"ആലുവ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 35:
 
* '''മാർത്താണ്ഡവർമ്മ പാലം'''
കേരളത്തിലെ പ്രശസ്തമായ പാലങ്ങളിൽ ഒന്നാണ് [[പെരിയാർ|പെരിയാറിനു]] കുറുകെ ആലുവ നഗരത്തിൽ സ്ഥിതിചെയ്യുന്ന മാർത്തണ്ഡവർമ്മ പാലം. ആലുവ പട്ടണത്തെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന ഈ പാലത്തിലൂടെയാണ് [[ദേശീയപാത 47]] കടന്നു പോകുന്നത്. കൊല്ലവർഷം 1115 ഇടവം 1-ആം തീയതി (ക്രി.വർഷം 14-ജൂൺ-1940) [[ചിത്തിര തിരുനാൾ ബാലരാമ വർമ്മ]] തിരുവിതാംകൂർ ഭരിക്കുന്ന അവസരത്തിലാണ് ഈ പാലം നിർമ്മിച്ചത്. അന്നത്തെ ഇളയരാജാവായിരുന്ന [[ഉത്രാടംതിരുനാൾഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയാണ്]] പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത്. 1939- വരെ പാലത്തിന്റെ നിർമ്മാണ മേൽനോട്ടം വഹിച്ചിരുന്നത് [[ബ്രിട്ടൻ|ബ്രിട്ടിഷുകാരാനായ]] ജി.ബി.ഇ. ട്രസ്കോട്ട് ആയിരുന്നു, അതിനുശേഷം എം.എസ്. ദുരൈസ്വാമി അയ്യങ്കാർ ഏറ്റെടുക്കുകയും, പാലം 1940-ൽ പണിപൂർത്തിയാക്കി ഇളയരാജാവിനാൽ തുറന്നു കൊടുക്കുകയും ചെയ്തു. <ref>തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം</ref> <ref>കേരള ചരിത്രം -- എ. ശ്രീധരമേനോൻ</ref>
<!--
"https://ml.wikipedia.org/wiki/ആലുവ_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്