"വിഗ്രഹാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Idolatry}}
[[file:Ganesha on mouse.jpg|thumb|ശിലയിൽ കൊത്തിയുണ്ടാക്കിയ ഗണേശ വിഗ്രഹം. ത്രിമാനമാണെങ്കിലും പൂർണ്ണമല്ല. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണേശന്റെ പ്രതിഷ്ഠ ഉണ്ടാകും]]
[[ലോകം|ലോകത്തിൽ]] എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ [[സംസ്കാരം|സംസ്കാരങ്ങളിലും]] ഏതെങ്കിലും തരത്തിലുള്ള '''വിഗ്രഹാരാധന''' നിലവിൽ നിന്നിരുന്നു. [[ഇന്ത്യ|ഇന്ത്യയിൽ]] [[ഹിന്ദു|ഹിന്ദുക്കൾ]](പുരാതന കാലത്തെ [[സിന്ധു നദീതട സംസ്കാരം|സിന്ധു നദീ തട വാസികൾ]], [[ദ്രാവിഡർ]])ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം. കേരളത്തിൽ ഹിന്ദുക്കളെ കൂടാതെ ചില വിഭാഗം [[ക്രിസ്ത്യാനി|ക്രിസ്ത്യാനികളും]](കുരിശ്, ചിത്രങ്ങൾ)ആരാധിക്കുന്നുണ്ട്.
 
== പശ്ചാത്തലം ==
വൈദിക കാലത്തിനു മുൻപ് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. [[സൂര്യൻ|സൂര്യനേയും]] [[ചന്ദ്രൻ|ചന്ദ്രനേയും]] മറ്റുമവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവർന്മാരേയും മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പൻ, യക്ഷി, സർപ്പങ്ങൾ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. [[ജൈനമതം|ജൈനന്മാർ]] ശിലകളിൽ അവരുടെ ക്ഷേത്രങ്ങൾ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേർത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് [[ആര്യൻ|ആര്യന്മാർ]] ഇതെല്ലാം സ്വന്തമാക്കിയപ്പോൾ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിർപ്പ് ശക്തമായ ഇടങ്ങളിൽ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാൻ സമ്മതിക്കുകയും ഉണ്ടായി.<ref>‍ വിശ്വംഭരൻ. കേരള സംസ്കാര ദർശനം. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള. </ref>
 
മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ [[ഇന്ദ്രൻ|ഇന്ദ്രന്റെ]] കയ്യിലെ [[വജ്രം]] എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ [[വരുണൻ|വരുണനോട്]] ബന്ധിച്ചു, കാറ്റിനെ [[വായുദേവൻ|വായുദേവനോടും]]; [[സൂര്യദേവൻ|സൂര്യൻ]] കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.
 
[[കുരിശ്|കുരിശിനെ]] ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന ക്രിസ്ത്യൻ, വിഗ്രഹാരധകൻ ആണ് എന്ന വിശാലമായ അർത്ഥത്തിൽ ഏതു പ്രതീകവും വിഗ്രഹമാവും. ക്രിസ്ത്യൻ സഭകളിൽ മിക്കവരും [[യേശു|ശ്രീയേശുവിന്റെ]] പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാ‍രാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകൾ തമ്മിൽ ഒരു പാട് തർക്കത്തിന് ഇടയാക്കിയ കാര്യമാണ്.
 
[[ബുദ്ധമതം|ബുദ്ധമതസ്തരിൽ]] [[ബുദ്ധൻ|ബുദ്ധനെ]] ആചരിക്കുന്നവരുണ്ട്, ഇതിൽ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.
 
വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത ഈ മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. വിഗ്രഹത്തെ ദൈവമായി കണക്കാക്കുന്നതിനെയാണ്‌ [[ബൈബിൾ|ബൈബിളിൽ]] എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിഗ്രഹത്തെ മുന്നിൽ വച്ച് ദൈവത്തെ ധ്യാനിക്കുന്നതിനെയല്ല. പ്രാകൃതരാണ് വിഗ്രഹത്തെ ഈശ്വരനായി കണക്കാക്കുന്നത്..<ref>‍ കേരളവിജ്ഞാനകോശം.വിഗ്രഹാരാധന , പേജ് 60, വർഷം 1988. </ref> അവർ വിഗ്രഹം ദൈവമായി അനിഷ്ടങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്കണം.
== ചരിത്രം ==
==ഹിന്ദു മതത്തിൽ==
== തരം തിരിവ് ==
ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. [[നാഗർ|നാഗർക്കും]] [[കാളി|കാളിക്കും]] ചരങ്ങളാവാം. കാളിയുടെ സങ്കല്പത്തിൽ ചരപ്രതിഷ്ഠയായി മുടി അഥവാ കിരീടം വച്ച്ച് ആരാധിക്കുന്നുണ്ട്. മുടിയില്ലെങ്കിൽ വെറും പീഠമോ, പീഠവും വാളോ ത്രിശൂലമോ ചേർന്നും ദേവീ സങ്കല്പമായി ഭവിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ പട്ട് അർദ്ധവൃത്താകൃതിയിൽ ഞ്ഞൊറിഞ്ഞുവച്ചും ദേവിയെ സങ്കല്പിക്കാറുണ്ട്. വാൽക്കണ്ണാടിയിലും ദേവിസങ്കല്പമാകാം. എന്നാൽ ഭഗവതിക്ക് സ്ഥിര പ്രതിഷ്ഠയാണ്. വിഷ്ണു, ശിവൻ, മുരുകൻ അയ്യപ്പൻ എന്നീ ദൈവങ്ങൾക്ക് സ്ഥിര പ്രതിഷ്ഠയേ ആകാവൂ.{{അവലംബം}}
 
വിഗ്രഹത്തിൽ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയ്യുന്നത്.
"https://ml.wikipedia.org/wiki/വിഗ്രഹാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്