"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|}}
{{ഇസ്‌ലാം‌മതം}}
ഇസ്ലാമിക ഭരണസംവിധാനമായഇസ്‌ലാമിക [[ഖിലാഫത്ത്|ഖിലാഫത്തിലെ]] രണ്ടാമത്തെ [[ഖലീഫ|ഖലീഫയാണ്]] '''ഉമർ ബിൻ ഖതാബ്‌''' അഥവാ '''ഖലീഫ ഉമർ'''. നീതിനിഷ്ടനും ധർമിഷ്ടനും ധീരനുമായ ഭരണാധികാരി. പ്രവാചകനായ മുഹമ്മദിന്റെ സന്തതസഹചാരി.സഹചാരിയായിരുന്ന അദ്ദേഹം ഒന്നാം [[ഖലീഫ]] [[അബൂബക്കർ സിദ്ധീഖ്‌സിദ്ദീഖ്‌|അബൂബക്കറിന്]] ന് ശേഷം നിരവധി വർഷങ്ങൾ ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്താണ് ഇസ്ലാമികഇസ്‌ലാമിക സമൂഹം ഈജിപ്തും, പേർഷ്യയും, റോമും കീഴടക്കിയത്.<ref>http://www.mideastweb.org/islamhistory.htm</ref>
 
== ജനനം ==
മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ ഖതാബ് ഇബ്നു നുഫൈലിന്റെയും , മഖ്സൂം കുടുംബത്തിലെ ഹാശിമിബ്നു മുഗീറയുടെ പുത്രി ഹൻതമയുടെയും മകനായി ക്രിസ്ത്വബ്ദം 583 ൽ ജനിച്ചു. എന്നാൽ ജനനം 586 ലണെന്നും, 591 ലാണെന്നുമഭിപ്രായമുണ്ട്. [[മുഹമ്മദ്നബി|മുഹമ്മദ്നബിയുമായി]] ഉമറിന്റെ പ്രായ വ്യത്യാസം 13 വയസ്സാണ്.<ref>ഫാറൂഖ് ഉമർ -[[ശൈഖ് മുഹമ്മദ് കാരകുന്ന്]] -പ്രസാ:[[ഐ.പി.എച്ച്]]-കോഴിക്കോട്</ref> [[സൈനബ് ബിൻത് മദ്ഊൻ]], [[മലീക ബിൻത് ജർവാൽ]], [[കുറൈബ ബിൻത് അബി ഉമയ്യ അൽ മക്സൂമി]], [[ഉമ്മു ഹക്കീം ബിൻത് അൽ ഹാരിത് ഇബ്നു ഹിഷാം]], [[ജമീല ബിൻത് ആസിം]], [[ആതിഖ ബിൻത് സൈദ്]], [[ഉമ്മു ഖൽത്തൂം ബിൻത് അലി]], [[ലുഹ്‌യാ]], [[ഫക്കീറ]], എന്നിവരായിരുന്നു ഉമറിന്റെ ഭാര്യമാർ. അദ്ദേഹത്തിന് പതിമൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. അവരുടെ പേരുകൾ [[സൈദ് അക്ബർ]], [[സൈദ് അസ്‌ഹർ]], [[ആസിം]], [[അബ്ദുല്ല ഇബ്‌നു ഉമർ|അബ്ദുള്ള]], [[അബ്ദുൾ റഹ്മാൻ അക്ബർ]], [[അബ്ദുൾ റഹ്മാൻ വസദ്]], [[അബ്ദുൾ റഹ്മാൻ അസ്‌ഹർ]], [[ഉബൈദുള്ള]], [[ഇയാദ്]], [[ഹഫ്സ]], [[റുഖിയ]], [[സൈനബ്]], [[ഫാത്തിമ]] എന്നിങ്ങനെയായിരുന്നു.<ref>ഉമർ ബിൻ അൽ ഖത്താബ്: ഹിസ് ലൈഫ് & ടൈംസ് Vol 1 Page 40 -[[അലി മുഹമ്മദ് അസ്സല്ലാബി]] -പ്രസാ: ഐ.ഐ.പി.എച്ച്</ref>
 
== ഇസ്‌ലാമിനുമുമ്പ് ==
== ഇസ്ലാമിനുമുമ്പ് ==
