"ബയ്ബായിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 18:
ബയ്ബായിൻ ലിപിവ്യവസ്ഥയിൽ 3 സ്വരങ്ങളും 14 വ്യഞ്ജങ്ങളും ഉൾപ്പെടെ മുഖ്യമായും 17 അക്ഷരങ്ങളാണുള്ളത്. മറിച്ച് സൂചിപ്പിക്കാതിരിക്കുമ്പോൾ ഓരോ വ്യഞ്ജനചിഹ്നവും 'അ' എന്ന സ്വരത്തോടു ചേർന്നു നിൽക്കുന്നു. വ്യഞ്ജനങ്ങളോട് 'അ' ഒഴിച്ചുള്ള സ്വരങ്ങൾ ചേർക്കാൻ 'കുദ്‌ലിത്' (kudlit) എന്നറിയപ്പെടുന്ന ഛേദങ്ങൾ (incisions) ഉപയോഗിക്കുന്നു. വ്യഞ്ജനത്തോട് ഇ-എ എന്നീ സ്വരങ്ങളിലൊന്നു ചേർക്കാനാണെങ്കിൽ കുദ്‌ലിത് ചേർക്കേണ്ടതു മുകളിലാണ്. ഉ-ഒ എന്നിവയിലൊന്നു ചേർക്കാനാകട്ടെ 'കുദ്‌ലിത്' ചേർക്കേണ്ടത് ചിഹ്നത്തിനു താഴെയാണ്. ഉദാഹരണത്തിന് 'ക'-യുടെ മുകളിൽ 'കുദ്‌ലിത്ത്' ചേർത്താൽ 'കി' എന്നോ 'കെ' എന്നോ വായിക്കാം; താഴെ 'കുദ്‌ലിത്' ചേർത്താൽ വായിക്കേണ്ടത് 'കു' എന്നോ 'കൊ' എന്നോ ആണ്. അക്ഷരമാലയുടെ ഭാഗമായ മൂന്നു സ്വരപ്രതീകങ്ങൾ, വ്യഞ്ജനത്തോടു ചേർത്തെഴുതാൻ കഴിയാത്ത വ്യതിരിക്തസ്വരങ്ങളെ രേഖപ്പെടുത്താൻ മാത്രം ഉപയോഗിക്കുന്നു. <ref>[http://www.mts.net/~pmorrow/bayeng2.htm Ang Babayin - How to write the ancient script of the Philippines], Paul Mauro</ref>
 
ഛേദഹിഹ്നങ്ങൾഛേദചിഹ്നങ്ങൾ ചേർത്തിട്ടില്ലാത്ത വ്യഞ്ജനങ്ങൾ 'അ' ചേർത്തു വായിക്കണമെന്നതിനാൽ, സ്വരങ്ങളിൽ അവസാനിക്കുന്ന വാക്കുകളെയോ, വാഗംശങ്ങളെയോ (syllables) വ്യക്തതയോടെ രേഖപ്പെടുത്താൻ കഴിയാതെ വരുന്നത് ഈ എഴുത്തുനിയമങ്ങളുടെ ഒരു കുറവായിരുന്നു. വാക്കുകളോ വാഗംശങ്ങളോ (syllables) വ്യഞ്ജനങ്ങളിൽ അവസാനിക്കുമ്പോൾ, അവസാനവ്യഞ്ജനം രേഖപ്പെടുത്താതിരിക്കുകയായിരുന്നു ഒരു പതിവ്. ഇതുമൂലമുണ്ടാകുന്ന അവ്യക്തത പരിഹരിക്കാൻ കോളനിയുഗത്തിലെ വേദപ്രചാരകന്മാർ പരിശ്രമിച്ചു. വ്യഞ്ജനചിഹ്നങ്ങളോടു ചേർന്നുനിൽക്കുന്ന 'അ' സ്വരത്തെ നിഷ്ക്രിയമാക്കാൻ സവിശേഷമായ ഒരു 'കുദ്‌ലിത്' ഉപയോഗിക്കുകയായിരുന്നു അവരുടെ പരിഹാരം. വ്യഞ്ജനചിഹ്നത്തിനു താഴെ ചേർക്കുന്ന അധികഛിഹ്നം(+) ആയിരുന്നു ഈ പുതിയ 'കുദ്‌ലിത്'.<ref>[http://www.ancientscripts.com/tagalog.html Ancient Scripts.com, Tagalog]</ref> <ref>[http://www.omniglot.com/writing/tagalog.htm Omniglot, the online encyclopedia of writing systems and languages - Tagalog]</ref>
 
==പുനർജ്ജീവനം==
"https://ml.wikipedia.org/wiki/ബയ്ബായിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്