"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ തുടങ്ങി. കേരളസഞ്ചാരിയിൽ ആണ് ആദ്യം എഴുതിയിരുന്നത്. കോഴിക്കോട് നിന്നും പുറത്തിറങ്ങിയിരുന്ന മനോരമയിൽ സ്വാമി വിവേകാനന്ദന്റെ കത്തുകൾ തർജ്ജമ ചെയ്തു പ്രസിദ്ധം ചെയ്തു. സാതന്ത്ര്യസമരപ്രസ്ഥാനത്തെ നയിച്ച മൊയാരമാണ് മലയാത്തിൽ ആദ്യം കോൺഗ്രസിന്റെ ചരിത്രം എഴുതിയത്. "എന്റെ ജീവിതം" എന്ന പേരിൽ ആത്മകഥയും "പെൺകിടാവിന്റെ തന്റേടം" എന്ന പേരിൽ നോവലുമെഴുതി. കേരള കേസരി പത്രവും പ്രസും സ്ഥാപിച്ചു. കേരളത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിക്കുന്ന കെ.പി.സി.സി യോഗം ചേർന്നത് കേരളകേസരി ഓഫീസിലായിരുന്നു.<ref>{{cite news|last=ടി പി രാമകൃഷ്ണൻ|title=മൊയാരത്ത് എന്ന രക്തനക്ഷത്രം|url=http://www.deshabhimani.com/newscontent.php?id=298144|accessdate=15 മെയ് 2013|date=15 മെയ് 2013}}</ref>
==രാഷ്ട്രീയ ജീവിതം==
1917 ൽ കോൺഗ്രസ്സിന്റെ സമ്മേളനം നടക്കുമ്പോൾ അതിന്റെ ആദ്യാവസാനക്കാരനായി ശങ്കരനുണ്ടായിരുന്നു. ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ ഇന്ത്യ സഹായിക്കണം എന്ന കോൺഗ്രസ്സ് പ്രമേയത്തെ ശക്തമായി എതിർത്തു. മൂന്നു വർഷം കഴിഞ്ഞ് മഞ്ചേരി സമ്മേളനമായപ്പോഴേക്കും ശങ്കരൻ അറിയപ്പെടുന്ന ഒരു കോൺഗ്രസ്സുകാരനായി മാറിയിരുന്നു. വടകര കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്. നിയമലംഘനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജയിലിലായി. ജയിൽ മോചിതനായപ്പോഴേക്കും കേരളത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി വേരുറപ്പിച്ചിരുന്നു. അതിൽ അംഗമാവാൻ വൈകിയില്ല. കമ്യൂണിസ്റ്റുകാരനായതോടെ അദ്ദേഹം കടുത്ത മർദനങ്ങൾക്കിരയായി. 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസുകാർ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ്‌ 12നു കണ്ണൂർ സബ് ജയിലിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്തു.<ref>{{cite news|last=കെ.എം. മോഹൻദാസ്|title=തലമുറകൾക്കുള്ള പാഠപുസ്തകം|accessdate=12 മെയ് 2013|newspaper=ദേശാഭിമാനി|date=26 ആഗസ്റ്റ് 2012}}</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/മൊയാരത്ത്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്