"എൽ.ഇ.ഡി. ബാക്ക്‌ലിറ്റ് എൽ.സി.ഡി. ഡിസ്പ്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anee jose എന്ന ഉപയോക്താവ് LED-backlit LCD display എന്ന താൾ എൽ.ഇ.ഡി. ബാക്ക്‌ലിറ്റ് എൽ.സി.ഡി. ഡിസ്പ്ലേ എന്നാക്കി മാറ...
No edit summary
വരി 1:
എൽ.ഇ.ഡി ബാക്ക് ലൈററ് എൽ.സി.ഡി എന്നത് തികച്ചും പരന്ന ദൃശ്യ പ്രതല മാണ്. ഇവിടെസാധാരണ പ്രതലത്തിലെഎൽ.സി.ഡി. പ്രദർശിനികളിൽ ദൃശ്യങ്ങൾക്ക് വെളിച്ചം പകരുവാൻ കോൾഡ്‌ കാതോട് ഫ്ലുരസന്റ്റ്‌ (Cold Cathode Fluorescent) അഥവാ സി.സി.എഫ്‌.എൽ സ്രോതസ്സ് ആണ് ഉപയോഗിക്കുന്നത്. ഇന്ന് ലഭ്യമായ എല്ലാ എൽ.ഇ.ഡി. ദൃശ്യ പ്രതലങ്ങളും യഥാർത്ഥത്തിൽ എൽ.ഇ.ഡി ബാക്ക് ലൈററ് എൽ.സി.ഡി ആണ്. ഇവയെല്ലാം തന്നെ റ്റി.എഫ്‌.റ്റി. (Thin Film Transistor) എൽ.സി.ഡി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പ്രസ്തുത സാങ്കേതികവിദ്യ ഒരു ടെലിവിഷൻ സെറ്റിലാണ് ഉപയോഗിക്കുന്നതെങ്കിൽ അത്തരം ടെലിവിഷൻസെറ്റാണ് എൽ.ഇ.ഡി. ടെലിവിഷൻ എന്ന് നാം പറയുന്നത്.
 
സാധാരണ സി.ആർ.റ്റി ടെലിവിഷൻ സെറ്റുകളെ അപേക്ഷിച്ചു എൽ.ഇ.ഡി. ടെലിവിഷൻ സെറ്റുകൾക്ക് പല മേന്മകളും ഉള്ളതായി കാണുന്നു. അതിൽ ഏറ്റവും പ്രധാനം അതിൻറെ ദൃശ്യ മേന്മ തന്നെയാണ്. വളരെ അധികം നിറങ്ങൾ ദൃശ്യമാക്കാനും, യഥാർത്ഥ നിറങ്ങൾ ദൃശ്യ പ്രതലത്തിൽ കാണിക്കുവാനും, ഉയർന്ന കോണ്ട്രാസ്റ്റ് (High Contrast) ദൃശ്യങ്ങൾ നിലനിർത്തുവാനും ഇവക്ക് കഴിയും. കൂടാതെ വൈദ്യുതി ഉപയോഗം കാര്യക്ഷമമായി കുറയ്ക്കുവാനും ഇത്തരം ടെലിവിഷൻ സെറ്റുകൾക്ക് കഴിവുണ്ട്. ഇത്തരം ടെലിവിഷൻ സെറ്റുകൾ വളരെ അധികം ഭാരം കുറഞ്ഞവയും കനംകുറഞ്ഞവയുമാണ്.