അക്കാലത്തെ അറബികളിൽ അക്ഷരാഭ്യാസം ലഭിച്ച അപൂർവ്വം ആളുകളിലൊരാളായിരുന്നു ഉമർ. ബാല്യത്തിൽ തന്നെ പിതാവിന്റെ [[ആട്|ആടുകളെയും]] [[ഒട്ടകം|ഒട്ടകങ്ങളെയും]] മേക്കുന്ന ജോലി അർപ്പിതമായി. യൗവനത്തോടെ വ്യാപാര രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കച്ചവടസംഘത്തോടൊപ്പം [[സിറിയ|സിറിയയിലേക്കും]], [[യമൻ|യമനിലേക്കും]] പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. എങ്കിലും സാമ്പത്തികമായി വലിയ ഉന്നതിയിലെത്തിയിരുന്നില്ല. സാഹിത്യത്തിലും, വിജ്ഞാനം നേടുന്നതിലുമായിരുന്നു ഉമറിന് കൂടുതൽ താല്പര്യം. ചെറുപ്പത്തിൽ തന്നെ ആയോധനവിദ്യ അഭ്യസിച്ച അദ്ദേഹത്തെ തോൽപ്പിക്കാൻ അന്ന് മക്കയിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഇരു കൈകൊണ്ടും ഒരേ പോലെ ജോലി ചെയ്യാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അന്നത്തെ അറേബ്യയിലെ യുവതീ-യുവാക്കളുടെ ആരാധ്യനായിരുന്നു ഉമർ. തർക്കങ്ങൾക്ക് മാധ്യസഥം വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അറബികൾക്കിടയിൽ അദ്ദേഹത്തെ ആദരണീയ വ്യക്തിയാക്കി മാറ്റി.
 
== ഇസ്ലാംഇസ്‌ലാം സ്വീകരണം ==
ഏറെ പ്രശസ്ഥമാണ് ഉമറിന്റെ ഇസ്ലാം സ്വീകരണ സംഭവം. മക്കയിൽ ദൈവത്തിന്റെ പ്രവാചകൻ എന്നവകാശപ്പെട്ട് വന്ന [[മുഹമ്മദ്]] തങ്ങൾ ഇതുവരെ ആരാധിച്ചു പോരുന്ന ദൈവങ്ങളെയും വിഗ്രഹങ്ങളെയും തള്ളിപ്പറയുന്നതിൽ അത്യധികം രോഷാകുലനായിരുന്നു ഉമർ. ഇസ്ലാമിന്റെഇസ്‌ലാമിന്റെ വളർച്ചക്കെതിരെ സാധ്യമായ എല്ലാ നടപടികളും മക്കക്കാർ സ്വീകരിച്ചിട്ടും അത് വളരുകയാണെന്നും ഇനി മുഹമ്മദിനെ കൊലപ്പെടുത്തുക മാത്രമാണ് പരിഹാരമെന്നും തീരുമാനിച്ച ഉമർ അതിനായി അദ്ദേഹത്തെത്തേടി ഊരിപ്പിടിച്ച വാളുമായി പോകുകയായിരുന്നു. ഇതു കണ്ട അബ്ദുല്ലയുടെ മകൻ നുഐം അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.<ref>http://historyofislam.com/contents/the-age-of-faith/omar-ibn-al-khattab-r/</ref>വഴങ്ങാതെ മുന്നോട്ട് നീങ്ങിയ ഉമറിനോട് എങ്കിൽ മുസ്ലിമായമുസ്‌ലിമായ സഹോദരിയെയും ഭർത്താവിനെയും ആദ്യം കൊല്ലാനും എന്നിട്ടാവാം മുഹമ്മദിന്റെ കാര്യമെന്നും പറഞ്ഞു. സഹോദരിയും ഭർത്താവും ഇസ്ലാംഇസ്‌ലാം സ്വീകരിച്ചത് അതുവരെയും അറിയാതിരുന്ന ഉമർ ഉടനെ അവരുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ഉമർ എത്തുമ്പോൾ സഹോദരിയും ഭർത്താവും [[ഖുർആൻ]] പാരായണം ചെയ്യുകയായിരുന്നു. വീട്ടിൽ പ്രവേശിച്ച അദ്ദേഹം അവരെ മർദ്ദിച്ചു. സഹോദരിയുടെ കവിൾ മുറിഞ്ഞ് രക്തം ഒഴുകാൻ തുടങ്ങിയപ്പോൾ സഹതാപം തോന്നി മർദ്ദനം നിർത്തിയ ഉമർ അവർ വായിച്ചു കൊണ്ടിരുന്ന ഖുർആൻ ഭാഗം വാങ്ങി വായിച്ചു. അതിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് മുഹമ്മദ് നബിയെ സന്ദർശിച്ച് ഇസ്ലാംഇസ്‌ലാം സ്വീകരിച്ചു.