"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 85:
==== രണ്ടാം പൂണിക് യുദ്ധം ====
[[പ്രമാണം:Hannibal route of invasion.gif|thumb|200px|right| ഹാനിബാളിന്റെ റൊമാ ആക്രമണ പാത]]
(ക്രി.മു.218 - 202)രണ്ടാം പൂണിക് യുദ്ധം എന്നാൽ റൊമാക്കാർക്ക് ഒരു തിരിച്ചടിയായിരുന്നു. അതിസമർത്ഥനും ലോകം ഇന്നും ആദരിക്കുന്ന യുദ്ധതന്ത്രജ്ഞനുമായ [[ഹാനിബാൾ]] എന്ന കാർത്തീജിയൻ രാജാവ് കഠിനമായ ആല്പ്സ് പർവ്വതനിരകൾ താണ്ടി ഇറ്റലിയെയും റോമിനേയും കീഴടക്കി. നിരവധി ഇടങ്ങളിൽ വച്ച് റോമാ സൈന്യവുമായി ഏറ്റുമുട്ടലുകൾ ഉണ്ടായെങ്കിലും അവർക്ക് പിടിച്ച് നിൽകാനായില്ല. അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്. എന്നാൽ റൊമിന്റെ സഖ്യത്തെ അവർക്ക് നശിപ്പിക്കാനായില്ല. മാത്രവുമല്ല ആല്പ്സ് കാർത്തീജിയന്മമരുടെ സൈന്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്ന ഒന്നായിരുന്നു. അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻ‍വാങ്ങുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങൾ ഹാനിബാൾ ധനസ്ഥിതി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അവർ ഹിസ്പാനിക് (ഇന്നത്തെ സ്പെയിൻ) ഭൂമിയിലേയ്ക്ക് സാമ്രാജ്യം വ്യാപിപ്പിച്ചു. ഇതേ സമയം റോം ഇല്ലൈറിക് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു (ഇന്നത്തെ ബോസ്നിയ. ഒരു ഘട്ടത്തിൽ കാർത്തേജിന്റെ സൈന്യത്തേക്കാൾ മുപ്പത്തിമൂന്നിരട്ടി വലിപ്പം റോമിനുണ്ടായിരുന്നിട്ടും ഹാനിബാളിനെ കാര്യ്മയി വിഷമിപ്പിക്കാൻ അവർക്കകയില്ല. എന്നാൽ [[ഫേബിയുസ് മാക്സിമുസ്|ഫേബിയുസ്]] എന്ന സേനാ നായകന്റെ നേതൃത്വത്തിൽ റോമൻ സൈന്യം ഒളിപ്പോർ തുടങ്ങിയതോടെ ഹാനിബാളിന്റെ സൈന്യം ക്ഷീണിക്കാൻ തുടങ്ങി. ഇതേ സമയം മറ്റൊരു സൈന്യത്തിന്റെ മേധാവിയായ [[പുബ്ലിയുസ് കോർണേലിയുസ് സീപ്പിയോ|സീപ്പിയോ]] കടൽ മാർഗ്ഗം കാർത്തേജിനെ ആക്രമിക്കാൻ തുടങ്ങി. സ്പെയിനിൽ വച്ച് അദ്ദേഹം ഹാനിബാളിന്റെ സഹോദരനായ [[അസ്ദ്രുബാൾ|അസ്ദ്രുബാളിനെ]] പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു. ഗതിയില്ലാതെ പിൻ‍വാങ്ങിയ ഹാനിബാളിനെ റോമാക്കാർ പിന്തുടർന്ന് തോല്പിച്ചു. നഷ്ടപരിഹാരം വസൂലാക്കി.
 
==== മുന്നാം പൂണിക് യുദ്ധം ====
"https://ml.wikipedia.org/wiki/റോമൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്