"ഹേഡ്രിയൻ മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Hadrians Wall map.png|thumb|right|ഹേഡ്രിയൻ മതിലിൻ്റെ സ്ഥാനം]]
[[File:Hadrian's wall at Greenhead Lough.jpg|thumb|right|ഹേഡ്രിയൻ മതിലിൻ്റെ ശേഷിപ്പുകൾ]]
റോമൻ ചക്രവർത്തി [[ഹേഡ്രിയൻ|ഹേഡ്രിയൻ്റെ]] ഭരണകാലത്ത് ബ്രിട്ടീഷ് ദ്വീപിനു{{സൂചിക|൧}} കുറുകെ പണിത ഒരു പ്രതിരോധമതിലാണ് '''ഹേഡ്രിയൻ മതിൽ''' ({{lang-en|Hadrian's Wall}}, ''ഹേഡ്രിയൻസ് വോൾ''), ({{lang-la|Vallum Aelium}}). '''റോമൻ മതിൽ''', '''പിക്റ്റ്സ് മതിൽ''' എന്നിവ ഈ മതിലിൻ്റെ മറ്റു പേരുകളാണ്. ക്രിസ്തുവർഷം 122-ൽ പണിയാരംഭിച്ച ഈ മതിൽ കിഴക്ക് [[ന്യൂ കാസിൽ|ന്യൂ കാസിൽ]] നഗരത്തിൽ [[ടൈൻ നദി]]ക്കരയിൽ നിന്ന് തുടങ്ങി പടിഞ്ഞാറ് [[Solway Firth|സോൾവേയ് ഉൾക്കടൽ]] വരെ നീണ്ടുകിടക്കുന്നു.
ഏതാണ് 75 മൈലാണ് (120 കിലോമീറ്റർ) ഇതിൻ്റെ നീളം.<ref>Gerald Simons and Time-Life Books (1972) - The birth of Europe, p 14</ref>
മതിലും അടിത്തറയും കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് താഴികക്കുടങ്ങളോടുകൂടിയ മൈൽക്കോട്ടകൾ മതിലിൽ ഇടക്കിടെയുണ്ട്. ഇതിനുപുറമേ ഓരോ അഞ്ച് മൈൽ ഇടവിട്ട് കോട്ടകളുമുണ്ട്. വടക്കേയരികിൽ ഒരു കിടങ്ങ്, അതിനെത്തുടർന്ന് കൽമതിൽ, സൈനികർക്കുള്ള പാത, തെക്കേയരികിൽ മൺതിട്ടകളോടൂകൂടിയ മറ്റൊരു കിടങ്ങ് എന്നിവയടങ്ങിയതാണ് ഹേഡ്രിയൻ മതിലിൻ്റെ ഘടന. [[റോമാ സാമ്രാജ്യം|റോമൻ സാമ്രാജ്യകാലത്ത്]] മൈൽക്കോട്ടകളിലും കോട്ടകളിലും സൈനികരെ വിന്യസിച്ചിരുന്നു. പ്രതിരോധാവശ്യത്തിനുപുറമേ, മതിലിനിടയിലെ കവാടങ്ങൾ നികുതിപിരിവിനായും ഉപയോഗിച്ചിരുന്നു.<ref>{{cite news|url=http://www.telegraph.co.uk/news/obituaries/9558984/Brian-Dobson.html|title=obituary:Brian Dobson|publisher=DailY Telegraph|date=21 September 2012|accessdate=22 September 2012}}</ref>
 
ഹേഡ്രിയൻ മതിലിൻ്റെ കുറേ ഭാഗങ്ങളും സമാന്തരമായ നടപ്പാതയും ഇന്നും നിലനിൽക്കുന്നുണ്ട്. വടക്കൻ ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഇത് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ കൂട്ടത്തിൽ 1987-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.<ref>http://accessibility.english-heritage.org.uk/default.asp?wci=Node&wce=8410</ref>
"https://ml.wikipedia.org/wiki/ഹേഡ്രിയൻ_മതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്