"മണൽപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
സമൂലമാറ്റം
വരി 16:
| binomial_authority = [[Coenraad Jacob Temminck|Temminck]], 1825
}}
മദ്ധ്യ-ഉത്തര ആഫ്രിക്കൻ ഭൂവിഭാഗത്തിലും തെക്കൻ ഏഷ്യയിലും കാണപ്പെടുന്ന മണൽപ്രാവ് (ഇംഗ്ലീഷിലെ പേര് [[Chestnut-bellied Sandgrouse]] എന്നാണ്. ശാസ്ത്രീയ നാമം [[Pterocles exustus]] എന്നാണ്. ) വരൾച്ചയുള്ളതും കുറ്റിക്കാടുകളും സമതലങ്ങളും നിറഞ്ഞതുമായ പ്രദേശങ്ങളിൽ ജീവിക്കുന്ന മരുപ്രാവുകളുടെ ഇനത്തിൽപ്പെട്ട പക്ഷിയാണ്. വെള്ളത്തിനു വേണ്ടി ഒരു ദിവസം എൺപതോളം കിലോമീറ്ററിലധികം ദൂരം ഈ പക്ഷികൾ സഞ്ചരിക്കും എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മണല് പ്രാവിന്റെ ഇംഗ്ലീഷിലെ പേര് '''Chestnut-bellied Sandgrouse''' എന്നാണ്. ശാസ്ത്രീയ നാമം ''Pterocles exustus'' എന്നാണ്.
 
ഇവ മദ്ധ്യ, വടക്കെ [[ആഫ്രിക്ക]]യിലും തെക്കേ[[ഏഷ്യ]]യിലും കാണുന്നു. ചൂടുല്ലതും ആയ പരിസ്ഥിതിയില് ജീവിക്കുമെങ്കിലും വെള്ളത്തിനെ കൂടുതല് ആശ്രയിക്കുന്ന പക്ഷിയാണ്. വെള്ളത്തിനു വേണ്ടി ഒരു ദിവസം 50മൈലുകളോളം ഇവ സഞ്ചരിക്കുമത്രെ. മുഴുവനും സസ്യബുക്കായ പക്ഷിയാണ്.
==ശാരീരികമായ പ്രത്യേകതകൾ==
 
24 മുതൽ 40 സെന്റിമീറ്റർ വരെ നീളവും 150 മുതൽ 500 ഗ്രാം വരെ ഭാരവുമുള്ള പ്രാവിനു സമാനമായ പക്ഷികളാണ് മണൽ പ്രാവുകൾ. വരണ്ടതും മണൽ നിറഞ്ഞതുമായ ചുറ്റുപാടുകൾക്ക് അനുയോജ്യമായ തവിട്ടുനിറവും ഇരുണ്ട പുള്ളിവരകളുമുള്ള തൂവലുകൾ നിറഞ്ഞ പക്ഷികളാണിവ. തലയിൽ സാധാരണയായി പുള്ളിവരകൾ കുറഞ്ഞായിരിക്കും കാണപ്പെടുക. ചിറകുകൾക്ക് അടിഭാഗം ഇരുണ്ടതാണ്. ഉദരത്തിനു മുകൾ ഭാഗം കടും തവിട്ടു നിറമുള്ളതും ഉദരഭാഗം കറുപ്പു കലർന്നതുമാണ്. ചിറകിന്റെ അഗ്രഭാഗത്തെ നീണ്ട തൂവലുകൾക്ക് ചാരം കലർന്ന നീലനിറമാണ്. ചുണ്ടുകൾ ധാന്യങ്ങൾ കൊത്തിപ്പൊട്ടിച്ചു തിന്നാൻ തക്കവിധം ബലിഷ്ഠവും ഇരുണ്ട നീല നിറം കലർന്നതുമാണ്. ചുണ്ടുകളുടെ അഗ്രഭാഗത്തിന് കടും നിറമായിരിക്കും. കണ്ണുകൾക്ക് ചുറ്റിനും ഇളം പച്ച നിറവും കാണാം. മാറിടം ചുറ്റി ഒരു മാല പോലെ തോന്നിക്കുന്ന ഇരുണ്ട വലയങ്ങളും ഉണ്ടാകും. ആൺ പക്ഷികൾ പൊതുവേ മങ്ങിയ നിറമുള്ളതും പുള്ളിവരകൾ കുറവുള്ളതുമാണ്. ആൺ പക്ഷികളുടെ മാറിടത്തിലെ വലയങ്ങൾ പെൺപക്ഷിയോളം തെളിഞ്ഞതും വീതിയുള്ളതുമാകില്ല. പ്രായപൂർത്തിയാകാത്ത പക്ഷികളിൽ നീളമേറിയ വാൽ തൂവലുകൾ ഉണ്ടാകില്ല. മണൽ പ്രാവുകളെ ആറിനമായി തിരിച്ചിട്ടുണ്ട്.
 
