"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==പത്രപ്രവർത്തനം==
കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ തുടങ്ങി. കേരളസഞ്ചാരിയിൽ ആണ് ആദ്യം എഴുതിയിരുന്നത്. കോഴിക്കോട് നിന്നും പുറത്തിറങ്ങിയിരുന്ന മനോരമയിൽ [[സ്വാമി വിവേകാനന്ദൻ|സ്വാമി വിവേകാനന്ദന്റെ]] കത്തുകൾ തർജ്ജമ ചെയ്തു പ്രസിദ്ധം ചെയ്തു. സാതന്ത്ര്യസമരപ്രസ്ഥാനത്തെ നയിച്ച മൊയാരമാണ് മലയാത്തിൽമലയാളത്തിൽ ആദ്യം കോൺഗ്രസിന്റെ ചരിത്രം എഴുതിയത്. കോൺഗ്രസ്സിന്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് അതിന്റെ ചരിത്രമെഴുതാൻ ശങ്കരൻ നിയോഗിക്കപ്പെട്ടു. അദ്ദേഹം എഴുതിയ കോൺഗ്രസ്സിന്റെ ചരിത്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. കേസരി.ബാലകൃഷ്ണപിള്ളയായിരുന്നു അതിന്റെ അവതാരിക എഴുതിയത്.<ref name=moyarath11>{{cite web|title=മൊയാരത്ത് ചരിത്രം|url=http://archive.is/ZMqIn|publisher=മൊയാരത്ത് കുടുംബം|quote=കോൺഗ്രസ്സിന്റെ ചരിത്രരചയിതാവ്|accessdate=10-സെപ്തംബർ-2013}}</ref> "എന്റെ ജീവിതം" എന്ന പേരിൽ ആത്മകഥയും "പെൺകിടാവിന്റെ തന്റേടം" എന്ന പേരിൽ നോവലുമെഴുതി. കേരള കേസരി പത്രവും പ്രസും സ്ഥാപിച്ചു. കേരളത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിക്കുന്ന കെ.പി.സി.സി യോഗം ചേർന്നത് കേരളകേസരി ഓഫീസിലായിരുന്നു.<ref>{{cite news|last=ടി പി രാമകൃഷ്ണൻ|title=മൊയാരത്ത് എന്ന രക്തനക്ഷത്രം|url=http://www.deshabhimani.com/newscontent.php?id=298144|accessdate=15 മെയ് 2013|date=15 മെയ് 2013}}</ref>
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/മൊയാരത്ത്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്