"തിരുവത്താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
[[ക്രിസ്തു]] തന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അത്താഴം ആണു '''തിരുവത്താഴം''' എന്നു അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴമെന്നും പെസഹാ ഭക്ഷണം എന്നും ഇത് അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച [[മത്തായി എഴുതിയ സുവിശേഷം|മത്തായി]], [[മര്‍ക്കോസ് എഴുതിയ സുവിശേഷം|മര്‍ക്കോസ്]], [[ലൂക്കോസ് എഴുതിയ സുവിശേഷം|ലൂക്കോസ്]], [[യോഹന്നാന്‍ എഴുതിയ സുവിശേഷം|യോഹന്നാന്‍]] എന്നിവരുടെ സുവിശേഷങ്ങളില്‍ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
ക്രിസ്തുവിന്റെ കാലത്തിനു മുമ്പു തന്നെ യഹൂദര്‍ ആചരിച്ചിരുന്ന ഒരു പെരുന്നാളാണ് [[പെസഹാ|പെസഹാ ഭക്ഷണം]]. യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാന്‍ മാസത്തിലെ 14-ാം തീയതിയാണ് പെസഹാ ഭക്ഷണം കഴിച്ചിരുന്നത്. അന്നേ ദിവസം യഹൂദ ദേവാലയങ്ങളില്‍ കുഞ്ഞാടുകളെ ബലി അര്‍പ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്നും ഈ നാള്‍ അറിയപ്പെട്ടിരുന്നു.
 
എ.ഡി. 33-ല്‍ (ചിലരുടെ അഭിപ്രായത്തില്‍ എ.ഡി. 29-ല്‍) നിസ്സാന്‍ മാസത്തിലെ 14-ാം തീയതി ഒരു വ്യാഴാഴ്ചയായിരുന്നു. ആ ദിവസത്തില്‍ ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം എവിടെയാണ് ഒരുക്കേണ്ടതെന്ന് ശിഷ്യന്മാര്‍ അദ്ദേഹത്തോടു ചോദിച്ചു. അത് ഒരുക്കാനുള്ള സ്ഥലവും ക്രിസ്തു നിര്‍ദേശിച്ചു. [[അരിമത്യ|അരിമത്യയിലെ]] ധനാഢ്യനായ ജോസഫ് എന്നയാളിന്റെ ഭവനത്തിലെ വിശാലമായൊരു ഹാളിലാണ് ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം ഒരുക്കിയത്. ഇത് ഒരുക്കുവാന്‍ [[പത്രോസ്]], [[യോഹന്നാന്‍]] എന്നീ ശിഷ്യന്മാരെ ക്രിസ്തു നിയോഗിച്ചതായും കാണുന്നു. അന്നു വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴ ശാലയില്‍ പ്രവേശിച്ചു. ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായൊരു സംഭവമായിരുന്നു ഈ അത്താഴം.
 
==പാദം കഴുകല്‍==
"https://ml.wikipedia.org/wiki/തിരുവത്താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്