"സംവാദം:ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
അത് കൊണ്ടു ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഈ താൾ ആധികാരികമായി പുനക്രമീകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു. ഒരു തരത്തിലുള്ള ആധികാരികതയും ഇല്ലാത്ത ലിങ്കുകളാണ് പല വിമർശനങ്ങൾക്കും തെളിവായി നൽകിയിരിക്കുന്നത്. അവ നീക്കം ചെയ്തു ഈ ധീര ദേശാഭിമാനിയുടെ ചരിത്രം രേഖപ്പെടുത്തി അദ്ധേഹത്തിന്റെ രക്ത സാക്ഷിത്വത്തിനു അഭിവാദ്യം അർപ്പിക്കാൻ നാം ബാധ്യസ്ഥരാണ്.
[[ഉപയോക്താവ്:Nijusby|Nijusby]] ([[ഉപയോക്താവിന്റെ സംവാദം:Nijusby|സംവാദം]]) 18:45, 12 മേയ് 2014 (UTC)
 
==ടിപ്പു സാമ്രാജ്യമോഹിയായ ഒരു മതാന്ധൻ മാത്രം ==
വാക്കുകളിൽ വെറുതെ ആവേശം തിരുകിയിട്ടു കാര്യമില്ല.ടിപ്പു മതാന്ധനായ ഒരു ഭരണാധികാരിയായിരുന്നു എന്നതിനു ധാരാളം അവലംബങ്ങളുണ്ട്.വെറുതെ സവർണതയൊന്നും അതിൽ തിരുകിയിട്ടു കാര്യമില്ല.ബലമായി മതപരിവർത്തനം നടത്തിയിട്ടില്ല എന്ന വാദവും അവാസ്തവമാണ്.കീഴടക്കുന്ന പ്രദേശത്തെ ആളുകളെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തിയിരുന്ന ഒരു ഭരണാധികാരിയായി അദ്ദേഹത്തെ കണക്കാക്കുന്നതാവും ചരിത്രപരമായി കൂടുതൽ ശരി.സ്വന്തം നാട്ടിൽ മുസ്ലിം ജനസംഖ്യകുറവായതാകാം ടിപ്പു അവിടെ മതേതരനായി ചമയാൻ കാരണം.അതിക്രൂരനും സാമ്രാജ്യമോഹിയുമായിരുന്ന ടിപ്പുവിനെ ആദ്യത്തെ ദേശീയവാദിയും നീതിമാനായ ഭരണകർത്താവുമൊക്കെയായി ചിത്രീകരിക്കാനുള്ള ശ്രമത്തിനു പിന്നിൽ ചില സങ്കുചിത താല്പര്യങ്ങളാണുള്ളത്
"https://ml.wikipedia.org/wiki/സംവാദം:ടിപ്പു_സുൽത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടിപ്പു സുൽത്താൻ" താളിലേക്ക് മടങ്ങുക.