"അതിഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (→‎ഉൺമ: mpre suitable page)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
== ഉൺമ ==
 
ബാഹ്യമായ ഒരു വസ്തുവിനെപ്പറ്റി ലഭിക്കുന്ന അറിവിന്റെ കാര്യം പരിഗണിക്കാം. [[ഇന്ദ്രിയം|ഇന്ദ്രിയങ്ങൾ]] വഴിയാണ് അറിവു ലഭിക്കുന്നത്. അറിവ് ഭാഗികമോ പൂർണമോ ആകാം. ഭാഗികമായ അറിവിന്റെ ഫലമായി രൂപം കൊള്ളുന്ന വസ്തുവിനെക്കാൾ കൂടുതൽ ഉണ്മ പൂർണമായി അറിയപ്പെടുന്ന വസ്തുവിനുണ്ട്. വസ്തുക്കൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു വസ്തുവിനെപ്പറ്റിയുള്ള പൂർണമായ അറിവിൽ ആ വസ്തു മറ്റു വസ്തുക്കളുമായി എങ്ങിനെഎങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അറിവും ഉൾപ്പെടും. മറ്റു വസ്തുക്കളുമായി ബന്ധപ്പെട്ടതായറിയപ്പെടുന്ന വസ്തുവിന് കൂടുതൽ ഉണ്മ ഉണ്ടായിരിക്കും. എല്ലാവസ്തുക്കൾക്കും ഒരു വിശ്വവ്യവസ്ഥയിൽ (Cosmos) അതതിന്റെ സ്ഥാനം ഉണ്ട്. ഓരോവസ്തുവിന്റെയും സ്ഥാനം അറിയുക, വിശ്വവ്യവസ്ഥയെപ്പറ്റി ജ്ഞാനമുണ്ടാകുക എന്നതാണ് പരമമായ ഉണ്മ.
 
മേൽപറഞ്ഞ അർഥത്തിൽ ഒരു പരമമായ ഉണ്മയുണ്ടോ? വസ്തുക്കൾ എല്ലാം വിശ്വവ്യവസ്ഥയിൽ ഒരു സാർവാംഗിക സാകല്യത്തിൽ (organic whole) നിയതമായ സ്ഥാനം വഹിക്കുന്നവയാണോ? പഞ്ചേന്ദ്രിയങ്ങൾ വഴി വസ്തുക്കളെപ്പറ്റി ലഭിക്കുന്ന അറിവ് പൂർണമാണോ? വിശ്വവ്യവസ്ഥയെപ്പറ്റിയുള്ള ജ്ഞാനം എങ്ങനെ സാധ്യമാണ്? അതിഭൌതികശാസ്ത്രത്തിന്റെ മുഖ്യചർച്ചാവിഷയങ്ങളാണിവ. ഈ ചോദ്യങ്ങൾക്ക് ആശയവാദികളും (Idealists) യഥാതഥവാദികളും (Realists) വിഭിന്നങ്ങളായ ഉത്തരങ്ങൾ നല്കുന്നു. ഒരു പ്രപഞ്ചവ്യവസ്ഥയുണ്ടെന്നും ആ വ്യവസ്ഥ അഭൌതികസാകല്യമാണെന്നും (spiritual whole) ആശയവാദികൾ അഭിപ്രായപ്പെടുന്നു. [[ഭാരതീയ തത്ത്വചിന്ത|ഭാരതീയദർശനത്തിൽ]] ഇതിനെ [[ബ്രഹ്മം]] എന്നും പാശ്ചാത്യദർശനത്തിൽ പരമതത്ത്വം എന്നും പറയുന്നു. ഈ കേവലസത്യത്തെ അറിയുവാൻ സാധാരണ ശാസ്ത്രീയരീതി ഉപയോഗപ്രദമല്ലെന്നാണ് ആശയവാദികളുടെ അഭിപ്രായം. ഇതേപ്പറ്റിയുള്ള ജ്ഞാനം അന്തഃപ്രജ്ഞ(Intuition) വഴിമാത്രമേ ലഭിക്കൂ.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2279909" എന്ന താളിൽനിന്ന് ശേഖരിച്ചത്