<ref>http://prophet-mohammed-pbuh.blogspot.com/2008/07/how-hamza-embraced-islam.html</ref><ref>http://www.jewishvirtuallibrary.org/jsource/biography/Khattab.html</ref>
 
== നബിയുമായുള്ള വ്യക്തിബന്ധം ==
ഇസ്ലാംഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് നബിയുടെ കടുത്ത ശത്രുവായിരുന്ന ഉമർ, ഇസ്ലാംഇസ്‌ലാം മതം സ്വീകരിച്ചതിനു ശേഷം നബിയുടെ അടുത്ത സുഹ്രുത്തുംസുഹൃത്തും അനുയായിയും ആയി മാറി. ഉമറിന്റെ വിധവയായിരുന്ന മകൾ ഹഫ്സയെ നബി വിവാഹം കഴിക്കുക വഴി ഉമർ നബിയുടെ ഭാര്യാപിതാവു കൂടിയായി.
"തനിക്കു ശേഷം ഒരു പ്രവാചകനുണ്ടായിരുന്നെങ്കിൽ അത് ഉമറാകുമായിരുന്നു" എന്ന നബിവചനം നബിക്ക് ഉമറിനോടുള്ള ആദരവ് വ്യക്തമാക്കുന്നു. ഭരണപരമായ കാര്യങ്ങളിൽ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുർആൻ അവതരിക്കപ്പെട്ടു. ഒരുദാഹരണം , കപടനായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന വ്യക്തി മരണമടഞ്ഞപ്പോൾ മുഹമ്മദ് നബി അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഉമർ ഇതിന് എതിരായിരുന്നു. താമസിയാതെ ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് [[ഖുർആൻ]] അവതരിക്കപ്പെട്ടു. '''അവരിൽ നിന്ന് (കപടന്മാരിൽ നിന്ന്) ആർ തന്നെ മരിച്ചാലും അവനു വേണ്ടി നീ ഒരിക്കലും പ്രാർത്ഥിക്കരുത്. അവന്റെ ശവകുടീരത്തിന്നരികിൽഖബറിന്നരികിൽ ചെന്നു നിൽക്കുകയും ചെയ്യരുത്'''.<ref>ഖുർആൻ അത്തൗബ:84(9/84)</ref> ''"ഉമറിന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട്"'' എന്ന നബിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദർശനമാണ്.മറ്റൊരിക്കൽ [[മുഹമ്മദ്|മുഹമ്മദ് നബി]] അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു: ''"ദൈവം ഉമറിന്റെ നാവിലൂടെയും മനസ്സിലൂടെയും സത്യം അനാവരണം ചെയ്യുന്നു, അദ്ദേഹം സത്യാസത്യ വിവേചകനാണ്(അൽ ഫാറൂഖ്).ദൈവം ഉമറിലൂടെ അത് പ്രകാശനം ചെയ്യുന്നു"''. നബിയുമായുള്ള നിരന്തരസഹവാസവും അറിവുനേടാൻ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുർആന്റെ ആഴവും അർഥവും നന്നായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു.
