"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,326 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
== കാണിക്കാരും ആരോഗ്യപച്ചയും ==
കാണിക്കാർ പൊതുവെ ആരോഗ്യവാന്മാരാണ്. ഒറ്റമൂലി പ്രയോഗത്തിൽ ഇവർ അഗ്രഗണ്യന്മാരായിരുന്നു. സാധാരണഗതിയിൽ ഒരു നേരത്തെ ആഹാരം കഴിക്കുന്ന അവർക്ക് വിശന്നു പൊരിയുമ്പോൾ ആശ്വാസമാണ് ആരോഗ്യപച്ച. കേരളത്തിലെ കാണിവിഭാഗത്തിൽപ്പെട്ട ആദിവാസി സമൂഹത്തിന്റെ അറിവായ [[ആരോഗ്യപ്പച്ച]] എന്ന ചെടിയുടെ ഊർജ്ജദായകത കേരള സർക്കാർ ഗവേഷണകേന്ദ്രമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റിറ്റ്യൂട്ട് (TBGRI)പേറ്റന്റ് നേടി കോയമ്പത്തൂർ ആയൂർവ്വേദ ഫാർമസിക്ക് ജീവനി എന്ന പേരിൽ ഔഷധനിർമ്മാണത്തിനായി ലൈസൻസ് നൽകുകയുണ്ടായി. ഇത് നാട്ടറിവുകളുടെ നഗ്നമായ ചൂഷണമാണെങ്കിലും ലൈസൻസ് ഫീസിന്റെ ഒരു ഭാഗം കാണിവിഭാഗത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു എന്നുള്ളത് ആശാവഹമാണ്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നൽകുന്നതിനുമുമ്പുള്ള നിയമപരമായ വെളിപ്പെടുത്തൽ അംഗീകരിക്കാൻ 2008 ജൂലൈ മാസത്തിൽ നടന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് കഴിഞ്ഞില്ല. അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങി പതിനഞ്ച് രാജ്യങ്ങളാണ് നിയമപരമായ വെളിപ്പെടുത്തലിനെ ശക്തമായി എതിർത്തത്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങളിൽ നിന്നുള്ള ലാഭവിഹിതം ബന്ധപ്പെട്ട സമൂഹവുമായി പങ്കിടുന്നതിലൂടെ വിജ്ഞാനചൂഷണത്തിനെ ഒരു പരിധിവരെ അംഗീകരിക്കാനാകും. എന്നാൽ ജൈവസമ്പത്തിന്റെ ചൂഷണം തടയുന്നതിന് ഇത്തരത്തിലുള്ള പങ്കിടൽ ഒരു ശാശ്വത പരിഹാരമല്ല.
==കാണിപ്പാട്ടു്==
കാണിക്കാരുടെ ഇടയിൽ കാണിപ്പാട്ടു്,ചാറ്റു പാട്ട്, മലമ്പാട്ട് തുടങ്ങി നിരവധി ശാഖകളിലുള്ള പാട്ടുകളുണ്ട്. ചാറ്റു (മന്ത്രവാദം) പാട്ടുകളിൽ ഒന്ന് ഇങ്ങനെയാണ്. മുൻകാലത്തു് മൂന്നു കൊല്ലത്തിലൊരിക്കൽ എഴുപത്തിരണ്ടു കാണിപ്പറ്റുകളിലെ അരയന്മാരും ആറ്റിങ്ങൾ തമ്പുരാനു് അരണ്യവിഭവങ്ങൾ കാഴ്ചവയ്ക്കുക പതിവുണ്ടായിരുന്നു. അതിനു് ഒരവസരത്തിൽ അല്പം നേരനീക്കം വന്നതിനാൽ രാജാവു മാത്തക്കുട്ടി വലിയ പിള്ളയെ തുല്യംചാർത്തിയ ഒരു നീട്ടോലയോടുകൂടി അവരുടെ പ്രമാണിയായ വീരനല്ലൂർക്കോട്ടയിലെ വീരപ്പനരയന്റെ സമീപത്തിലേക്കയയ്ക്കുന്നു. ʻനിനവുʼ (കല്പന) കണ്ടു മാത്തക്കുട്ടിയോടു വീരപ്പൻ ഓരോന്നു ചോദിക്കുകയും മാത്തക്കുട്ടി ഉത്തരം പറയുകയും ചെയ്യുന്നു.
{{Cquote|''നിനവുതന്നെ കാണുന്നതു

വീരപ്പനരയന്മകനും.

നീളേ നെടുകേ വരച്ചതിപ്പോൾ;

എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?

നീളേ നെടുകേ വരച്ചു കിടക്കുന്ന-

താനക്കൊമ്പിനും മൂങ്കിൽക്കുലയ്ക്കും.

കാറാൻ കോറാൻ വരച്ചതിപ്പോൾ;

എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?

കാറാൻ കോറാൻ വരച്ചുകിടക്കുന്നു;

വെരുവിൻ ചട്ടം തേൻകുമ്പത്തിനു.;

മറുക്കു കിറുക്കു വരച്ചുകിടക്കുന്ന-

തെന്തിനു പിള്ളേ വരച്ചുകിടക്കുന്നു?

മറുക്കു കിറുക്കു വരച്ചതരയാ,

പുലിത്തോലും കടുവാത്തോലിനും.

നെപ്പിറനെരുനെര[7]എയ്തിക്കിടക്കുന്ന

തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?

നെപ്പിറനെരുനെര എയ്തിക്കിടക്കുന്നു;

ചിറ്റേത്തൻകുല ചെറുകദളിക്കുല.

കപ്പിറ കറുകറയെയ്തിക്കിടക്കുന്ന-

തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?

കപ്പിറ കറുകറ എയ്തിക്കിടക്കുന്നു

പേരേത്തങ്കുല പെരുങ്കദളിക്കുല. ''}}<ref>{{cite book|first=കേരള സാഹിത്യ ചരിത്രം|last=ഉള്ളൂർ എസ്. പരമേശ്വര അയ്യർ|title=കാണിപ്പാട്ടു്|year=1964|publisher=കേരള സാഹിത്യ അക്കാദമി|url=http://ml.sayahna.org/index.php/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D_I#.E0.B4.95.E0.B4.BE.E0.B4.A3.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.81.E0.B5.8D}}</ref>

== അവലംബം ==
32,880

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1918792" എന്ന താളിൽനിന്ന് ശേഖരിച്ചത്