"ഒഡേസ സത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==ജീവിതരേഖ==
[[കോഴിക്കോട്]], വടകരയിൽ കുങ്കർ-ചീരു ദമ്പതികളുടെ മകനാണ്. ആദ്യകാല [[നക്സൽ|നക്സലൈറ്റ്]] പ്രവർത്തകനായിരുന്നു. സി.പി.ഐ. എം.എൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ജനകീയ സാംസ്കാരിക വേദിയിലും സജീവമായി പ്രവർത്തിച്ചു. ഏറെ വിവാദമായ വടകര സിൽവർ ഹോട്ടൽ സമരം, ഇരിങ്ങൽ പാറയിലെ കൂലി പ്രശ്നത്തിലും ജയഭാരത് തിയറ്റർ ടിക്കറ്റ് കരിഞ്ചന്ത പ്രശ്നത്തിലും സമരങ്ങൾക്ക് നേതൃത്വം നൽകി. സമരങ്ങളുടെ ഭാഗമയി പലപ്പോഴായി ജയിലടക്കപെട്ടിരുന്നു.<ref name=madhyamam>{{cite web|title=ഡോക്യൂമെൻററി സംവിധായകൻ ഒഡേസ സത്യൻ അന്തരിച്ചു|url=https://archive.today/zSzqg|publisher=മാധ്യമം ഓൺലൈൻ|date=2014-08-19|accessdate=2014-08-19}}</ref><ref name=manoramaonline>{{cite web|title=ചലച്ചിത്രപ്രവർത്തകൻ ഒഡേസ സത്യൻ അന്തരിച്ചു|url=https://archive.today/MDHGK|publisher=മനോരമ ഓൺലൈൻ|date=2014-08-19|accessdate=2014-08-19}}</ref> കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്​പത്രിയിലെ കൈക്കൂലിക്കാരായ ഡോക്ടർമാരെ ജനകീയ വിചാരണ ചെയ്യുന്നതിന് നേതൃത്വം നൽകി.<ref>{{cite web|title=ഒഡേസ സത്യൻ അന്തരിച്ചു|url=http://www.mathrubhumi.com/online/malayalam/news/story/3095418/2014-08-20/kerala|publisher=www.mathrubhumi.com|accessdate=20 ഓഗസ്റ്റ് 2014-08-20}}</ref>
 
ജനകീയ സിനിമാ പ്രസ്ഥാനമായ [[ഒഡേസ|ഒഡേസയിലൂടെയാണ്]] സത്യൻ ചലച്ചിത്രരംഗത്തെത്തിയത്. ജോൺ എബ്രഹാമിന്റെ അടുത്ത സഹയാത്രികനായിരുന്നു. ജോൺ എബ്രഹാമിന്റെ മരണശേഷം, സമാന്തര സിനിമാ കൂട്ടായ്മയായ ഒഡേസയ്ക്ക് സത്യനാണ് നേതൃത്വം നൽകിയത്. ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് അദ്ദേഹം സിനിമ ചെയ്തിരുന്നത്. ജനകീയ പിന്തുണയോടെ ഒഡേസയുടെ ബാനറിൽ നിരവധി ഡോക്യുമെന്ററികൾ സത്യൻ നിർമിച്ചിട്ടുണ്ട്. നക്‌സൽ വർഗീസിന്റെ മരണവും കവി [[എ. അയ്യപ്പൻ|എ. അയ്യപ്പന്റെ]] ജീവിതവുമെല്ലാം സത്യൻ ഡോക്യുമെന്ററികൾക്ക് വിഷയമായിട്ടുണ്ട്. അഗ്‌നിരേഖയ്ക്ക് പുണെയിലെ ഫാൽക്കെ സൊസൈറ്റിയുടെ സമ്മാനം ലഭിച്ചു. 'ബലിക്കുറിപ്പുകൾ' എന്ന മ്യൂസിക് ആൽബത്തിന് ആറാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. <ref>{{cite web|title=6th International Documentary & Short Film Festival of Kerala (IDSFFK) announces winners|url=http://dearcinema.com/news/6th-international-documentary-short-film-festival-of-kerala-idsffk-announces-winners/2338|publisher=dearcinema.com|accessdate=19 ഓഗസ്റ്റ് 2014-08-20}}</ref>
 
[[എ. വർഗ്ഗീസ്|നക്സൽ വർഗീസിന്റെ]] വധം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്, വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോർച്ചറി ഓഫ് ലൗ, രക്തസാക്ഷിത്വം വരിച്ച നക്‌സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ എന്നീ ഡോക്യുമെന്ററികൾ ശ്രദ്ധേയങ്ങളായിരുന്നു. 'വിശുദ്ധപശു' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയാക്കി. മൃഗങ്ങളെ ഒരേസമയം ആരാധിക്കുകയും ബലി നല്കുകയും ചെയ്യുന്ന മനുഷ്യന്റെ ഇരട്ടമുഖമാണ് 'വിശുദ്ധപശു'വിന്റെ പ്രമേയം.
"https://ml.wikipedia.org/wiki/ഒഡേസ_സത്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്