"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 24:
==എവറസ്റ്റ് കീഴടക്കൽ==
[[File:TenzingSamadhi.jpg|thumb|ടെൻസിങ് നോർഗേയുടെ സമാധി]]
കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെൻസിങ് പർവതാരോഹണത്തിൽ വൈദഗ്ധ്യംവൈദഗ്ദ്ധ്യം നേടിയ ഡാർജിലിങ്ങിലെ ഷെർപ്പകൾക്കിടയിലാണ് ജീവിതം നയിച്ചത്. 1935-ൽ സർ എറിക്ഷിപ്റ്റന്റെ എവറസ്റ്റാരോഹണസംഘത്തിൽ ചുമട്ടുകാരനായി പോയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പല എവറസ്റ്റാരോഹണസംഘങ്ങളിലും സജീവമായി പങ്കെടുത്തു. രണ്ടാംലോകയുദ്ധത്തിനുശേഷം ചുമട്ടുകാരുടെ സംഘാടകൻ എന്ന നിലയിൽ പല പർവതാരോഹണ സമാരംഭങ്ങളിലും പങ്കാളിയായി. 1952-ൽ സ്വിറ്റ്സർലാന്റ്കാർ നടത്തിയ രണ്ട് എവറസ്റ്റാരോഹണ സമാരംഭങ്ങളിലും ടെൻസിങ് പങ്കാളിയായി. 1953-ൽ ബ്രിട്ടീഷ് പർവതാരോഹകരുമായി ചേർന്നാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്. മേയ് 29-ന് രാവിലെ 11.30-ന് അവർ കൊടുമുടിയുടെ അഗ്രഭാഗത്ത് കാലുകുത്തി. പതിനഞ്ചു മിനിറ്റുനേരം ടെൻസിങ് അവിടെ ചെലവഴിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ബുദ്ധമതവിശ്വാസി എന്ന നിലയിൽ അൽപം ഭക്ഷണം നിവേദിച്ചു. അസാധാരണമായ ഈ നേട്ടം കൈവരിച്ചതോടെ ടെൻസിങ് നേപ്പാളികൾക്കും ഇന്ത്യാക്കാർക്കുമിടയിൽ ഒരു വീരകഥാപാത്രമായിമാറി. ബ്രിട്ടന്റെ ജോർജ് മെഡൽ ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ടെൻസിങ്ങിനു ലഭിക്കുകയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/ടെൻസിങ്_നോർഗേ" എന്ന താളിൽനിന്ന് ശേഖരിച്ചത്