പതിനൊന്ന് തൂവലുകൾ വീതം ചേർന്ന ബലിഷ്ഠമായ പറക്കൽ ചിറകുകളാണ് ഇവക്കുള്ളത്. ചിറകുകൾ പേശികൾ നിറഞ്ഞതും പെട്ടെന്നുള്ള പറക്കലിനു സഹായകമാം വിധം ശക്തവുമാണ്. കാലുകൾ കുറിയവയാണ്. ഉദരഭാഗത്തുള്ള തൂവലുകൾ വെള്ളം സംഭരിച്ചു നിർത്താനുതകുന്ന വിധത്തിലുള്ളവയാണ്. 15 മുതൽ 20 മില്ലി ലിറ്റർ വെള്ളം വരെ കുഞ്ഞുങ്ങൾക്ക് നൽകാനായി ഈ വിധത്തിൽ തിങ്ങിയ തൂവലുകൾക്കിടയിൽ സംഭരിച്ച് എൺപതോളം കിലോമീറ്റർ ദൂരം ഇവക്ക് പറക്കാൻ കഴിയും. കട്ടിയേറിയ ഈ തൂവൽപ്പാളി കടുത്ത ചൂടിൽ നിന്നും തണുപ്പിൽ നിന്നും ഇവക്ക് രക്ഷാകവചമാകുകയും ചെയ്യുന്നു. കൂട്ടമായിട്ടാണ് ഇവ വെള്ളക്കെട്ടുകളിൽ നിന്ന് വെള്ളം സംഭരിക്കാനായി പോകുക.
 
==ഭക്ഷണരീതി==
 
പയർ വർഗ്ഗത്തിൽപ്പെട്ട ചെടികളുടെ കായകളും പുൽ വിത്തുകളും പഴങ്ങളും ചെടികളുടെ ഇളം കൂമ്പുകളും ഒക്കെയാണ് ഇവയുടെ ആഹാരം. പ്രജനനകാലത്ത് ഉറുമ്പുകളേയും ചിതലുകളേയും ഇവ ആഹാരമാക്കാറുണ്ട്. ധാന്യങ്ങളും വിത്തുകളും അടക്കമുള്ള അതീവ ഖരാവസ്ഥയിലുള്ള ആഹാരം കഴിക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കുന്ന പക്ഷിയാണ് മണൽ പ്രാവുകൾ. ജലാശയങ്ങളിൽ നിന്നും സെക്കന്റുകൾക്കുള്ളിൽ ധാരാളം വെള്ളം കുടിക്കുവാനുള്ള കഴിവ് ഇവക്കുണ്ട്.
 
==പ്രജനനം==
 
പ്രജനനകാലം ചൂടുള്ളതും ധാന്യവിളകൾ മൂപ്പെത്തുന്നതുമായ കാലത്തോട് അനുബന്ധമായാണ് കണ്ടുവരുന്നത്. മണൽപ്പരപ്പുകളിലെ ചെറിയ കുഴികളിൽ ചെറിയ ഇലകൾ കൊണ്ട് മെത്തയൊരുക്കി അതിലാണ് മുട്ടകളിടുക. ഒരു പ്രജനന കാലത്ത് രണ്ട് മുതൽ നാലു മുട്ടകൾ വരെയാണ് പെൺപക്ഷി ഇടുക. മുട്ടകൾ തവിട്ടു നിറമുള്ളതും പുള്ളിക്കുത്തുകളോടു കൂടിയതുമാണ്. പരിസരത്തിനു സമാനമായ നിറത്തിലെ മുട്ടകൾ ശത്രുക്കൾക്ക് കണ്ടെത്താൻ വിഷമമുള്ളതാണ്. 20 മുതൽ 25 ദിവസം വരെയാണ് അടയിരിപ്പു കാലം. പകൽ സമയം പെൺപക്ഷിയും രാത്രികാലത്ത് ആൺ പക്ഷിയുമാണ് സാധാരണയായി അടയിരിക്കുക. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾക്ക് ഇളം തവിട്ടു നിറമുള്ളതും തൂവൽപ്പുതപ്പിനാൽ മൂടിയവയുമായിരിക്കും. സാധാരണയായി കുഞ്ഞുങ്ങൾക്ക് തീറ്റ നൽകാറില്ല. മറിച്ച് ആഹാര സമ്പാദനത്തിനായി സഹായിക്കുകയാണ് ചെയ്യുക. ആവശ്യമായ വെള്ളം വയറിലെ തൂവലുകളിൽ സംഭരിച്ച് കുഞ്ഞുങ്ങൾക്കെത്തിച്ചു നൽകുന്നത് പ്രധാനമായും ആൺ പക്ഷികളാണ്. ആൺ പെൺ പക്ഷികളുടെ മേൽനോട്ടത്തിൽ ഇര തേടാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുകയും മാസങ്ങളോളം കുടുംബമായി കൂടെക്കൊണ്ടു നടക്കുകയും ചെയ്യുന്നു.
 
[[File:Chestnut bellied Sandgrouse male.jpg|thumb|left|Chestnut bellied Sandgrouse Male]]
 
"https://ml.wikipedia.org/wiki/മണൽപ്രാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്