<ref>[[മുഹമ്മദ്‌]] ,ഹൈക്കൽ -വിവ: കെ. പി. കമാലുദ്ദീൻ -പ്രസാ: [[ഐ.പി.എച്]] കോഴിക്കോട്</ref>
 
==ഖലീഫ അബൂബക്കർ സിദ്ദീഖിനോടൊപ്പം==
മുഹമ്മദ് നബി മരണപ്പെടുമ്പോൾ തന്റെ പിൻഗാമിയെ നിശ്ചയിച്ചിരുന്നില്ല. [[ഖലീഫ|ഖലീഫയായി]] അബൂബക്കറിന്റെ പേര് നിർദ്ദേശിച്ചത് ഉമറാണ്. അതോടൊപ്പം അബൂബക്കറിന് മറ്റ് പ്രവാചക അനുയായികളുടെ പിന്തുണ ഉറപ്പാക്കാനും ഉമർ മുൻകൈയെടുത്തു. യമാമ യുദ്ധത്തിൽ ഖുർആൻ മനപാഠമാക്കിയിരുന്ന വളരെയധികം സ്വഹാബികൾ മരണപ്പെട്ടതിനെത്തുടർന്ന് ഖുർആൻ ക്രോഡീകരിച്ച് സൂക്ഷിക്കാൻ ഉമർ ഖലീഫ അബൂബക്കറിനോട് ആവശ്യപ്പെടുകയും അതിനെത്തുടർന്ന് തുണികളിലും, എല്ലിൻ കഷണങ്ങളിലും, ഈന്തപ്പനയോലകളിലും ആയി പലയിടത്തായി സൂക്ഷിക്കപ്പെട്ടിരുന്ന ഖുർആൻ ഒന്നിച്ചുകൂട്ടി ഖലീഫയുടെ കൈവശം സൂക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ഖലീഫ ഉസ്മാന്റെ കാലത്ത് ഇതിൽ നിന്നാണ് കൂടുതൽ പകർപ്പുകൾ ഉണ്ടാക്കി മുസ്ലിംമുസ്‌ലിം ലോകത്ത് വിതരണം ചെയ്യപ്പെട്ടത്.<ref>ഉമർ ബിൻ അൽ ഖത്താബ്: ഹിസ് ലൈഫ് & ടൈംസ് വാള്യം 1 -[[അലി മുഹമ്മദ് അസ്സല്ലാബി]] -പ്രസാ: ഐ.ഐ.പി.എച്ച്</ref>
==ഖിലാഫത്ത്==
രോഗാതുരനായ ഖലീഫാ അബൂബക്കർ തന്റെ മരണത്തിനു മുൻപായി മറ്റൊരു ഖലീഫയെ തെരഞ്ഞെടുക്കാൻ സ്വഹാബികളോട് ആവശ്യപ്പെട്ടപ്പോൾ പുതിയ ഖലീഫയെ അബൂബക്കർ തന്നെ നിർദ്ദേശിക്കാനാണ് സ്വഹാബികൾ ആവശ്യപ്പെട്ടത്. അതിനെത്തുടർന്ന് ഖലീഫാ അബൂബക്കർ പ്രമുഖ സ്വഹാബികളോട് കൂടിയാലോചിച്ച ശേഷമാണ് ഉമറിനോട് ഖലീഫയായി ചുമതലയേൽക്കാൻ നിർദ്ദേശിക്കുന്നത്. ആദ്യം പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച ഉമർ ഖലീഫ അബൂബക്കർ സിദ്ദീഖിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുത്തു. പദവിയേറ്റെടുത്തതിനു ശേഷം ഖലീഫാ ഉമർ നടത്തിയ രണ്ടു പ്രസംഗങ്ങളിൽ ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടാണ്‌. ആ പ്രസംഗം ഇങ്ങിനെയായിരുന്നു.
