"കെ. പങ്കജാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1718194 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 18:
==ജീവിതരേഖ==
പേട്ടയിൽ പോലീസ് ഹെഡ്‌കോൺസ്റ്റബിളായിരുന്ന എം.കേശവന്റെയും കെ.ലക്ഷ്മിയുടേയും മകനായി 1928 ജനവരി 25 ന് പങ്കജാക്ഷൻ ജനിച്ചു. ബി.എ, ബി.എൽ ബിരുദധാരിയാണ്. നിരാഹാര സമരങ്ങളിലും പിക്കറ്റിങ്ങുകളിലും പങ്കെടുത്ത് പോലീസിന്റെ കൊടിയ മർദനങ്ങൾക്കിരയായ ഇദ്ദേഹം 1957-ൽ അന്നത്തെ ഉള്ളൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ തിരുവനന്തപുരം രണ്ടാം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1977 (തിരു.വെസ്റ്റ്), 1980, 82, 87 (ആര്യനാട് മണ്ഡലം) വർഷങ്ങളിലും നിയമസഭയിലെത്തി. 1977-ൽ [[സി. അച്യുതമേനോൻ|സി. അച്യുതമേനോന്റെ]] മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. തുടർന്ന് [[കെ. കരുണാകരൻ]], [[എ.കെ. ആന്റണി|എ.കെ. ആന്റണി]], [[പി.കെ. വാസുദേവൻ നായർ]], [[ഇ.കെ. നായനാർ]] എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും അംഗമായി. തൊഴിൽ, സ്‌പോർട്‌സ് തുടങ്ങിയ വകുപ്പുകൾ ഭരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ എന്ന നിലയിലും പേരെടുത്തു. 'പങ്കയണ്ണൻ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ഗുസ്തി, ബാഡ്മിന്റൺ, ഫുട്‌ബോൾ തുടങ്ങിയവയിലും സമർത്ഥനായിരുന്നു.<ref>http://www.mathrubhumi.com/online/malayalam/news/story/1798173/2012-08-29/kerala</ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|1991||[[ആര്യനാട് നിയമസഭാമണ്ഡലം]]||[[ജി. കാർത്തികേയൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[കെ. പങ്കജാക്ഷൻ]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്.]]
|-
|}
 
==മന്ത്രി==
*പൊതുമരാമത്ത് വകുപ്പ് മന്ത്രി 04-02-1976 മുതൽ 25-03-1977 വരെ<ref>http://www.niyamasabha.org/codes/members/m493.htm</ref>
"https://ml.wikipedia.org/wiki/കെ._പങ്കജാക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്