"അൾജീറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 137:
 
=== ഫിനീഷ്യർ ===
എ.ഡി. ഏഴാം നൂറ്റാണ്ടിൽ മുസ്ലിങ്ങൾ ഉത്തരാഫ്രിക്കയിൽ എത്തുന്നതു വരെയുള്ള അൽജീരിയൻ ചരിത്രം, ഈ പ്രദേശങ്ങൾ ആക്രമിക്കുകയും അവിടെ അധിനിവേശം നടത്തുകയും ചെയ്ത ജനവർഗങ്ങളിൽപ്പെട്ടവരുടെ വിവരണങ്ങളിൽനിന്നാണ് ലഭിച്ചിട്ടുള്ളത്. ഇവിടത്തെ ആദിവാസികൾ ബെർബർ വർഗക്കാരാണ്; ആദ്യം കുടിയേറിപ്പാർത്ത വിദേശീയർ ഫിനീഷ്യരും. ബി.സി. ഏഴാം ശതകത്തിൽ ഫിനീഷ്യർ ഈ ഭൂഭാഗങ്ങളിൽ അവരുടെ കോളനികൾ സ്ഥാപിച്ചു. [[കാർത്തേജ്]] ആയിരുന്നു അവരുടെ മുഖ്യകേന്ദ്രം. നുമീഡിയയിൽ ബി.സി. മൂന്നാം ശ.-ത്തിൽ കാർത്തേജുകാരുടെ സുഹൃത്തായ സിഫാക്സ് എന്ന രാജാവും റോമാക്കാരുടെ അനുകൂലിയായ മാസിനിസ്സാ എന്ന മറ്റൊരു രാജാവും പ്രബലൻമാരായുണ്ടായിരുന്നു. രണ്ടാം പ്യൂണിക് യുദ്ധത്തിനു (ബി.സി. 218-201) ശേഷം മാസിനിസ്സാ നുമീഡിയ മുഴുവനും തന്റെ ആധിപത്യത്തിൻ കീഴിലാക്കി. മൂന്നാം പ്യൂണിക് യുദ്ധത്തിന്റെ അന്ത്യത്തോടെ (ബി.സി. 146) [[കാർത്തേജ്]] നിശ്ശേഷം നശിച്ചു.
 
=== റോമാക്കാർ ===
"https://ml.wikipedia.org/wiki/അൾജീറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്