{{Cquote|എന്റെ പ്രിയപ്പെട്ട കുടുംബമേ, ഇന്നാലിന്നവരുടെ സന്തതികളേ. നിങ്ങൾ ഉമറിന്റെ ബന്ധുക്കളാണ്‌. അതു കൊണ്ട്‌ നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചൈതാൽ ഞാൻ നിങ്ങളെ ഇരട്ടിയായി ശിക്ഷിക്കും. കാരണം, ജനങ്ങൾ മാംസക്കടയിൽ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കൾ നോക്കുന്നതു പോലെ ആർത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചൈതാൽ അതിന്റെ മറവിൽ തങ്ങൾക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്നോർത്ത്‌. അതിനാൽ നിങ്ങൾ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിശ്ചയം ഉമർ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗത്തിലല്ലാതെ നിങ്ങൾക്ക്‌ ഉമറിനെ കണ്ടെത്താനാവില്ല.<ref>http://kadalasupookkal.blogspot.in/2011/03/blog-post_18.html</ref>}}
 
== രാഷ്ട്രവികസനം ==
== ദ്വിഗ്വിജയങ്ങൾ ==
[[പ്രമാണം:Sword of Umar ibn al-Khittab-mohammad adil rais.JPG|thumb|195px|ഖലീഫ ഉമറിന്റെ വാൾ]]
ഒന്നാം [[ഖലീഫ]] [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്കർ സിദ്ദീഖിന്റെ]] മരണ ശേഷം അദ്ദേഹത്തിന്റെ നാമനിർദ്ദേശപ്രകാരം ഉമർ ബിൻ ഖത്താബ് രണ്ടാം ഖലീഫയായി. ഉമറിന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. [[ഇറാൻ]], [[ഇറാഖ്]], [[സിറിയ]], [[ഈജിപ്ത്]] തുടങ്ങിയവ മുസ്ലിംമുസ്‌ലിം ഭരണത്തിൻ കീഴിലായി. അങ്ങനെ [[സസാനിയൻ സാമ്രാജ്യം|സസാനിയൻ പേർഷ്യാ സാമ്രാജ്യവും]] [[പൗരസ്ത്യ റോമാസാമ്രാജ്യം|പൗരസ്ത്യ റോമാസാമ്രാജ്യവും]] അധഃപതിച്ചു.<ref>വിശ്വവിജ്ഞാനകോശം വാള്യം-2</ref><ref>http://www.alim.org/library/biography/khalifa/content/KUM/18/59</ref>.
 
ഉമർ പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു.<ref>റിലീജ്യൻ ആന്റ്റ് വാർ ഇൻ റെവലൂഷണറി ഇറാൻ (Religion and war in revolutionary Iran By Saskia Maria Gieling ,pub:I.B.Tauris)</ref> ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി [[ഖുർആൻ|ഖുർആന്റെ]] വിധിവിലക്കുകളിൽ ഊന്നിയ ഉമറിന്റെ ഭരണം പിൽക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേർത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
=== പാലസ്തീൻ, സിറിയ ===
{{പ്രലേ|ശാം}}പാലസ്തീൻ, സിറിയ, ജോർദാൻ, ലബനാൻ എന്നീ പ്രദേശങ്ങൾ അക്കാലത്ത് ശാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ പ്രധാന കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് [[യർമൂഖ്]]. ഖലീഫ [[അബൂബക്കർ സിദ്ദീഖ്]] മരണപ്പെടുന്ന സമയം യർമൂഖിൽ [[ഖാലിദ്ബ്നു വലീദ്|ഖാലിദ്ബ്നു വലീദിന്റെ]] നേതൃത്വത്തിൽ റോമൻ സൈന്യവുമായി നിർണായക യുദ്ധം നടക്കുകയായിരുന്നു. മുസ്ലിംമുസ്‌ലിം സൈന്യത്തിന്റെ വിജയവാർത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാൻ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമർ സൈന്യത്തിന് നിർദേശം നൽകി. യർമൂഖ് വിജയത്തെത്തുടർന്ന് റോമാ ചക്രവർത്തി [[ഹിർഖൽ]] [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിലേക്ക്]] പലായനം ചെയ്തു. മുസ്ലിംമുസ്‌ലിം സൈന്യം ശാമിലേക്ക് ([[സിറിയ]]) പടയോട്ടം ആരംഭിച്ചു<ref>http://atheism.about.com/library/chronologies/blchron_islam_medieval1.htm</ref>. [[അബൂഉബൈദ|അബൂഉബൈദയായിരുന്നു]] സൈന്യാധിപൻ. ചരിത്രപസിദ്ധമായ [[ബൈതുൽ മഖ്ദിസ്]] മുസ്ലിംമുസ്‌ലിം ആധിപത്യത്തിലായത് ഇതിനെത്തുടർന്നായിരുന്നു. ക്രൈസ്തവർ സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാൽ മാത്രമേ ബൈതുൽ മഖ്ദിസ് വിട്ടുതരികയുള്ളൂ എന്ന് ശഠിച്ചു. ക്രിസ്ത്യാനികൾ മുന്നോട്ടുവെച്ച നിർദേശം രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി മുസ്ലിംകൾമുസ്‌ലിംകൾ അംഗീകരിച്ചു. ഖലീഫ മദീനയിൽ നിന്ന് യാത്രചെയ്ത് ബൈതുൽമഖ്ദിസിലെത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തിയ ഖലീഫ മോടിയുള്ള വസ്ത്രം ധരിക്കണമെന്ന് മുസ്ലിംകളിൽമുസ്‌ലിംകളിൽ ചിലർ താൽപര്യപ്പെട്ടു. പക്ഷേ, ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'വസ്ത്രത്തിലല്ല, ഇസ്ലാമിലാണ്ഇസ്‌ലാമിലാണ് നമ്മുടെ പ്രതാപം.' ഖലീഫ ബൈതുൽമഖ്ദിസിൽ പ്രവേശിച്ചു.<ref>http://sacredsites.com/middle_east/israel/jerusalem.html</ref> [[പാത്രിയാർക്കീസ്]] സ്വഫർനിയൂസും മറ്റ് ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചു. ഖുദ്സ് നിവാസികൾക്ക് സ്വന്തം കൈപ്പടയിൽ തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. അങ്ങനെ സിറിയയും ഫലസ്തീനും സമീപ പ്രദേശങ്ങളും ഇസ്ലാമിന്ഇസ്‌ലാമിന് അധീനമായി. എ.ഡി.638-ലായിരുന്നു ഇത്.<ref>റോമായുഗം-പ്രൊ. പി.എസ്.വേലായുധൻ, പ്രസാ:എൻ.ബി.എസ്. കോട്ടയം.</ref><ref>http://aqsakey.com/latest/aqsakey</ref><ref>http://www.danielpipes.org/84/the-muslim-claim-to-jerusalem</ref>
 
=== ഈജിപ്ത് ===
ഫലസ്തീൻ വിജയത്തിനുശേഷം [[അംറുബ്നുൽ ആസ്]] സൈന്യത്തെ ഈജിപ്തിലേക്കു നയിച്ചു. ഈജിപ്തിലുണ്ടായിരുന്ന മുസ്ലീങ്ങളുടെ മോചനം ലക്ഷ്യം വെച്ച് മുന്നേറിയ അംറുബ്നുൽ ആസ് ഈജിപ്തിന്റെ കവാടം എന്നറിയപ്പെടുന്ന ഫർമാപട്ടണം കീഴടക്കി. തുടർന്ന് നിരന്തരയുദ്ധം നടന്നു. മൂന്ന് വർഷം കൊണ്ട് ഈജിപ്ത് പൂർണമായും ഇസ്ലാമികഭരണത്തിനുഇസ്‌ലാമികഭരണത്തിനു കീഴിലായി. നൈൽ നദീതീരത്ത് ഫുസ്ത്വാത് എന്ന പേരിൽ ഒരു പുതിയ നഗരവും മുസ്ലിംകൾമുസ്‌ലിംകൾ പടുത്തുയർത്തി.<ref>http://www.al-islam.org/restatement/57.htm</ref>
 
=== പേർഷ്യ ===
"https://ml.wikipedia.org/wiki/ഖലീഫ_ഉമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്