"മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 30:
}}
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി|ചാലക്കുടിക്കും]] [[കൊരട്ടി|കൊരട്ടിക്കും]] ഇടയിൽ [[ദേശീയപാത 47]]-ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുരിങ്ങൂർ. [[മേലൂർ ഗ്രാമപഞ്ചായത്ത്|മേലൂർ ഗ്രാമപഞ്ചായത്തിന്റെ]] പടിഞ്ഞാറ് ഭാഗവും [[കൊരട്ടി ഗ്രാമപഞ്ചായത്ത് |കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ]] വടക്ക് ഭാഗവും ചേർന്നതാണ് മുരിങ്ങൂർ. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന [[നെടുംകോട്ട]] ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്താണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ്. ക്രിസ്തീയതീർത്ഥാടനകേന്ദ്രവും [[അർണ്ണോസ് പാതിരി]] വൈദികപട്ടം സ്വീകരിച്ചതുമായ [[അമ്പഴക്കാട് പള്ളി|അമ്പഴക്കാട് പള്ളിയിലേക്കുള്ള]] കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ [[ഡിവൈൻ ധ്യാനകേന്ദ്രം]] സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്. തെക്കുഭാഗത്തുനിന്ന് വരുന്നവർക്ക് [[അതിരപ്പിള്ളി|അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും]] [[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം|ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കും]] ഉള്ള എളുപ്പമാർഗ്ഗമായ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് ദേശീയപാത 47ൽ നിന്ന് മുരിങ്ങൂരിൽവച്ചാരംഭിക്കുന്നു. ദീർഘദൂര തീവണ്ടികൾ അടക്കം നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പ് ഉള്ള ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതും മുരിങ്ങൂരിലാണ്.
[[ചിത്രം:Nedumkotta.jpg|thumb|200px|right| നെടുംങ്കോട്ടയുടെ കോട്ടവാതിൽ നിന്നിരുന്ന [[ചാലക്കുടി|ചാലക്കുടിയിലെ]] [[മുരിങ്ങൂർ]] [[പാലമുറി]] എന്ന സ്ഥലത്തെ സ്മാരകം, കോട്ടയുടെ അവശിഷ്ടങ്ങളും കാണാം]]
[[ചിത്രം:Kottamuri.jpg|thumb|200px|right| [[മുരിങ്ങൂർ]] [[കോട്ടമുറി]] എന്ന സ്ഥലത്ത് കോട്ടനിന്നിരുന്ന ഭാഗത്തുകൂടെ ഇന്ന് ദേശീയ പാത 47 കടന്നു പോകുന്നു]]
"https://ml.wikipedia.org/wiki/മുരിങ്ങൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്