"ചെമ്പുവാലൻ പാറക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
താൾ സൃഷ്ടിക്കുന്നു
(വ്യത്യാസം ഇല്ല)

08:07, 25 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

യൂറോപ്പിന്റെ മദ്ധ്യഭാഗത്തേയും തെക്കു ഭാഗത്തേയും രാജ്യങ്ങളിലും വടക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും വടക്കു പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്ന ഈ പക്ഷിയെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണ കാണാറില്ല. റൂഫസ് ടെയിൽഡ് റോക്ക് ത്രഷ് (Rufous-tailed Rock Thrush) എന്ന് ആംഗലേയത്തിൽ അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം മോണ്ടിക്കോള സാക്സാടൈലിസ് (Monticola saxatilis) എന്നാണ്. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിനും 4500 മീറ്ററിനും മദ്ധ്യേയുള്ള പാറകൾ നിറഞ്ഞ ചരൽക്കുന്നുകളിലും ജീർണ്ണിച്ച കോട്ടകൾക്ക് സമീപവും മലമ്പ്രദേശത്തെ തുറസ്സായ പറമ്പുകളിലുമാണ് ഇവയെ കാണാനാവുക.

ചെമ്പുവാലൻ പാറക്കിളി
Rufous-tailed Rock Thrush
ചെമ്പുവാലൻ പാറക്കിളി - ആദ്യ ശൈത്യകാലത്തെ ആൺകിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. saxatilis
Binomial name
Monticola saxatilis
(Linnaeus, 1766)

പ്രത്യേകതകൾ

17 മുതൽ 20 സെന്റി മീറ്റർ വരെ നീളമുള്ള ഈ പക്ഷികൾക്ക് ഏകദേശം 37 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടാകും. ആൺ കിളികളുടെ തല ചാരം പുരണ്ട നീല നിറമുള്ളവയാണ്. ശരീരത്തിന്റെ താഴ്ഭാഗവും പുറത്തെ വാൽ ചിറകുകളും ഓറഞ്ച് നിറമുള്ളവയാണ്. ചിറകുകൾക്ക് കടും തവിട്ടു നിറവും മുതുകിൽ വെളുത്ത ഒരു അടയാളവും ഉണ്ടാകും. പെൺകിളികൾക്കും പ്രായപൂർത്തിയെത്താത്ത ആൺ കിളികൾക്കും ഉപരിഭാഗമെല്ലാം നരച്ച തവിട്ട് നിറത്തിലെ ചെതുമ്പലടയാളങ്ങളോടു കൂടിയതും ശരീരത്തിന്റെ താഴ്ഭാഗം ഇളം തവിട്ടുനിറത്തിലെ ചെതുമ്പലടയാളങ്ങളോടു കൂടിയതുമാണ്. പുറം വാൽച്ചിറകുകൾ ആൺകിളിയെപ്പോലെ തന്നെ ഓറഞ്ച് നിറത്തിലാണ് കാണുന്നത്. .

ആഹാര രീതികൾ

ചെറുപ്രാണികളും പുൽച്ചാടികളും മണ്ണിരകളും പുഴുക്കളും ലാർവകളും ഒക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ശൈത്യകാലത്ത് ചെറുപഴങ്ങളും പുൽവിത്തുകളും ഇവ ആഹാരമാക്കാറുണ്ട്. ഉയരമുള്ള പാറയ്ക്ക് മുകളിലോ കെട്ടിടാവശിഷ്ടങ്ങളിലോ നിവർന്നിരുന്നു ചുറ്റും വീക്ഷിക്കുകയും ഏതെങ്കിലും ചെറുപ്രാണി കണ്ണിൽ പെടുമ്പോൾ പെട്ടെന്ന് പറന്നുചെന്ന് കൊത്തിയെടുത്തു തിരിച്ചുവരികയുമാണ് പൊതുവായ ഇര തേടൽ സ്വഭാവം. ഇടയ്ക്കിടെ വാൽച്ചിറകുകൾ തുറന്നു കുടയുകയും കുമ്പിടുന്നതു പോലെ തല താഴ്ത്തുകയും ചെയ്യാറുണ്ട്.

പ്രജനനം

പാറകളിലെ പൊത്തുകളിലും ചുവരുകളിലുമാണ് ചെമ്പുവാലൻ പാറക്കിളി കൂടൊരുക്കുന്നത്. ഒരു പ്രജനനകാലത്ത് സാധാരണ 5 മുതൽ 6 മുട്ടകൾ വരെ ഇടുന്നു. 12 മുതൽ 15 ദിവസം വരെയാണ് അടയിരിക്കൽ കാലം. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾ 15 മുതൽ 18 ദിവസങ്ങൾക്കുള്ളിൽ പറക്കാറാകും. രണ്ടാഴ്ചക്കാലത്തോളം മുതിർന്ന പക്ഷികളുടെ സംരക്ഷണയിൽ സ്വയം ഇരതേടുന്ന പക്ഷികൾ പിന്നീട് സ്വതന്ത്രമായി വളരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് കണ്ടെത്തിയ ചെമ്പുവാലൻ പാറക്കിളി(ആദ്യ ശൈത്യകാലത്തെ ആൺകിളി)യുടെ വിവിധ ചിത്രങ്ങൾ

 
Rufous-tailed Rock Thrush Monticola saxatilis - 1st winter male
 
Rufous-tailed Rock Thrush Monticola saxatilis - 1st winter male
 
Rufous-tailed Rock Thrush Monticola saxatilis - 1st winter male - Side 2

അവലംബം

"https://ml.wikipedia.org/w/index.php?title=ചെമ്പുവാലൻ_പാറക്കിളി&oldid=2273493" എന്ന താളിൽനിന്ന് ശേഖരിച്ചത്