→‎BSNL: പുതിയ വിഭാഗം
No edit summary
വരി 102:
 
സുഖം തന്നെ ലിജൂ. നമ്മുടെ പുതിയ പ്രധാന താള്‍ ഒക്കെ കണ്ടില്ലേ?--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 13:01, 24 ജൂലൈ 2008 (UTC)
 
==ഗാന്ധിവിമര്‍ശനം==
 
ലിജൂ, കുറിപ്പിന് നന്ദി. ലേഖനത്തില്‍ തന്നെ വിമര്‍ശനത്തിന്റെ ഒരു ഖണ്ഡം ഞാന്‍ പിന്നീട് എഴുതിച്ചേര്ത്തത് ലിജൂ ശ്രദ്ധിച്ചോയെന്നറിഞ്ഞില്ല. ഗാന്ധിയുടെ രാഷ്ട്രീയ സാമ്പത്തിക നിലപാടുകള്‍ കടുത്തതും അപ്രായോഗികവും ആണെന്നായിരുന്നു എന്റെ വിമര്ശനം. ബ്രിട്ടീഷ് പാര്‍ലിമെന്റിനെപ്പറ്റി ഗാന്ധി പ്രകടിപ്പിച്ച അഭിപ്രായത്തിന് ലിജൂ കൊടുക്കുന്ന വിശദീകരണം എന്റെ വാദത്തെ പിന്തുണക്കുന്നേയുള്ളു. ഓരോരുത്തനും അവനവനെത്തന്നെ എന്നതൊഴിച്ചുള്ള എല്ലാ ഭരണവും തെറ്റാണെന്ന വാദം അരാജകത്ത്വവാദം (anarchism)ആണ്. ആ നിലപാടില്‍ പുതുമയൊന്നുമില്ല. ഇരുപതാം നൂറ്റാണ്ടിലും പത്തൊന്‍പതാം നൂറ്റാണ്ടിലും അതിനൊക്കെ മുന്‍പും എല്ലാം അതിനെ പിന്തുണക്കുന്നവര്‍ ഏറെയുണ്ടായിരുന്നു. കാള്‍ മാക്സ് പോലും അരാജകത്ത്വവാദിയായിരുന്നു. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം മനുഷ്യനെ ഒരു പരുവത്തിലാക്കി കഴിയുമ്പോള്‍ ഭരണകൂടം കൊഴിഞ്ഞുവീഴും എന്നോ മറ്റോ ആണ് അങ്ങേര്‍ പറഞ്ഞിരിക്കുന്നത്. ബൈബിളിലും അരാജകത്ത്വവാദം കാണാം. ഇസ്രായേല്‍ ജനം അവര്‍ക്ക് രാജാക്കന്മാര്‍ വേണമെന്ന് ആവശ്യപ്പെട്ടത് ദൈവനിന്ദയായാണ് ദൈവജ്ഞനായ സാമൂവേല്‍ കണ്ടതെന്ന് പഴയനിയമത്തിലുണ്ട്. ദൈവജനത്തെ ഭരിക്കാന്‍ ദൈവം മാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ ഈ നിലപാട് പ്രായോഗികമാണെന്ന് അത്മാര്‍ഥതയോടെ പറയാന്‍ പറ്റുകയില്ല. അത്രയേ ഞാന്‍ എഴുതിയുള്ളു. ഞാന്‍ ഗാന്ധി വിരുദ്ധനൊന്നുമല്ല. ദീര്‍ഘമായ ലേഖനത്തില്‍ ആവശ്യമായ വിമര്ശനത്തിന്റെ അംശം തീരെയില്ലാത്തതുകൊണ്ട്, പ്രസക്തമെന്ന് എനിക്ക് തോന്നിയത് മറുപക്ഷമായി ചേര്‍ത്തതേയുള്ളൂ. ഗാന്ധി വിരോധമോ നിന്ദയോ തീരെ ഉദ്ദേശിച്ചില്ല. ഗാന്ധിയെ കുറേ മനസ്സിലാക്കിയതില്‍ പിന്നെ, അദ്ദേഹത്തിന്റെ പ്രഭാവത്തിന് പുറത്ത് വരാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.[[ഉപയോക്താവ്:Georgekutty|Georgekutty]] 16:42, 28 ജൂലൈ 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Lijujacobk" എന്ന താളിൽനിന്ന് ശേഖരിച്ചത്