"അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 33:
 
== ചരിത്രം ==
മഹാശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുള്ളതിൽ നിന്നും സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ ഈ പ്രദേശത്തു ജനവാസമുണ്ടായിരുന്നതായി മനസിലാക്കാംമനസ്സിലാക്കാം. സംഘകാല കൃതികളിൽ പോലും അടൂരിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. സംഘകാലത്തിനു ശേഷം ഈ പ്രദേശം ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനത്തിലായി. നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്ന ബുദ്ധമതത്തെ തകർത്തെറിഞ്ഞുകൊണ്ട്, പിൽക്കാലത്ത് ആര്യാധിനിവേശവും, ഹൈന്ദവമതവും ആധിപത്യം സ്ഥാപിച്ചു. എ.ഡി 8-ആം നൂറ്റാണ്ടു മുതൽ 12-ആം നൂറ്റാണ്ടു വരെ മഹോദയപുരം ആസ്ഥാനമാക്കി, കേരളം ഭരിച്ചിരുന്ന ചേരന്മാരുടെ കാലത്ത്, അർദ്ധ സ്വയംഭരണത്തോടു കൂടിയ ചെങ്കഴന്നൂർ അഥവാ ചെന്നീർക്കര നാടിന്റെ അധികാര പരിധിയിലായിരുന്നു ഈ പ്രദേശം. പിന്നീട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപത്തിന്റെ അധീനതയിലായി. ക്രി.വ 1741-ൽ വേണാട്ടിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് ഇളയിടത്ത് സ്വരൂപത്തെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർക്കുന്നതു വരെ അടൂർ ദേശം ഇളയിടത്ത് സ്വരൂപത്തിന്റെ വകയായിരുന്നു. തുടർന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പുവരെ ഈ പ്രദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. എൻ എസ് എസ്, എസ്എൻഡിപി എന്നീ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഈ നാടിന്റെ സാമൂഹിക വളർച്ചയിൽ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. 1934-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മന്ദിര ശിലാസ്ഥാപനം നിർവ്വഹിക്കാൻ മഹാത്മാഗാന്ധി അടൂരിലെത്തിയിട്ടുണ്ട്. 1941 മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ പ്രദേശത്ത് പ്രവർത്തിച്ചുതുടങ്ങി.
.
== ഭൂമിശാസ്ത്രപരമായ സ്ഥാനം ==
"https://ml.wikipedia.org/wiki/അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്