"ടി.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
== കേരള നിയമസഭയിൽ ==
കേരള സംസ്ഥാനം രൂപവത്കൃതമായശേഷം 1957-ൽ നടന്ന [[ഒന്നാം കേരളനിയമസഭ|ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ]] ടി.വി.തോമസ് [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴയിൽ]] നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാകുവാനും ഇതോടെ ഇദ്ദേഹത്തിനു കഴിഞ്ഞു. ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു.<ref name=minister11>{{cite web|title=ടി.വി.തോമസ് - ഒന്നാംകേരള നിയമസഭാംഗം|url=http://archive.is/pOkTi|publisher=കേരള സർക്കാർ|accessdate=28-സെപ്തംബർ-2013}}</ref> ഈ മന്ത്രിസഭ 1959-ൽ അധികാരമൊഴിഞ്ഞു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ഇദ്ദേഹം [[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ]] നിലയുറപ്പിക്കുകയാണുണ്ടായത്. പിന്നീട് 1967-ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് വ്യവസായവകുപ്പു മന്ത്രിയായി. ആരോപണ വിധേയനായതോടെ മന്ത്രിസഭയിൽനിന്ന് 1969-ൽ രാജിവച്ചു. പിന്നീട് നാലാം കേരളനിയമസഭയിൽ ആലപ്പുഴയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. അവസാനകാലത്ത് അർബുദരോഗത്താൽ തീരെ അവശനായിരുന്നു ടി.വി.തോമസ്. 1977 മാർച്ച് 26 ന് അദ്ദേഹം അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ടി.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്