"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==ജീവിതരേഖ==
[[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി]] താലൂക്കിൽ ചൊക്ലി വില്ലേജിൽ ഒഞ്ചിയത്തെ തൈപള്ളി കുങ്കുകുറുപ്പിന്റെയും മൊയാരം ചിരുത അമ്മയുടെയും ഏക മകനായിരുന്നു മൊയാരത്ത് ശങ്കരൻ. 1885 ഓഗസ്റ്റിലായിരുന്നു ജനനം.<ref name=moyarath1>{{cite web|title=മൊയാരത്ത് ചരിത്രം|url=http://archive.is/ZMqIn|publisher=മൊയാരത്ത് കുടുംബം|quote=മൊയാരത്ത് ശങ്കരൻ|accesdate=10-സെപ്തംബർ-2013}}</ref> ശങ്കരനെ കൂടാതെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. സവർണ്ണ കുടുംബമായിരുന്നുവെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ അത്ര മുമ്പിലല്ലായിരുന്നു മൊയാരത്ത് വീട്. മരുമക്കത്തായം നിലനിന്നിരുന്ന കാലമായിരുന്നതിനാൽ അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു ബാല്യം. പാനൂർ മിഷൻ കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശ്ശേരി ബി.ഇ.എം.പി സ്കൂളിലായിരുന്നു തുടർ വിദ്യാഭ്യാസം വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യത്തിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു ശങ്കരൻ. ശങ്കരൻ ചൊല്ലിയ ശ്ലോകങ്ങൾ കേട്ട് [[കുമാരനാശാൻ‍‍കുമാരനാശാൻ]] ശങ്കരനെ അഭിനന്ദിച്ചിരുന്നു.<ref name=kcpap504>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=504|quote=മൊയാരത്ത് ശങ്കരൻ - ബാല്യം}}</ref>
 
പയ്യോളിക്കടുത്ത് പുറക്കാട സ്കൂളിൽ അധ്യാപകനായി ജോലിക്കു ചേർന്നു. ഡോക്ടറാവുക എന്ന തന്റെ മോഹം സഫലീകരിക്കുവാനായി വേണ്ടി വരുന്ന പണം കണ്ടെത്താനായിരുന്നു ഈ അധ്യാപക ജോലി. കൊൽക്കത്ത മെഡിക്കൽ കോളേജിൽ വൈദ്യവിദ്യാർഥിയായിരിക്കെ പഠനം നിർത്തി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/മൊയാരത്ത്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്