"ഏണസ്റ്റ് ഹെമിങ്‌വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Ernest_Hemingway_1923_passport_photo.TIF.jpg നെ Image:Ernest_Hemingway_1923_passport_photo.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Denniss കാരണ...
→‎സാഹിത്യ ജീവിതം: The old man and the sea link
വരി 30:
== സാഹിത്യ ജീവിതം ==
 
ലോകമഹായുദ്ധങ്ങളും [[സ്പാ‍നിഷ് ആഭ്യന്തരസമരം|സ്പാ‍നിഷ് ആഭ്യന്തരസമരവും]] അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. [[പുലിസ്റ്റർ സമ്മാനം|പുലിസ്റ്റർ സമ്മാനവും]], [[നോബൽ സമ്മാനം|നോബൽ സമ്മാനവും]](1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് '''[[കിഴവനും കടലും|ദ് ഓൾഡ് മാൻ ആന്റ് ദ് സീ]]''' (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റർ സമ്മാനത്തിന് 1953-ൽ അർഹനാക്കിയത്. ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ '''ഹെമിങ്‌വേ ശൈലി''' എന്നറിയപ്പെട്ടു.
 
യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ‘ഫെയർവെൽ റ്റു ആർമ്സ്’ (ആയുധങ്ങളോട് വിട) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. (ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം [[1927]]-ലാണ് എഴുതിയത്). അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി [[പാരീസ്]], [[കാനഡ]], [[ഇറ്റലി]], [[സ്പെയിൻ]] എന്നീ സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും [[കാളപ്പോര്|കാളപ്പോരിനെയും]] കുറിച്ച് എഴുതിയ ‘സൂര്യൻ ഉദിക്കുന്നു‘ (ഫിയെസ്റ്റ/ദ് സൺ ആൾസോ റൈസസ്) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ഏണസ്റ്റ്_ഹെമിങ്‌വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്