"അസ്തിത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
 
===അസ്തിത്വം===
ഡാനിഷ് ചിന്തകനായ കീർക്കഗോർ അസ്തിത്വവാദത്തിന്റെ പിതാവായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികൾ മിക്ക അസ്തിത്വവാദികളെയും സ്വാധീനിച്ചിട്ടുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഈ കൃതികൾക്കു വലിയ വില കല്പിക്കപ്പെട്ടിരുന്നില്ലെങ്കിലും 1909-14-ൽ ഇവയുടെ ജർമൻ പരിഭാഷ പുറത്തു വന്നതോടുകൂടി ഇവയുടെ സ്വാധീനം വർധിച്ചുതുടങ്ങി. വൈപരീത്യങ്ങളും തിന്മകളും നിറഞ്ഞ ലോകത്തിൽ താൻ ഒറ്റപ്പെട്ടവനാണെന്നു കീർക്കഗോറിന് തോന്നി. ഈ പരിതഃസ്ഥിതിയിൽനിന്നു രക്ഷപ്പെടാനുള്ള മാർഗത്തെക്കുറിച്ച്മാർഗ്ഗത്തെക്കുറിച്ച് ഇദ്ദേഹം ആലോചിച്ചു. ഭയവും ഉത്കണ്ഠയുംമൂലം മനുഷ്യന്റെ അസ്തിത്വം പീഡിതമാണ്. ഈ അവസ്ഥയിൽനിന്നു രക്ഷ നേടുന്നതിന് അദ്ദേഹം ഈശ്വരസത്തയിൽ വിശ്വസിക്കുന്നു. മീൻ, മരം, കല്ല്, മനുഷ്യൻ തുടങ്ങിയവയെല്ലാം അസ്തിത്വമുള്ളവയാണ്. എന്നാൽ പുതിയ അർഥത്തിൽ അസ്തിത്വം മനുഷ്യനുമാത്രമേ ഉള്ളു. ഒരു ഉദാഹരണംകൊണ്ട് കീർക്കഗോർ ഇതു വ്യക്തമാക്കുന്നു. കുതിരവണ്ടിയിൽ സവാരിചെയ്യുന്ന രണ്ടു തരത്തിലുള്ള വ്യക്തികളാണ് താരതമ്യത്തിനു നിദാനം. ഒരാൾ കടിഞ്ഞാൺ കൈയിൽ പിടിച്ചിട്ടുണ്ടെങ്കിലും ഉറക്കമാണ്; അയാളുടെ യാത്രയെക്കുറിച്ച് അയാൾ ബോധവാനല്ല. പരിചയംമൂലം കുതിര നിർദിഷ്ടമാർഗത്തിലൂടെനിർദിഷ്ടമാർഗ്ഗത്തിലൂടെ പോകുന്നു. രണ്ടാമൻ കുതിരയുടെ ഗതിയെ (തന്റെ യാത്രയെ) അനുനിമിഷം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ രണ്ടു സവാരിക്കാർക്കും ഒരുവിധത്തിൽ അസ്തിത്വം അവകാശപ്പെടാമെങ്കിലും കീർക്കഗോർ വിവരിക്കുന്ന രീതിയിലുള്ള അസ്തിത്വം ഇതിൽ രണ്ടാമനു മാത്രമേ ഉള്ളു. ഈ അസ്തിത്വം ബോധപൂർവം ഒരു പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന വ്യക്തിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ശാസ്ത്രീയമായോ അതിഭൌതികമായോ മനുഷ്യനെ മനസ്സിലാക്കുക സാധ്യമല്ലെന്നും അവൻ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും സ്വതന്ത്രനാണെന്നും അതുകൊണ്ടുതന്നെ ദുഃഖിതനുമാണെന്നും അസ്തിത്വവാദം സമർഥിക്കുന്നു. അവന്റെ ഭാവി അവന്റെ സ്വതന്ത്രമായ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് മുൻവിധി സാധ്യമല്ല.
 
