"അടോലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
അടോലുകൾ എങ്ങനെയുണ്ടാകുന്നു എന്നതിനെ സംബന്ധിച്ചു സർവസമ്മതമായ ഒരഭിപ്രായം ഇനിയും ഉണ്ടാകേണ്ടതുണ്ട്. സമുദ്രത്തിലെ അഗാധഭാഗങ്ങളിൽ കോറലുകൾ വളരുന്നില്ല. അക്കാരണംകൊണ്ടുതന്നെ അടോലുകളുടെ ഉദ്ഭവത്തിന് അടിസ്ഥാനപരമായ ആവശ്യം സമുദ്രനിരപ്പിൽനിന്നും അധികം ആഴത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ജലമഗ്നദ്വീപുകളും പീഠഭൂമികളുമാണെന്നുവരുന്നു. ഇവയുടെ പാർശ്വങ്ങളിൽ നിന്നാണ് അടോലുകളുടെ ഉദ്ഭവത്തിനു നിദാനമായ കോറലുകൾ വളർന്നുപൊങ്ങുന്നത്. ഡാർവിന്റെ സിദ്ധാന്തമനുസരിച്ച് ഇങ്ങനെയുള്ള ദ്വീപുകൾ അധികം ജലനിമഗ്നമാകുന്തോറും കൂടുതൽ കൂടുതൽ കോറലുകൾ വളർന്നുപൊങ്ങുകയും, അവയുടെ നാശം ശൈലസേതുക്കളുടെ ഉത്പത്തിക്കു വഴിതെളിക്കുകയും ചെയ്യുന്നു. നിമഗ്നമാകുന്ന ദ്വീപിന്റെ ഉപരിതലം ലാഗൂണായി മാറുന്നു. കോറലുകളുടെ വളർച്ച പുഷ്ടമല്ലാത്ത ഭാഗങ്ങളെല്ലാം അഴികളും പൊഴികളുമായിത്തീരുന്നു. ഓരോ അറ്റോളും രൂപപ്പെട്ടിട്ടൂള്ളത് അനേകായിരം വർഷങ്ങൾകൊണ്ടാണ്.
 
[[ഹിമയുഗം|ഹിമയുഗവുമായി]] ബന്ധപ്പെടുത്തി യു.എസ്.ഭൂവിജ്ഞാനിയായ റെജിനാൾഡ് ഡാലിയും (1871-1952) [[ജർമനി|ജർമൻ]] ശാസ്ത്രജ്ഞനായ ആൽബ്രഷ്ട് പെങ്കും (1858-1945) അടോലുകളുടെ ഉദ്ഭവത്തെക്കുറിച്ച് താഴെ കാണുംവിധം സിദ്ധാന്തിക്കുന്നു. ഹിമയുഗത്തിനുശേഷമുള്ള കാലഘട്ടത്തിൽ, സമുദ്രജലത്തിന്റെ ഊഷ്മാവും നിരപ്പും വർധിക്കുന്നതോടെ കോറലുകളുടെ വളർച്ച പ്രോത്സാഹിപ്പിക്കപ്പെടുന്നു; എന്നാൽ ഹിമയുഗത്തിന്റെ ആരംഭത്തിൽ അതിശൈത്യം കാരണവും, ജലനിരപ്പു താഴ്ന്നുപോകുന്നതിനാലും കോറലുകൾ നശിക്കുന്നു. അവയുടെ പുറ്റുകൾ ഛിദ്രിച്ച് കോറൽതിട്ടകളുണ്ടാകുന്നു. ഹിമയുഗങ്ങൾ ആവർത്തിക്കുകയും പിൻവാങ്ങുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്നു കാണുന്ന അടോലുകൾ ഉണ്ടായത്. എന്നാൽ മേൽവിവരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വാദഗതിയും അടോലുകളുടെ ഉദ്ഭവത്തിന്റെ ഏകമാത്ര കാരണമാകുന്നില്ല. ഉദാഹരണമായി, തിരകൾക്ക് കോറൽഭിത്തികളുടെ നിർമാണത്തിലുള്ളനിർമ്മാണത്തിലുള്ള പങ്ക് തർക്കമറ്റതാണ്. കോറൽ അവശിഷ്ടങ്ങളെ ജലനിരപ്പിൽനിന്നു പത്തടി ഉയരത്തിലോളം നിക്ഷേപിക്കുവാൻ തിരകൾക്ക് ശക്തിയുണ്ട്. അതേസമയം ദ്വീപുകളുടെ നിമജ്ജനം അടോലുകളുടെ വളർച്ചയെ ഭാഗികമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകാം. ജലനിരപ്പു താഴുന്നതും വളരെയധികം സഹായകമാണ്.
 
അടോലുകൾ അധികമായി കണ്ടുവരുന്നത് പസിഫിക്, ഇന്ത്യൻ സമുദ്രങ്ങളിലെ ഉഷ്ണപ്രദേശങ്ങളിലാണ്. ഇവ മധ്യരേഖയുടെ ഇരുവശങ്ങളിലുമായി 25<sup>o</sup> അക്ഷാംശം വരെ വ്യാപിച്ചുകിടക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തിൽ ബ്രസീലിയൻ തീരത്തിനടുത്തായും ചില അടോലുകൾ സ്ഥിതി ചെയ്യുന്നുണ്ട്.
"https://ml.wikipedia.org/wiki/അടോലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്