"ഝലം നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ലിങ്ക് ശരിയാക്കല്‍
വരി 12:
}}
 
[[പഞ്ചാബ്|പഞ്ചാബിന്റെ]] പേരിനു കാരണമായ [[പഞ്ചനദികള്‍|പഞ്ചനദികളില്‍]] ഏറ്റവും വലിയ നദിയാണ് '''ഝലം'''. അഥവാ ജെഹ്‌ലം ([[ഹിന്ദി]]:झेलम नदी). [[സിന്ധു|സിന്ധു നദിയുടെ]] പോഷക നദികളില്‍ ഒന്നാണ് ഝലം.[[ഋഗ്വേദം|ഋഗ്വേദത്തില്‍]] പലതവണ പരാമര്‍ശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളില്‍ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കില്‍ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റര്‍ നീളമുണ്ട്. ഇതില്‍ 400 കിലോമീറ്റര്‍ [[ഇന്ത്യ|ഇന്ത്യയിലൂടെയും]] ബാക്കി ഭാഗം [[പാകിസ്ഥാന്‍|പാക്കിസ്ഥാനിലൂടെയുമാണ്]] ഒഴുകുന്നത്.
 
==പേരിനു പിന്നില്‍==
[[വേദങ്ങള്‍|വേദങ്ങളില്‍]] '''വിതസ്ത''' എന്നും ഗ്രീക്ക് പുരാണങ്ങളില്‍ '''ഹൈഡാസ്പെസ്''' എന്നുമാണ് പേര്. കാശ്മീരിയില്‍ വേത് എന്നും അറിയപ്പെടുന്നു.
 
==ചരിത്രം==
ഈ നദിയെക്കുറിച്ച് [[ഋഗ്വേദം|ൠഗ്വേദത്തില്‍]] പരമര്‍ശമുണ്ട്.[[അലക്സാണ്ടര്‍ ചക്രവര്‍ത്തി|മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയും]] സൈന്യവും ബി.സി 326ല്‍ ഝലം നദി കടക്കുകയും അതിനുശേഷം നടന്ന ഝലം യുദ്ധത്തില്‍ ഇന്ത്യന്‍ രാജാവായ [[പോറസ്|പോറസിനെ]] പരാജയപ്പെടുത്തുകയും ചെയ്തു. നദികളുടെ ഉപദേശത്തെ ആസ്പദമാക്കി സ്ത്രീധര്‍മ്മങ്ങളെക്കുറിച്ച് പാര്‍‌വതി [[ശിവന്‍|ശിവനോട്]] സംസാരിച്ചെന്നും ഈ നദികളിലൊന്ന് ജെഹ്‌ലം നദിയാണ്‌ എന്ന് [[മഹാഭാരതം|മഹാഭാരതത്തിലെ]] അനുശാസനപര്‍‌വ്വത്തിലെ 146-)ം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. ഉപവാസത്തോടെ വിതസ്താ നദിയില്‍ ഏഴുദിവസം സ്നാനം ചെയ്യുന്നവര്‍ മഹര്‍ഷിയെപ്പോലെ പരിശുദ്ധനായിത്തീരുമെന്നും അനുശാസനാപര്‌വ്വം 25‌-)ം അദ്ധ്യായത്തില്‍ പറയുന്നുണ്ട്.
 
250 വര്‍ഷം മുന്‍പ് ജഹാംഗീര്‍ ചക്രവര്‍ത്തി ഈ നദിയുടെ ഉത്ഭവസ്ഥാനം ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കിത്തീര്‍ത്തു.
 
==ഉത്ഭവം==
[[കാശ്മീര്‍|കാശ്മീരിലെ]] വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. [[ശ്രീനഗര്‍|ശ്രീനഗറിലൂടെയും]] വൂളാര്‍ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാക്കിസ്ഥാനില്‍ പ്രവേശിക്കുന്നത്. [[ജമ്മു കാശ്മീര്‍-കശ്മീര്‍|ജമ്മു കാശ്മീരിലെ]] മുസാഫര്‍ബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷന്‍‌ഗംഗ നദിയും കുന്‍‌ഹാര്‍ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബില്‍ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാക്കിസ്ഥാനിലെ ഝാങ്ങ് ജില്ലയില്‍വച്ച് [[ചെനാബ് നദി|ചെനാബ് നദിയോട്]] ചേരുന്നു. ചെനാബ് [[സത്‌ലജ് നദി|സത്‌ലജുമായി]] ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപീകരിക്കുകയും മിഥാന്‍‌കോട്ടില്‍ വച്ച് [[സിന്ധു|സിന്ധു നദിയില്‍]] ലയിക്കുകയും ചെയ്യുന്നു.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/ഝലം_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്