==നാസ്തിക-അസ്തിത്വവാദം.==
അസ്തിത്വവാദം നാസ്തികമെന്നും ക്രൈസ്തവമെന്നും രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ചോത്പത്തി ഈശ്വരനിൽനിന്നാണെന്നുള്ള വിശ്വാസത്തെ ഫ്രഞ്ച് അസ്തിത്വവാദികൾ പാടേ നിഷേധിക്കുന്നു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതിനും മനുഷ്യനെ സംരക്ഷിക്കുന്നതിനും ആയി ദൈവം എന്നൊരു ശക്തി ഇല്ലെന്ന് ഇവർ ഉറപ്പിച്ചുപറയുന്നു. സാർവലൌകികമായ മനുഷ്യപ്രകൃതിയെയും സാർവത്രികമായ മാനുഷികമൂല്യങ്ങളെയും അവർ അംഗീകരിക്കുന്നില്ല. മനുഷ്യാവസ്ഥ (Human Condition) എന്ന് ഒന്നുമാത്രമേയുള്ളു എന്നാണ് സാർത്ര് കരുതുന്നത്. മേല്പറഞ്ഞ രണ്ടു വിഭാഗത്തിലെയും അസ്തിത്വവാദികൾ പൊതുവേ വിശ്വസിക്കുന്ന ഒരു കേന്ദ്രതത്ത്വമുണ്ട്: 'സത്തയ്ക്കു മുൻപ് അസ്തിത്വം' (Existence precedes essence). മനുഷ്യൻ ജീവിക്കുന്നതിനു മുൻപ് അവനെ സംബന്ധിക്കുന്ന യാതൊരു സത്തയുമില്ല; യാതൊരർഥവുമില്ല. മനുഷ്യപ്രകൃതിയെക്കുറിച്ചോ മനുഷ്യൻ എന്തായിത്തീരുമെന്നതിനെക്കുറിച്ചോ മുൻകൂട്ടി ഒന്നും വിധിക്കുക സാധ്യമല്ല. മനുഷ്യൻ ആദ്യം ജീവിക്കുന്നു. പിന്നീട് എന്തെങ്കിലും ആയിത്തീരുന്നു. തന്നെത്താൻ നിർവചിക്കുന്നു. ഇതാണ് 'സത്തയ്ക്കുമുൻപ് അസ്തിത്വം' എന്നതിന്റെ അർഥം. സാർത്രിന്റെ വാദവും ഇതുതന്നെ.
 
ഈശ്വരന്റെയും മനുഷ്യസത്തയെ മുൻകൂട്ടി അറിയുന്ന ഒരു മനസ്സിന്റെയും അഭാവത്തിൽ മനുഷ്യൻ തന്റെ സത്തയെ സ്വയം വളർത്തിയെടുക്കണം. സ്വന്തം ഇച്ഛയനുസരിച്ച് അവൻ തീരുമാനങ്ങൾ എടുക്കേണ്ടതായി വരുന്നു. അതുകൊണ്ട് അവന്റെ പ്രവൃത്തിയെ സംബന്ധിച്ചിടത്തോളം അവൻ സ്വതന്ത്രനാണ്. എന്നാൽ മാനവരാശിക്കു മുഴുവൻ അവൻ ഒരു മാതൃകയായിരിക്കണം. ഒരുദാഹരണംകൊണ്ട് സാർത്ര് ഇതു വ്യക്തമാക്കുന്നു. ഒരു കത്രികകൊണ്ടുള്ള പ്രയോജനത്തെപ്പറ്റിയുള്ള ബോധം അതിന്റെ നിർമാണത്തെനിർമ്മാണത്തെ സാധ്യമാക്കുന്നു; അതായത് കത്രികയുടെ സത്തയ്ക്ക് അതിന്റെ ഉത്പത്തിക്കു മുൻപുതന്നെ അസ്തിത്വമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ അസ്തിത്വത്തിനു മുൻപ് സത്ത എന്നാണ് പറയേണ്ടത്. എന്നാൽ മനുഷ്യരുടെ കാര്യത്തിൽ നേരേ മറിച്ചാണ് ക്രമം. മനുഷ്യൻ എന്താണ്, എങ്ങനെയാണ്, എന്തിനാണ് എന്നൊക്കെ കത്രിക നിർമിക്കുന്നവനെപ്പോലെനിർമ്മിക്കുന്നവനെപ്പോലെ ആരും കാലേകൂട്ടി ചിന്തിച്ച് തിട്ടപ്പെടുത്തുന്നില്ല. സ്വയം എന്തായിത്തീരുന്നുവോ അതാണ് മനുഷ്യൻ. ഈ ചിന്താഗതി ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങൾക്കും റോമൻ കത്തോലിക്കാ വിശ്വാസങ്ങൾക്കും വിരുദ്ധമാണ്.
 
