. വർണരഹിത ഇനങ്ങൾ സുതാര്യമായതിനാൽ ഉള്ളിലെ ആഹാരത്തിന്റെ നിറം വ്യക്തമായി കാണാനാകും.
 
ശുദ്ധജലത്തിലും സമുദ്രജലത്തിലും നനവുള്ള മണ്ണിലും സാർവത്രികമാണെങ്കിലും പരപ്പൻപുഴുക്കൾക്കു സാമ്പത്തിക പ്രാധാന്യമൊന്നും തന്നെയില്ല. ജീവിതചക്രവും വളരെ ലളിതമാണ്. ആദിമജന്തു ഇനങ്ങളുടെ സ്വഭാവസവിശേഷതകളായ ദ്വിപാർശ്വസമമിത ശരീരം, ശീർഷപ്രാധാന്യത (cephalization),<ref>[http://www.britannica.com/EBchecked/topic/103013/cephalization cephalization]</ref> മധ്യനാഡീവ്യൂഹം, അന്തർമിസോഡേം (endomesoderm),<ref>[http://mw4.merriam-webster.com/medical/endomesoderm?show=0&t=1290785700 endomesoderm]</ref> വിസർജനവ്യൂഹം, ദ്രവസ്ഥിതിക വ്യവസ്ഥ (hydrostatic system), അവയവപേശികൾ, ഉപാംഗങ്ങളോടു കൂടിയ പ്രത്യുത്പാദനവ്യൂഹം തുടങ്ങിയവ ഇവയ്ക്കുള്ളതിനാൽ ജന്തുശാസ്ത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ബഹുകോശ ജീവികളിൽ ഏറ്റവും ലളിതമായ ശരീരഘടനയുള്ളതിനാൽ ഇവയെ വിവിധ ഗവേഷണങ്ങൾക്ക് ഉപയോഗിച്ചുവരുന്നു.
"https://ml.wikipedia.org/wiki/ടർബലേറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്