"സൈനോ-തിബെറ്റൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
==ചരിത്രം==
ചൈനീസ്,തിബറ്റൻ ,ബർമീസ് ഭാഷകൾ തമ്മിലുള്ള സാമ്യതയും അവ തമ്മിലുള്ള ബന്ധവും ആദ്യമായി പരാമർശിക്കപ്പെടുന്നത് പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ കാലങ്ങളിലാണ്. ഇന്തോ-യുറോപ്യൻ,ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്നിവയെ പോലെ
സൈനോ-തിബെറ്റൻ ഭാഷകളെ കൂടുതലായി വർഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിർത്തി പ്രദേശങ്ങളിലും മറ്റു വിദൂരപ്രദേശങ്ങളിലും ഉള്ള സൈനോ-തിബെറ്റൻ ഭാഷകളെ കുറിച്ച് പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. {{sfnp|Handel|2008|pp=422, 434–436}}
 
പതിനെട്ടാം നൂറ്റാണ്ടിൽ തിബറ്റൻ ,ബർമീസ് ഭാഷകളുടെ പരമ്പരാഗതമായ സാഹിത്യ രീതികളിലെ സാമ്യത ശ്രദ്ധിക്കപ്പെട്ടു. തുടർന്നു ബ്രയൻ ഹൌട്ടൻ ഹോഡ്ജ്സണും മറ്റു ചില ഭാഷാ ശാസ്ത്രജ്ഞരും വടക്ക് കിഴക്കൻ ഭാരതത്തിലെയും [[തെക്കുകിഴക്കേ ഏഷ്യ]]യിലെയും സാഹിത്യത്തിൽ ഉപയോഗിക്കാത്ത ഭാഷകളുടെ സാമ്യത പഠനവിഷയമാക്കി. ഈ ഭാഷകളെ തിബത്തോ-ബർമ്മൻ ഭാഷകൾ എന്ന് നാമകരണം ചെയ്തത് 1858ൽ ജെയിംസ് റിച്ചാർഡ്സൺ ലോഗൻ ആയിരുന്നു. അദ്ദേഹം ഈ ഭാഷകളുടെ കൂട്ടത്തിലേക്ക് കാരെൻ ഭാഷയെയും ഉൾപ്പെടുത്തി. സ്റ്റെൻ കൊനോവ് രചിച്ച Linguistic Survey of India യുടെ മൂന്നാം വാള്യം ബ്രിട്ടീഷ് ഇന്ത്യയിലെ തിബത്തോ-ബർമ്മൻ ഭാഷകളെ കുറിച്ചായിരുന്നു.
"https://ml.wikipedia.org/wiki/സൈനോ-തിബെറ്റൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്