"അന്തർസമുദ്ര കേബിൾ നിക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q506572 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 12:
==കേബിളുകളുടെ ഘടന==
 
സമുദ്രാന്തർഭാഗത്ത് നിരത്തുന്നതിനുള്ള പ്രത്യേക കേബിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, മധ്യത്തിൽ അടക്കം ചെയ്തിട്ടുള്ള കമ്പിയാണ്. ചില കേബിളിൽ രണ്ടു കമ്പികൾ ഉണ്ടാകാം. ഓരോ കമ്പിയും നിർമിച്ചിട്ടുള്ളത് കമ്പിനാരുകൾ പിരിച്ചു ചേർത്താണ്. അതുകൊണ്ട് കേബിളുകൾ ആവശ്യാനുസരണം വളയ്ക്കുന്നതിന് കഴിയുന്നു. ഈ കമ്പികളിൽകൂടിയാണ് വൈദ്യുതശക്തിക്കും വൈദ്യുതസംജ്ഞകൾക്കും സമാനമായ [[വൈദ്യുതി]] പ്രവഹിക്കുന്നത്. കേബിളുകൾ രോധിതമായിരിക്കും. അവയെ പൊതിഞ്ഞുകൊണ്ട് വൃത്താകൃതിയിൽ ക്രമപ്പെടുത്തിയ കമ്പികളുടെ സംരക്ഷണകവചം ഉണ്ട്. കാലാവസ്ഥയേയും സമുദ്രജലത്തിന്റെ രാസപ്രവർത്തനപ്രവണതയേയും നിശ്ശേഷം ചെറുത്തുനില്ക്കുന്നതിനു കരുത്തുറ്റ ആവരണം കൊണ്ട് പൊതിഞ്ഞ് കവചിത കമ്പിയെ പരിരക്ഷിക്കുന്നു. നിക്ഷേപണപ്രവർത്തനത്തിനിടയ്ക്ക് കേബിളുകളിൽ പ്രയോഗിച്ചേക്കാവുന്ന വലിവ് ബലത്തേയും അമർച്ചയേയും ചെറുത്തുനിൽക്കാൻ കവചിതകമ്പികൾക്കും ബാഹ്യാവരണത്തിനും കരുത്ത് ആവശ്യമാണ്. 1920-നുശേഷം പോളിത്തീനും റബറും ഗുട്ടാപെർച്ചയും കേബിളുകളുടെ നിർമാണത്തിന്നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടു.
 
==കേബിൾ നിരത്തുന്നരീതി==
[[File:France Telecom Marine Rene Descartes p1150247.jpg|thumb|250px|right|അന്തർസമുദ്ര കേബിൾ നിക്ഷേപം ചെയ്യുന്ന കപ്പൽ]]
ഒരു കേബിൾ ലൈൻ സംവിധാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ താഴെപ്പറയുന്നവയാണ്:
#സമുദ്രാന്തർഭാഗത്തുകൂടിയുള്ള ഏറ്റവും ഹ്രസ്വമായ മാർഗത്തിൽകൂടിയാണ്മാർഗ്ഗത്തിൽകൂടിയാണ് കേബിൾ നിരത്തേണ്ടത്. ചെലവ് കുറയ്ക്കുന്നതിനാണ് ഈ മുൻകരുതൽ.
#കേബിൾ ലൈൻ നിക്ഷേപിച്ചശേഷം അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് വിഷമമുണ്ടാകരുത്.
#കേബിളുകളുടെ നിക്ഷേപണം ലൈനിന്റെ പരിസരത്തുള്ള നഗരങ്ങൾക്കോ മറ്റു പ്രദേശങ്ങൾക്കോ അസൌകര്യം സൃഷ്ടിക്കരുത്.
"https://ml.wikipedia.org/wiki/അന്തർസമുദ്ര_കേബിൾ_നിക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്