"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
15-ആം വയസ്സിൽ മോർഹൊസ്‌ കോളേജിൽ ചേർന്ന മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ, 1948-ൽ സോഷ്യോളജിയിൽ ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്, [[പെൻ‌സിൽ‌വാനിയ]] സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ ക്രോസർ തിയോളോജിക്കൽ സെമിനാരിയിൽനിന്നും, 1951-ൽ ബാച്ചിലർ ഓഫ്‌ ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. [[ബോസ്റ്റൺ യൂണിവേർസിറ്റി|ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും]] 1955-ൽ സിസ്റ്റമിക്‌ തിയോളജിയിൽ ഡോക്റ്ററേറ്റ്‌ നേടി. 1953-ൽ തന്റെ 24-ആമത്തെ വയസ്സിൽ അദ്ദേഹം [[അലബാമ]] സംസ്ഥാനത്തിലെ [[മോണ്ട്ഗോമറി|മോണ്ട്ഗോമറിയിലെ]] ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ്‌ പള്ളിയിൽ പാസ്റ്ററായി.
 
== പൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃ‍ത്തികൾപ്രവൃത്തികൾ 1953-1968 ==
 
=== മോണ്ട്ഗോമറി ബസ്‌ ബഹിഷ്കരണസമരം 1955 ===
1955 ഡിസംബർ ഒന്നാം തീയ്യതി കറുത്ത വർഗ്ഗക്കാരിയായ [[റോസ പാ‍ർൿസ്‌]] , ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, [[ജിം ക്രോ നിയമം|ജിം ക്രോ നിയമലംഘനത്തിന്റെ]] പേരിൽ അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ [[എൻ. എ. എ. സി. പി]] തലവനായിരുന്ന ഇ. ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ്‌ ബഹിഷ്കരണസമരം നയിച്ചത്‌ കിംഗായിരുന്നു.385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്‌റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ഡിസ്‌റ്റ്രിക്ക്റ്റ് കോർട്ട് ഈ കേസിൽ പ്രക്ഷോഭകർ‌ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.<ref>http://www.nps.gov/archive/malu/documents/browder_v_gayle.htm</ref>
==എനിക്കൊരു സ്വപ്‌നമുണ്ട്‌==
== അവലംബം ==
1963 ആഗസ്ത് 28 ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് "എനിക്കൊരു സ്വപ്‌നമുണ്ട്‌...." . വാഷിംഗ്‌ടൺ ഡി.സിയിലെ ഏബ്രഹാം ലിങ്കണിന്റെ സ്‌മാരകത്തിനിനു എതിർവശത്തുള്ള 'നാഷണൽ മാളി'ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തിൽ കറുത്തവർഗക്കാർ വാഷിംഗ്‌ടണിലേക്കു നടത്തിയ ഈ മാർച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങൾ വിപുലമായി 2013 ഓഗസ്റ്റിൽ ആഘോഷിച്ചിരുന്നു.<ref>{{cite news|title=മറക്കുമോ ലോകം കിംഗിനെ|url=http://beta.mangalam.com/print-edition/sunday-mangalam/87106|accessdate=2013 ഓഗസ്റ്റ് 28|newspaper=മംഗളം|date=August 25, 2013}}</ref> <ref>{{cite news|title=എനിക്കൊരു സ്വപ്‌നമുണ്ട്‌|url=http://www.mathrubhumi.com/paramparyam/story.php?id=386700|accessdate=2013 ഓഗസ്റ്റ് 28|newspaper=മാതൃഭൂമി}}</ref>
 
{{Quote box|width=25em|align=right|bgcolor=#ACE1AF|quote="
എനിക്കൊരു സ്വപ്നമുണ്ട് ഈ രാജ്യം അതിൻറെ യഥാർഥ അന്തഃസത്തയിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ഒരുദിനം വരും. എല്ലാ മനുഷ്യരും തുല്യരായാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം അന്നു നമ്മൾ ഉയർത്തിപ്പിടിക്കും.
എനിക്കൊരു സ്വപ്നമുണ്ട് അടിമകളുടെയും ഉടമകളുടെയും മക്കൾക്ക് ഒരേ മേശയ്ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാൻ കഴിയുന്ന ഒരു ദിനം. " |source=— എനിക്കൊരു സ്വപ്‌നമുണ്ട്‌ എന്ന പ്രസംഗത്തിൽ നിന്നും}}
== അവലംബം ==
<references/>
==പുറം കണ്ണികൾ==
*[http://www.mathrubhumi.com/paramparyam/story.php?id=386700 എനിക്കൊരു സ്വപ്‌നമുണ്ട്‌ ]
{{ഫലകം:Nobel Peace Prize}}
{{Bio-stub}}
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്