"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 225:
===ഇന്ത്യ===
*ഇന്ത്യൻ പുരാണങ്ങളിൽ സമുദ്രദേവതയായി സങ്കൽപ്പിക്കപ്പെടുന്നത് [[വരുണൻ]] ആണ്.
*സമുദ്രത്തിന് സാഗരം എന്നും പേരുണ്ട്. പണ്ട് [[സഗരൻ]] എന്ന രാജാവ് അശ്വമേധയാഗം തുടങ്ങിയപ്പോൾ ഇന്ദ്രൻ യാഗാശ്വത്തെ മോഷ്ടിച്ച് പാതാളത്തിലൊളിപ്പിച്ചു. ഇതറിഞ്ഞ അറുപതിനായിരം സഗരപുത്രന്മാർ ചേർന്ന് കടൽക്കരയിൽ ഒരു വലിയ കുഴി കുഴിച്ചാണ് പാതാളത്തിലേക്കു പോയതെന്നും അങ്ങിനെയാണ് സമുദ്രങ്ങൾക്ക് ആഴവും പരപ്പും കൂടിയതെന്നും പുരാണത്തിൽ ഒരു കഥയുണ്ട്. വഴിയിൽ അവർ [[കപിലമഹർഷി|കപിലമഹർഷിയുടെ]]യുടെ ക്രോധാഗ്നിയിൽ ചാമ്പലായി. പിന്നീട് സഗരപൗത്രനായ അംശുമാനാണ് പാതാളത്തിൽ നിന്ന് കുതിരയെ വീണ്ടെടുത്തത്.അംശുമാന്റെ പൗത്രനായ [[ഭഗീരഥൻ]] [[ഗംഗ|ഗംഗയെ]]യെ സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ കൊണ്ടുവന്ന് സഗരപുത്രന്മാർക്ക് ഉദകക്രിയ ചെയ്തശേഷം നദിയെ സമുദ്രത്തിലേക്കു പറഞ്ഞയച്ചെന്നും അങ്ങിനെ ഗംഗാജലം കൊണ്ട് സമുദ്രം നിറഞ്ഞു എന്നും കഥ തുടരുന്നു.<ref> പുരാണിക്ക് എൻസൈക്ലോപ്പീഡിയ, വെട്ടം മാണി</ref>
*ക്ഷീരസാഗരം എന്നൊരു സങ്കൽപ്പവും ഇന്ത്യൻ പുരാണങ്ങളിലുണ്ട്. ഈ പാൽക്കടലിലാണ് [[മഹാവിഷ്ണു]] പള്ളികൊള്ളുന്നത്. ഈ കടൽ അസുരന്മാരും ദേവന്മാരും കൂടി കടഞ്ഞപ്പോഴാണ് [[അമൃത്]], [[കാളകൂടം]] തുടങ്ങിയവ ലഭിച്ചതെന്നും പുരാണങ്ങൾ പറയുന്നു.
 
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്