===ക്രൈസ്തവ-അസ്തിത്വവാദം ===
ഈശ്വരൻ സ്ഥിതിചെയ്യുന്നില്ലെന്ന് നാസ്തിക-അസ്തിത്വവാദികൾ വാദിക്കുന്നതിനെതിരെ ക്രൈസ്തവ-അസ്തിത്വവാദികൾ സത്തയ്ക്കുമുൻപ് അസ്തിത്വം എന്ന പൊതുതത്ത്വത്തിന്റെ പശ്ചാത്തലത്തിൽ പുതിയൊരു ചിന്താഗതി അവതരിപ്പിക്കുന്നു. ഈശ്വരൻ സ്ഥിതി ചെയ്യുന്നില്ലെന്നു പറയുകയാണെങ്കിൽ സത്തയ്ക്കുമുൻപ് ഒരു ഭാവം (being) എങ്കിലും ഉണ്ടായിരിക്കണം. ഈ ഭാവം മനുഷ്യനോ, ഹൈഡഗ്ഗർ വ്യവഹരിക്കുന്നതുപോലെ, മാനുഷികതത്ത്വമോ (Human reality) ആയിരിക്കും. സ്വയം നിർമിക്കുന്നതല്ലാതെനിർമ്മിക്കുന്നതല്ലാതെ മറ്റൊന്നുമല്ല മനുഷ്യൻ. അവന്റെ ജീവിതം മാത്രമാണ് അവൻ. എത്രമാത്രം അവൻ സ്വയം ഭാവിയിലേക്കു പ്രക്ഷേപണം (project) ചെയ്യുന്നുവോ അതിനനുസരണമായി അവന് അസ്തിത്വമുണ്ടാകുന്നു. ചുരുക്കത്തിൽ സ്വന്തം പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് അവൻ. തൻമൂലം അവന്റെ പ്രവൃത്തികൾക്ക് ഉത്തരവാദിയും അവൻ തന്നെയാകുന്നു. അതുകൂടാതെ അവനു മനുഷ്യവർഗത്തോടും ഉത്തരവാദിത്വമുണ്ട്ഉത്തരവാദിത്തമുണ്ട്. അവൻ തിരഞ്ഞെടുക്കുന്ന സംഗതികൾ അവനുവേണ്ടി മാത്രമല്ല, പ്രത്യുത മനുഷ്യവർഗത്തിനുകൂടി വേണ്ടിയാകുന്നു. നാം തിരഞ്ഞെടുക്കുമ്പോൾ തിൻമയല്ല, നൻമയായിരിക്കും സ്വീകരിക്കുന്നത്. അന്യർക്കു ഗുണപ്രദമായതു മാത്രമേ നമുക്കും ഗുണകരമായിരിക്കുകയുള്ളു. അതിനാൽ മനുഷ്യക്ഷേമത്തിനുവേണ്ടിയാകുമ്പോൾ തിരഞ്ഞെടുക്കുന്ന പ്രവൃത്തിയിൽ നമ്മുടെ ഉത്തരവാദിത്വംഉത്തരവാദിത്തം നാം ധരിക്കുന്നതിലേറെ വർധിക്കുന്നു. തിരഞ്ഞെടുപ്പിന്റെ ഏക മാനദണ്ഡം മൂല്യങ്ങളല്ല; പ്രാമാണികത (Authenticity) യാകുന്നു. ഈശ്വരൻ ഇല്ലെന്നുവന്നാൽ നിയമങ്ങളെയും ശാസനകളെയും അനുസരിക്കുകയോ അന്യർക്കുവേണ്ടി അവയെ മാനിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മനുഷ്യൻ പൂർണസ്വതന്ത്രനായിത്തീരുന്നു. വാസ്തവത്തിൽ നമുക്ക് പൂർണസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കാരണം മനുഷ്യനെ അവന്റെ ഇഷ്ടവും അഭിപ്രായവും ആരായാതെ ലോകത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. ഈ കാര്യത്തിൽ അവനു യാതൊരു നിയന്ത്രണവും ഇല്ല. എങ്കിലും ഒന്നുപേക്ഷിച്ചു മറ്റൊന്നു തിരഞ്ഞെടുക്കുവാനുള്ള ഇച്ഛാസ്വാതന്ത്ര്യമുള്ളതിനാൽ അവന്റെ സ്വന്തം പ്രവൃത്തിയിൽ അവന് ഉത്തരവാദിത്വമുണ്ട്ഉത്തരവാദിത്തമുണ്ട്. കാൾബാർത് (Karlbarth), കാൾ യാസ്പേഴ്സ് (Karl Jaspers), ഗബ്രിയേൽ മാർസെൽ (Gabriel Marcel), റൂഡോൾഫ് ബൾട്ട്മാൻ (Rudolf Bultman), മാർട്ടിൻ ബൂബർ (Martin Buber), പോൾ ടിലിച് (Paul Tillich) എന്നീ ആധുനിക ചിന്തകർ ഈ വീക്ഷണത്തിനു വലിയ പ്രചാരം നല്കി.
 
===ആധുനികകാലം.===
"https://ml.wikipedia.org/wiki/അസ്തിത്വവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്