"മോൺപ ഗോത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''മോൺപ''' അല്ലെങ്കിൽ മോൻപ Mönpa (Tibetan: མོན་པ་, Wylie: mon pa; Hindi: मोनपा, Chinese: 门巴族) [[അരുണാചൽപ്രദേശ്|അരുണാചൽപ്രദേശിലെ]] പ്രധാന ജനവിഭാഗമാണ്.
 
മോൺപാകളിൽ ഭൂരിപക്ഷവും അരുണാചൽപ്രദേശിലെ [[തവാങ് ജില്ല|തവാങ്]], പശ്ചിമ കമെംഗ് ജില്ലകളിൽ ജീവിക്കുന്നു. 50,000ത്തോളം പേർ വരുമിത്. ഏകദേശം 25,000 മോൺപകൾ [[ടിബറ്റ്]] സ്വയംഭരണ മേഖലയിലെ കോനയിലും, ന്യിങ്ചി,മെഡോഗ് എന്നിവയിലെ പെലുങ് ടൗൺഷിപ്പിലും ഇവർ ജീവിക്കുന്നു. ഈ സ്ഥലങ്ങൾ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നപ്രദേശങ്ങളാണ്.{{തെളിവ്}} പ്രത്യേകിച്ച് 45,000 മോൺപാകൾ വസിക്കുന്ന മെഡോങ്ങിൽ ടിബറ്റിലൊരിടത്തും ഇല്ലാത്ത വ്യത്യസ്തവും, അപൂർവമായ ഉഷ്ണമേഖലാപ്രകൃതിദൃശ്യമുണ്ട്. അവരിൽ 20,000 പേർ തവാങ് ജില്ലയിൽ ജീവിക്കുന്നു. ഏകദേശം 97% വരും ജില്ലയിലെ ജനസംഖ്യയിൽ ഇവർ. പശ്ചിമ കമെങ് ജില്ലയിൽ 77% വരും ഇവരുടെ ജനസംഖ്യ. ഇവരിൽ കുറച്ചാളുകൾ പശ്ചിമ കമെങ് ജില്ലയുടേയും, ഭൂട്ടാന്റേയും അതിർത്തി പ്രദേശങ്ങളിലും കാണാം.
 
മോൺപകൾ ഭൂട്ടാനിലെ ഷാർകോപ്സുകളോട് വളരെയടുത്ത ബന്ധം പങ്കുവയ്ക്കുന്നു. അവരുടെ ഭാഷ ടിബറ്റൻ ക്ലസ്റ്ററിൽ നിന്ന് വേർപെട്ട ടിബറ്റോ-ബർമീസ് ഭാഷകളുടെ ഭാഗമാണെന്നാണ് ഊഹിക്കപ്പെടുന്നത്. അവർ എഴുതുന്നത് ടിബറ്റൻ അക്ഷരമാല കൊണ്ടാണ്.
 
മോൺപകളെ അവരുടെ ഭാഷയിലെ വ്യത്യാസമനുസരിച്ച് 6 ഉപവിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അവരുടെ പേരുകൾ:
*തവാങ് മോൺപ
*ദിറാങ് മോൺപ
*ലിഷ് മോൺപ
*ഭുട് മോൺപ
*കലക്തങ് മോൺപ
*പാഞ്ചെൻ മോൺപ
 
==മതം==
==ഭാഷ==
"https://ml.wikipedia.org/wiki/മോൺപ_ഗോത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്